Friday, September 13, 2024

ONAM ONLINE QUIZ-SET 1-300 QUESTIONS AND ANSWER

  

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതന്‍റെയും, പാമരന്‍റെയും കുചേലന്‍റെയും കുബേരന്‍റെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം. നാം അറിഞ്ഞിരിക്കേണ്ട ഓണ ഐതിഹ്യങ്ങൾ ക്വിസ് രൂപത്തിൽ 


A+ BLOG-ONAM-ONLINE QUIZ-SET-1


300 QUESTIONS


1.ഓണം ആഘോഷിക്കുന്നത് എന്നാണ്?

  • ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു

2.ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വര്‍ഷം?

  • 1961

3.മഹാബലിയുടെ പിതാവിന്റെ പേര്?

  • വിരോചനന്‍

4.മഹാബലി എന്ന വാക്കിനര്‍ത്ഥം എന്താണ്?

  • വലിയ ത്യാഗം ചെയ്തവന്‍

5. മഹാബലിയുടെ യഥാര്‍ത്ഥ പേര് എന്താണ്?

  • ഇന്ദ്രസേനന്‍

6.അത്തം മുതല്‍ ഉത്രാടം വരെയുള്ള പൂക്കളങ്ങളില്‍ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്?

  • മൂലം നാള്‍

7.മഹാബലിയുടെ പത്‌നിയുടെ പേര് എന്താണ്?

  • വിന്ധ്യാവലി

8.വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോള്‍ ആരാണ് മഹാബലിയെ അത് നല്‍ക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചത് ?

  • അസുരഗുരു ശുക്രാചാര്യന്‍

9.തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

  • മധുരൈ കാഞ്ചി

10.എത് നാള്‍ മുതല്‍ ആണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളത്?

  • ചോതിനാള്‍ മുതല്‍

11.തിരുവോണനാളില്‍ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

  • തൃക്കാക്കരയപ്പന്

12.വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

  • കശ്യപന്‍

13.വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

  • അദിതി

14.'ഓണം പോലെ ഐശ്വര്യമുള്ള നാട് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്?

  • ഓണാട്ടുകര ( ആലപ്പുഴ)

15.ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനന്‍?

  • അഞ്ചാമത്തെ

16.ഭാഗവതത്തിലെ ഏതു സ്‌കന്ധത്തിലാണ് വാമനന്‍ തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയര്‍ത്തിയ കഥ പറയുന്നത്?

  • എട്ടാം സ്‌കന്ധം

17മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടത് ?

  • വിശ്വജിത്ത് എന്ന യാഗം

18.വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

  • ത്രേതായുഗത്തില്‍

19മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?

  • ബാണാസുരന്‍

20. മാവേലിയെ ഊട്ടിയ നാട്, ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷിപ്പിക്കുന്ന നാട് ഏത്?

  • ഓണാട്ടുകര ( ആലപ്പുഴ)

21.മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

  • ഭൃഗുകച്ഛം എന്ന സ്ഥലത്ത്

22.എത് നാള്‍ ആണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഇടെണ്ടത്?

  • ഉത്രാടനാള്ളില്‍

23.എന്താണ് ഇരുപത്തിയെട്ടാം ഓണം?

  • ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ് ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്.
  • ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്.

24.നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?

  • ശ്രീനാരായണഗുരു

25.രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരില്‍?

  • അമ്മായിയോണം

16.ഓണപ്പാട്ടുകളുടെ തമ്പുരാന്‍ എന്നറിയപ്പെട്ടത്?

  • മച്ചാട്ടിളയത്

17.വാമനന് ചവിട്ടി താഴ്ത്തുവാനായി മഹാബലി തന്റെ തലകുനിച്ചു കൊടുത്തതായി കഥകളില്‍ പറയുന്ന സ്ഥലം?

  • ഓണാട്ടുകര ( ആലപ്പുഴ)

18.'ഓണപ്പാട്ടുകാര്‍' എന്ന കവിത എഴുതിയത് ആര്?

  • വൈലോപ്പള്ളി ശ്രീധരമേനോന്‍

19.ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?

