അക്ഷരമുറ്റം ക്വിസ് 2024-PRACTICE QUESTIONS-SET-14
1.മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാനാവാത്ത വിധം ശക്തിപ്രാപിച്ച ബാക്ടീരിയകളെ പൊതുവെ വിളിക്കുന്ന പേര്?
2.തമിഴ്നാട്ടിൽ കണ്ടെത്തിയ പുതിയ ഇനം ജലക്കരടിക്കു നൽകിയ പേര്?
3.അടുത്തകാലത്ത് പൊട്ടിത്തെറിച്ച മൗണ്ട് റുവാങ് അഗ്നിപർവതം ഏതു രാജ്യത്താണ്?
4.ഏതു പത്രപ്രവർത്തകന്റെ ആത്മ കഥയാണ് 'ന്യൂസ് റൂം'?
5.ഭരണത്തിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട എത്രാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ?
6.ജീവ് താരാനാഥ് ഏത് വാദ്യോപകരണത്തിലൂടെയാണ് പ്രശസ്തി നേടിയത്?
7.ചേരുംപടി ചേർത്തെഴുതുക.
8.'ഭൗമോദയം' എന്ന വിഖ്യാത ചിത്രം പകർത്തിയ അമേരിക്കൻ ബഹിരാ കാശസഞ്ചാരി?
- സൂരി നമ്പൂതിരിപ്പാട് - ഖസാക്കി ന്റെ ഇതിഹാസം
- കുഞ്ഞോനാച്ചൻ - ചെമ്മീൻ
- രവി - ഇന്ദുലേഖ
- കറുത്തമ്മ - അരനാഴികനേരം
9.യുൻ തായ് വെള്ളച്ചാട്ടം ഏതു രാജ്യത്താണ്
10.രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ഏക മലയാളി കാർട്ടൂണിസ്റ്റ്?
11.കേരളത്തിലെ ഏതു ജില്ലയിലാണ് ഹവ്വാ ബീച്ച് സ്ഥിതിചെയ്യുന്നത്?
12.കൊടുങ്ങല്ലൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് മലബാർ കല ക്ടറായിരുന്ന എച്ച്.വി കൊനോലിനിർമിച്ച കനാൽ ഏതു പേരിൽ അറിയപ്പെടുന്നു?
13.ഏതു നേതാവിന്റെ ജന്മശതാ ബ്ദി പ്രമാണിച്ചാണ് ഇന്ത്യയിൽ ശതാബ്ദി ട്രെയിനുകൾ ഓടിത്തുടങ്ങിയത്?
14.936 നവംബർ 12-ന് തിരുവിതാം കൂർ ചരിത്രത്തിൽ എന്തു പ്രാധാന്യ മാണുള്ളത്?
15.സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ?
16.രക്തത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?
17.ക്യു.ആർ കോഡ് കണ്ടുപിടിച്ച താര്?
18.കബഡി കളിയിലെ ഒരു ടീമിലെ കളിക്കാരുടെ എണ്ണം?
19ആമസോൺ നദി പതിക്കുന്നത് ഏതു സമുദ്രത്തിൽ
20..ഐക്യരാഷ്ട്രസംഘടനയുടെ സഹകരണത്തോടെ തയാറാക്കിയ ലോക സന്തുഷ്ടി റിപ്പോർട്ടിൽ ഏഴാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം?
ANSWER
1. സൂപ്പർ ബഗ്
2. ബാറ്റില്ലിപ്പെസ് ചന്ദ്രയാനി
3. ഇന്തൊനീഷ്യ
4. ബി.ആർ.പി ഭാസ്കർ
5. ആദ്യത്തെ
6. സരോദ്
7. സൂരി നമ്പൂതിരിപ്പാട് - ഇന്ദുലേഖ
കുഞ്ഞോനാച്ചൻ - അരനാഴികനേരം
രവി - ഖസാക്കിന്റെ ഇതിഹാസം
കറുത്തമ്മ - ചെമ്മീൻ
8. വില്യം ആൻഡേഴ്സ്
9. ചൈനയിൽ
10. അബു എബ്രഹാം
11. തിരുവനന്തപുരം (കോവളം)
12. കൊനോലി കനാൽ
13. ജവാഹർലാൽ നെഹ്റുവിന്റെ
14. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു
15. ചീഫ് സെക്രട്ടറി
16. ഹീമറ്റോളജി
17. മാസാഹിരോ ഹാര
18. ഏഴ്
19. അറ്റ്ലാന്റിക് സമുദ്രത്തിൽ
20. ഫിൻലൻഡ്
No comments:
Post a Comment