Tuesday, August 13, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-23


1.കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് സ്ഥാപിച്ചതെവിടെ?

2. രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലം എവിടെയാണ്?

3. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2023-ലെ ദേശീയ അവാർഡ് നേടിയ മലയാള സിനിമ?

4. 2023-ലെ ആശാൻ കവിതാ പുര സ്കാരം നേടിയ കവി?

5. മികച്ച പരിശീലകനുള്ള 2023-ലെ ദ്രോണാചാര്യ പുരസ്കാരം നേടിയ ഇ ഭാസ്കരൻ ഏതു കായികയിന മാണ് പരിശീലിപ്പിക്കുന്നത്?

6. സജീവ അഗ്നിപർവതമായ അനാക് ക്രാക്കത്തോവ ഏതു രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?

7. 2022-ലെ കണക്കനുസരിച്ച് കാർബൺ പുറന്തള്ളുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത്? 8. കൊച്ചിയുടെ ശ്വാസകോശം' എന്ന റിയപ്പെടുന്നത്?

9. കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത് ഏതു ചുരത്തി ലൂടെയാണ്?

10. ഭൂതത്താൻകെട്ട് അണക്കെട്ട് ഏതു നദിയിലാണ്?

11. 'കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന

സ്വാതന്ത്ര്യസമരസേനാനി?

12. കേരളത്തിൽ ഏറ്റവും കൂടു തൽ ഗ്രാമപ്പഞ്ചായത്തുകളുള്ള ജില്ല?

13. ഉത്തർപ്രദേശിലെ വാരാണസിയിലൂ ടെ ഒഴുകുന്ന നദി?

14. നമ്മുടെ സംസ്ഥാന നിയമസഭയു ടെ കാലാവധി?

15. ലോക തൊഴിലാളിദിനം?

16. കാനായി കുഞ്ഞിരാമൻ ഏതു കല യുമായി ബന്ധപ്പെട്ടയാളാണ്?

17. ഭാരതസർക്കാർ രൂപവത്കരിച്ച ദേശീയ കൃഷി, ഗ്രാമവികസനബാങ്ക് ഏതു ചുരുക്കപ്പേരിൽ അറിയപ്പെടുന്നു?

18. കേരള സംഗീത, നാടക അക്കാദമി യുടെ മുഖപത്രമായ മാസിക? 

19. കുളു മണാലി സുഖവാസ കേന്ദ്ര ങ്ങൾ ഏതു സംസ്ഥാനത്താണ്? 

20. "നല്ലതല്ലൊരുവൻ ചെയ്ത നല്ല കാര്യം മറപ്പത്." ഈ വരികൾ ആരുടേത്?


ഉത്തരങ്ങൾ

1. തിരുവനന്തപുരത്തെ പാളയത്ത് 

2. വാഗമണ്ണിലെ കോലാഹലമേട്ടിൽ (40 Meter)

3. ആവാസവ്യൂഹം

4. കുരീപ്പുഴ ശ്രീകുമാർ

5. കബഡി

6. ഇന്തൊനീഷ്യ

7. ചൈന ഇന്ത്യ മൂന്നാമത്)

8. മംഗളവനം

9. ആര്യങ്കാവ് ചുരം

10. പെരിയാർ

11. കെ കേളപ്പൻ

12. മലപ്പുറം

13. ഗംഗ

14. അഞ്ചു വർഷം

15. മേയ് ഒന്ന്

16. ശില്പകല

17. നബാർഡ് NABARD)

18. കേളി

19. ഹിമാചൽ പ്രദേശ് 

20. ശ്രീ നാരായണഗുരു


No comments:

Post a Comment