  • കുഗ്രാമം

20.ഓണാട്ടുകര അറിയപ്പെടുന്ന മറ്റൊരു പേര്?

  • ഓടനാട്

21.''ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ'' ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്?

  • ചങ്ങമ്പുഴ കൃഷ്ണപിള്ള

22.തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?

ഉത്രാടം

23.മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്?

  • തമിഴ്‌നാട്

24.ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്?

  • കാശിത്തുമ്പ

25.സംഘകൃതികളില്‍ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?

  • ഇന്ദ്രവിഴ

26.ഓണത്തിന് എത്രാമത്തെ ദിവസമാണ് പുലിക്കളി നടക്കുന്നത്?

  • മൂന്നാമത്തെ ദിവസം

27.ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ്?

  • തൃശ്ശൂര്‍

28.ഓണത്തിന്റെ അഞ്ചാമത്തെ ദിനം ഏതാണ്?

  • അനിഴം

29.ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി?

  • ആറന്മുള വള്ളംകളി

30.എന്തിനുവേണ്ടിയാണ് ആളുകള്‍ ആളുകള്‍ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്?

  • മാവേലിയുടെ സമ്പല്‍സമൃദ്ധമായ ഭരണം ഓര്‍ക്കുവാന്‍ വേണ്ടി

31.ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്?

  • തൃക്കാക്കരയപ്പന്‍

32.ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?

  • ചിങ്ങമാസത്തില്‍

33.ഓണസദ്യയില്‍ പ്രധാനമായിട്ടുള്ള പഴം ഏത്?

  • വാഴപ്പഴം

34.ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്?

  • തിരുവാതിരക്കളി

35.ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്?

  • വാമന മൂര്‍ത്തി അമ്പലം /തൃക്കാക്കര അമ്പലം

36.ഏതു സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത്?

  • തൃപ്പൂണിത്തറ

37.മഹാബലിയുടെ മുത്തച്ഛന്‍ ആരായിരുന്നു?

  • പ്രഹ്ലാദന്‍

38.ഓണവുമായി ബന്ധപ്പെട്ട രാജാവ് ആര്?

  • മഹാബലി

39ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്?

  • തുമ്പപൂവ്

40.ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്?

  • വിഷ്ണു

41.വള്ളംകളിയില്‍ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?

  • ചുണ്ടന്‍ വള്ളം

42.എന്താണ് തുമ്പിതുള്ളല്‍?

പരമ്പരാഗത നാടോടി നൃത്തം

43.കേരളത്തെ കൂടാതെ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം?

  • മിസോറാം

44.സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം?

  • ഓണം

45.ഓണത്തുനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശം?

  • കായംകുളം

46.വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?

  • തൃക്കാക്കര

47വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമി എന്ന് അര്‍ത്ഥ വരുന്ന സ്ഥലം ഏത്?

  • തൃക്കാക്കര (തൃ കാല്‍ക്കര)

48ഓണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വേദം?

  • ഋഗ്വേദം

49.മലബാറില്‍ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്?

  • ഓണപ്പൊട്ടന്‍

50.എത്രാമത്തെ ഓണം ആണ് 'കാടിയോണം' എന്നറിയപ്പെടുന്നത്?

  • ആറാമത്തെ

51.പൂക്കളം' എന്ന കവിതാസമാഹാരം ആരുടേതാണ്?

  • പി കുഞ്ഞിരാമന്‍ നായര്‍

52.ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം?

  • ശ്രാവണം

53.അത്തപ്പൂക്കളത്തില്‍ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കള്‍ ആണ് ഉപയോഗിക്കാന്‍ പാടില്ലാത്തത്?

  • ചുവപ്പ്

54.3'ഓണപ്പാട്ടുകാര്‍'എന്ന കവിത എഴുതിയത് ആര്?

  • വൈലോപ്പിള്ളി ശ്രീധരമേനോന്‍

55.ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളല്‍ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്?

  • കൊല്ലം

56.ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനന്‍?

  • അഞ്ചാമത്തെ

57ചിങ്ങം ഒന്ന് ഏതു ദിനമായി ആഘോഷിക്കുന്നു ?

