Saturday, August 3, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-29


ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

561.കേരളത്തിലെ ബൊട്ടാണിക്കൽ ഗാർഡനുകൾ ഏതെല്ലാം? 

  • തിരുവനന്തപുരം പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI),കോഴിക്കോട് ഒളവണ്ണയി ലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ
562.വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖ രിക്കാനും ദീർഘകാലത്തേക്ക് സംരക്ഷി ക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷ ണകേന്ദ്രങ്ങളേവ?
  • ജീൻ ബാങ്കുകൾ
563.തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) എന്തിന് ഉദാഹരണമാണ്?
  •  ജീൻ ബാങ്കിന്
564.ജൈവവൈവിധ്യസംരക്ഷണം എന്ന മുഖ്യല ക്ഷ്യത്തോടെ സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര
പരിസ്ഥിതിസംഘടനയേത്?
  • IUCN (International Union for Conservation of Nature)
565.ജൈവവൈവിധ്യസംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയൽ തുടങ്ങിയവ ഏത് പരിസ്ഥിതിസം ഘടനയുടെ ലക്ഷ്യങ്ങളാണ്?
  • WWF (World Wide Fund for Nature) 
566.ഏത് പരിസ്ഥിതിസംഘടനയുടെ ചിഹ്നമാ ണ് ഭീമൻ പാണ്
  • WWF
567.ഭൗമവികിരണത്തെ ആഗിരണം ചെയ്യുന്ന വാതകങ്ങളേവ?
  • ഹരിതഗൃഹവാതകങ്ങൾ
568.പ്രാഥമിക ഹരിതഗൃഹവാതകങ്ങൾ ഏതെല്ലാം?
  • കാർബൺ ഡയോക്സൈഡ്, ക്ലോറോഫ്‌ളൂറോ കാർബണുകൾ, മീഥെയ്ൻ, നൈട്രസ്ഓക്സൈഡ്, ഓസോൺ
569.ഭൂമിയിൽ നിന്നുമുയരുന്ന ഭൗമവികിരണ ത്തെ ആഗിരണം ചെയ്ത് ഭൂമിയോടടുത്തുള്ള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്ന പ്രതിഭാസമേത്? 
  • ഹരിതഗൃഹപ്രഭാവം (ഗ്രീൻ ഹൗസ് ഇഫക്ട് )
570.ഹരിതഗൃഹപ്രഭാവത്തിന് കാരണമാവുന്ന അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ 
  • കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, ഓസോൺ, നീരാവി
571.ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാനു ള്ള പ്രധാന അന്താരാഷ്ട്ര ഉടമ്പടിയേത്?
  • ക്യോട്ടോ പ്രോട്ടക്കോൾ 
572.ക്യോട്ടോ പ്രോട്ടക്കോൾ നിലവിൽ വന്ന വർഷമേത്? 
  • 2005
573.സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയിലെ ജീവജാലങ്ങളെ സംര ക്ഷിക്കുന്ന സ്ട്രാറ്റോസ്ഫിയർ അന്തരീക്ഷ പാളിയിലെ ഭാഗമേത്?
  • ഓസോൺ പാളി
574.ഭൗമോപരിതലത്തിൽനിന്ന് ഏകദേശം എത്ര ഉയരെയാണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത്?
  • 20 മുതൽ 50 കിലോമീറ്റർ വരെ
575.ഓസോൺ പാളിക്ക് ദോഷം വരുത്തുന്ന പ്രധാന രാസവസ്തുക്കളേവ?
  • ക്ലോറോഫ്ലൂറോ കാർബണുകൾ, ഹാലോൺ 
576.അന്തരീക്ഷത്തിലെ ഓസോൺ പാളിക്കു ണ്ടാകുന്ന ശോഷണം ഏത് പേരിലറിയ പ്പെടുന്നു? 
  • ഓസോൺ സുഷിരം
577.ഓസോൺ ശോഷണത്തിന് കാരണമാവു ന്ന ഉത്പന്നങ്ങളെ ഘട്ടംഘട്ടമായി നിരോധി ക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയേത്? 
  • മോണിയൽ പ്രോട്ടക്കാൾ
578.മോണ്ട്രിയൽ ഉടമ്പടിക്ക് രൂപം നൽകിയ വർഷമേത്?
  • 1987
579.ഓസോൺ ദിനമായി ആചരിക്കുന്ന ദിവസങ്കേത്?
  • സെപ്റ്റംബർ 16
580.അന്തരീക്ഷ ഊഷ്മാവിനെ ഉയർത്തുന്ന എല്ലാ പ്രക്രിയകളെയും ചേർത്ത് എങ്ങനെ വിളിക്കുന്നു? 
  • ഹരിതഗൃഹപ്രഭാവം

No comments:

Post a Comment