  • കര്‍ഷകദിനം

58.വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്?

  • തിരുവനന്തപുരം

59.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവര്‍ത്തി ആരാണ്?

  • മഹാബലി

60.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം?

  • തൃക്കാക്കര

61.തൃക്കാക്കരാക്കര എന്ന സ്ഥലത്തിന്റെ അര്‍ത്ഥം?

  • വാമനന്റെ പാദമുദ്രയുള്ള സ്ഥലം

62.മഹാബലിയുടെ ആസ്ഥാനം എവിടെയായിരുന്നു?

  • തൃക്കാക്കര

63.തൃക്കാക്കരയുടെ പഴയ പേര് എന്താണ്?

  • കാല്‍കര നാട്

64.ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയില്‍ പ്രതിഷ്ഠിക്കുന്ന ടങ്ങ് ഏത്?

  • ഓണം കൊള്ളുക

65.തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തില്‍ ശിവസങ്കല്‍പ്പത്തില്‍ വെക്കുന്ന മണ്ണുരുള എന്താണ്?

  • മാതേവര്‍

66.വാമനമൂര്‍ത്തിയെ തൃക്കാക്കരയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് ആര്?

  • പരശുരാമന്‍

67.രണ്ടാം ചേര സാമ്രാജ്യകാലത്ത് തൃക്കാക്കരയപ്പനെ വിളിച്ചിരുന്ന പേര്?

  • തിരുകാല്‍ക്കരെല്‍ പട്ടാരകന്‍

68.കേരളത്തിലെ രാജാക്കന്മാര്‍ തൃക്കാക്കരയില്‍ എത്തി മഹാബലിയെ വന്ദിച്ചിരുന്നതിന്റെ സ്മരണയ്ക്കായി കൊച്ചി രാജാക്കന്മാര്‍ നടത്തിയ ആഘോഷം?

  • അത്തച്ചമയ ഘോഷയാത്ര

69.ആരൊക്കെ ചേര്‍ന്നാണ് അത്തച്ചമയം ഘോഷയാത്ര നടത്തിയിരുന്നത്?

  • കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും

70.തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?

  • ഉത്രാടം

71.ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്?

  • ചിങ്ങമാസത്തിലെ ചതയം നാളില്‍

72.ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തറയില്‍ നടത്തുന്ന ആഘോഷം ഏത്?

  • അത്തച്ചമയഘോഷയാത്ര

73.തൃശ്ശൂരില്‍ പുലി കളി നടക്കുന്നത് എന്നാണ്?

  • തിരുവോണത്തിന്റെ മൂന്നാം നാള്‍

74.ഇന്ദ്രവിഴ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?

  • ഇന്ദ്രന്റെ വിജയം

75.വിഷ്ണുവിന്റെ മറ്റൊരു അവതാരത്തിന്റെ ജന്മദിനവും ചിങ്ങമാസത്തിലാണ് ആരുടേതാണ്?

  • ശ്രീകൃഷ്ണന്റെ

76.ചിങ്ങമാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?

  • കൃഷ്ണഗാഥ

77.ദശപുഷ്പങ്ങളില്‍ ഉള്‍പ്പെട്ട ഏക പുല്‍ച്ചെടി ഏത്?

  • കറുക

78.എന്നാണ് കര്‍ഷക ദിനമായി ആചരിക്കുന്നത്?

  • ചിങ്ങം 1-ന്

78.'ശ്രാവണം' എന്ന വാക്ക് ലോപിച്ച്

ഓണമായി എന്നത് ഏതു സങ്കല്പപ്രകാരമാണ്?

  • ബുദ്ധസങ്കല്പം

79അവിട്ടം നാളില്‍ നടക്കുന്ന വിനോദം ഏത്?

  • അവിട്ടത്തല്ല്

80.എന്നാണ് 'പിള്ളേരോണം' ആഘോഷിക്കുന്നത്?

  • കര്‍ക്കിടക മാസത്തിലെ തിരുവോണ നാളില്‍

81.മരുമക്കത്തായം നിലനിന്നിരുന്ന തറവാടുകളില്‍ രണ്ടാം ഓണം അറിയപ്പെടുന്നത് എങ്ങനെ?

  • അമ്മായി ഓണം

82.''കുട്ടികളെത്തീ കുറ്റിക്കാട്ടില്‍ പൊട്ടി വിടര്‍ന്നു പൊന്നോണം'' ഇത് ആരുടെ വരികളാണ്?

  • ഒളപ്പമണ്ണ

83.'ഓണവിജ്ഞാനകോശം' എന്ന ഗ്രന്ഥം രചിച്ചതാര്?

  • പ്രൊഫ. പി കര്‍ത്ത

84.എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിലെ വിഭവം ഏത്?

  • ഓലന്‍

85.ഓണത്തിന് ശേഷമുള്ള ചിങ്ങമാസത്തിലെ ബാക്കി ദിവസങ്ങള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?

  • പൂക്കുചിങ്ങം

85.ഭാഗവതത്തിലെ ഏതു സ്‌കന്ധത്തിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തുന്ന സംഭവം പറയുന്നത്?

  • അഷ്ട സ്‌കന്ധം (എട്ടാം സ്‌കന്ധം)

86.പൂക്കള്‍ ശേഖരിക്കുവാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്?

  • പൂവട്ടക, പൂവട്ടി

87.ഓണക്കോടിയായി കുട്ടികള്‍ക്ക് നല്‍കിയിരുന്നത് ഏത് നിറത്തിലുളള വസ്ത്രം?

  • മഞ്ഞവസ്ത്രം

88.തിരുവോണം മലബാറില്‍ ആണ്ട് പിറവി ആണെന്നു സൂചിപ്പിക്കുന്ന വില്യം ലോഗന്റെ കൃതി?

  • മലബാര്‍ മാന്വല്‍

89.അത്തച്ചമയഘോഷയാത്രയ്ക്ക് ശേഷം കൊച്ചി രാജാവ് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്ന നാണയം ഏത്?

  • സര്‍വാണി പുത്തന്‍

90.പണ്ട് അടിയാന്മാര്‍ ജന്മിമാര്‍ക്ക് ഓണനാളില്‍ നല്‍കിയിരുന്ന കാഴ്ച ദ്രവ്യം അറിയപ്പെടുന്ന പേര്?

  • ഓണക്കാഴ്ച

91.പണ്ട് അത്തചമയം വിളംബരം ചെയ്യാന്‍ നടത്തിയിരുന്ന ഘോഷയാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്?

  • ദേശം അറിയിക്കല്‍

92.കര്‍ക്കടക മാസത്തിലെ തിരുവോണം അറിയപ്പെടുന്നതെങ്ങനെ?

  • പിള്ളേരോണം

93.ഓണാഘോഷ ചടങ്ങുകള്‍ പ്രതിപാദിക്കുന്ന വെള്ളനശ്ശേരി വാസുണ്ണി മൂസ്സിന്റെ കൃതി?

  • ഓണവൃത്തം

94.ഒരു ചെടിയും നട്ടുവളര്‍ത്തീ

  • ലോണപ്പൂവെങ്ങനെ നുള്ളാന്‍ ഒരു വയലും പൂട്ടി വിതച്ചീ -

ലോണച്ചോറെങ്ങനെയുണ്ണാന്‍ ആരുടെ വരികള്‍?

  • എന്‍ വി കൃഷ്ണവാരിയര്‍

95.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണതലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകള്‍ക്ക് പറയുന്ന പേര്?

  • ഉത്രാട കാഴ്ച

96.ഓമനയുടെ ഓണം എന്ന കവിത രചിച്ചത് ആര്?

  • ഏറ്റുമാനൂര്‍ സോമദാസന്‍

97.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണം എന്ന് വിശേഷണം ഉള്ളത്?

  • ഇരുപത്തെട്ടാം ഓണം

98.ഒന്നാം ഓണം എന്ന വിശേഷണം ഉള്ളത്?

  • ഉത്രാടം

99.രണ്ടാം ഓണം എന്ന് വിശേഷിപ്പിക്കുന്നത്?

  • തിരുവോണം

100.കോഴിക്കോട് ജില്ലയില്‍ മഹാബലി സങ്കല്പത്തില്‍ മലയസമുദായക്കാര്‍ കെട്ടുന്ന തെയ്യത്തിനെ പറയുന്ന പേര്?

  • ഓണപ്പൊട്ടന്‍

101.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രം?

  • തൃക്കാക്കര ക്ഷേത്രം

102.തൃക്കാക്കര ക്ഷേത്രം ഏതു ജില്ലയില്‍

  • എറണാകുളം

103.വാമനന്‍ മഹാബലിയെ പാതാളത്തില്‍ എവിടെക്കാണ് ചവിട്ടി താഴ്ത്തിയത്?

  • രസാതലം

104.ഐതിഹ്യമനുസരിച്ച് മഹാബലി

നര്‍മ്മതാനദിയുടെ തീരത്ത് നടത്തിയ ദിവസങ്ങളോളം നീളുന്ന വിശ്വജിത്ത് യാഗത്തിന്റെ ലക്ഷ്യമെന്തായിരുന്നു?

  • മഹാബലിയെ ആരും തോല്‍പ്പിക്കാതിരിക്കാന്‍

105.ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട മഹാബലിയെ പുനര്‍ജനിപ്പിച്ചത് ആരാണ്?

  • ശുക്രാചാര്യര്‍

106+.മഹാബലിയുടെ യാഗവേദിയില്‍ മുനികുമാരന്റെ വേഷത്തില്‍ എത്തിയത് ആര്?

  • വാമനന്‍

107.യജ്ഞശാലയില്‍ മുനികുമാരനായി എത്തിയ വാമനന്‍ മഹാബലിയോട് ആവശ്യപ്പെട്ടത് എന്താണ്?

  • മൂന്നടി മണ്ണ്

108. ഓണത്തെപ്പറ്റി പരാമര്‍ശമുള്ള

വാഴപ്പള്ളി ശാസനം ഏത് രാജാവിന്റെ കാലത്താണ് പുറപ്പെടുവിച്ചത്?

  • സ്ഥാണു രവി

109.'തിരുവോണത്തോണി' കാട്ടൂര്‍ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്?

  • ആറന്മുള ക്ഷേത്രത്തില്‍

110.ഓണക്കാലത്ത് നടക്കുന്ന കായികവിനോദമായ ഓണത്തല്ലിനെ നിയന്ത്രിക്കുന്നവരെ എന്താണ് വിളിക്കുന്നത്?

  • ചേതന്‍മാര്‍

111.പണ്ട് അത്തച്ചമയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കൊട്ടാരം നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ?

  • ദാസിയാട്ടം

112.തുമ്പി തുള്ളുമ്പോള്‍ ഉറയുന്ന സ്ത്രീകള്‍ അടുത്തു കൂട്ടിയിട്ട പൂവാരി എറിയാറുണ്ട് ഈ ചടങ്ങിന്റെ പേര്?

  • പൂപ്പട വാരല്‍

113തൃശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകള്‍തോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതില്‍ പങ്കെടുക്കുന്നത് ഏതാണ് ഈ കളി?

കുമ്മാട്ടിക്കളി

114.ഓണത്തോടനുബന്ധിച്ചു തൃശൂരില്‍ നടക്കുന്ന പ്രധാന ആഘോഷം?

പുലികളി

115.കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കിയത് ഏതു വര്‍ഷം?

1949

116.''മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'' ഈ കവിതയുടെ രചയിതാവ്?

സഹോദരന്‍ അയ്യപ്പന്‍

117.ഓണത്തിന് വാല്‍ക്കഷണം എന്നറിയപ്പെടുന്നത്?

പതിനാറാം മകം

118.മഹാബലിയെപോലെ ഒരു രാജാവ്

എ ഡി ഒന്നാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. 'പതിറ്റുപ്പത്ത്' എന്ന പ്രാചീന തമിഴ് കൃതിയില്‍ പരാമര്‍ശിക്കുന്ന ഈ രാജാവ് ആരാണ്?

നെടുംചേരലാതന്‍

119.ബലിതര്‍പ്പണം എന്ന ഓണക്കവിത എഴുതിയത്?

അക്കിത്തം അച്യുതന്‍നമ്പൂതിരി

120.'അവര്‍ക്കും ഓണം ഉണ്ടായിരുന്നു' എന്ന കവിതയുടെ രചയിതാവ്?

വയലാര്‍ രാമവര്‍മ്മ

121.'ഓണമുണ്ണാന്‍ വന്നവര്‍' എന്ന കവിതയുടെ രചയിതാവ്?

പി ഭാസ്‌കരന്‍

122.സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയര്‍ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത?

മഴുവിന്റെ കഥ

123.മഹാബലി വാണിരുന്ന നീളവേ നഗരത്തിന് ഭാരതീയ സാഹിത്യത്തില്‍ കാണപ്പെടുന്ന പേര്?

ഷോണിത പുരം

124.ആറാം ഓണം ഏത് പേരില്‍ അറിയപ്പെടുന്നു?

കാടിയോണം

125.മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ പ്രചരിച്ചിരുന്ന ഈ വരികള്‍ ഏത് പാട്ടിലെതാണ്?

മഹാബലി ചരിതം

126.ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള അസുരവിത്ത് എന്ന നോവല്‍ എഴുതിയത്?

എംടി വാസുദേവന്‍

127.'ഓണത്തിന് പാട്ട്' എന്ന പ്രശസ്തമായ ഓണക്കവിതകള്‍ എഴുതിയത്?

ജി കുമാരപിള്ള

128.'മഹാബലിക്കൊരു കത്ത്' എന്ന കവിത എഴുതിയത്?

വയലാര്‍

129.ഓണാഘോഷത്തോടനുബന്ധിച്ച് മൂലം നാ ളില്‍ കുട്ടനാട് നടക്കുന്ന ജലോത്സവം?

ചമ്പക്കുളം വള്ളംകളി

130.അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ പായിപ്പാട്ടാറ്റില്‍ നടക്കുന്ന ജലോത്സവം?

പായിപ്പാട്ട് വള്ളംകളി

131.ചിങ്ങമാസത്തിലെ ഏതു നാളിലാണ് ആറന്‍മുള വള്ളംകളി നടക്കുന്നത്?

ഉത്രട്ടാതി

132.ഉത്രട്ടാതി വള്ളംകളി നടക്കുന്നത് എവിടെയാണ്?

ആറന്മുളയില്‍ പമ്പയാറ്റില്‍

133.മൂലം വള്ളംകളി നടക്കുന്നത് എവിടെയാണ്?

ചമ്പക്കുളം പമ്പാനദിയില്‍

134.ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന വള്ളംകളി?

നീരേറ്റുപുറം വള്ളംകളി

135.ഓണത്തെയ്യത്തില്‍ സംസാരിക്കാത്ത തെയ്യം ഏത്?

ഓണപൊട്ടന്‍

136.ഭാഗവതത്തിലെ ഏത് സ്‌കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്?

എട്ടാമത്ത സ്‌കന്ധം

137.ഓണത്തിന് പ്രധാനമായും ഒരുക്കുന്ന ആറന്മുള വള്ളംകളി ഏതു നദിയിലാണ് നടത്തുന്നത്?

പമ്പാനദി

138.ഓണക്കാലത്തെ മത്സരിച്ചുളള ഊഞ്ഞാലാട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?

ആട്ടം പറക്കല്‍

139.ഓണത്തുനാട് /ഓടനാട് / ഓണാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പ്രദേശം ഏത് ?

കായംകുളം

140.ഓണാഘോഷത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണം ഏത് ?

ഓണവില്ല്

141.ഓണത്തോടനുബന്ധിച്ച് മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി ഏത് ?

തലപ്പന്തു കളി

142.ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്ന് ഏത് ?

ആട്ടകളം കുത്തല്‍

143.കര്‍ക്കിടകമാസത്തിലെ ഏതു നാളിലാണ് 'പിള്ളരോണം ' ആഘോഷിക്കുന്നത്?

തിരുവോണം നാളില്‍

144.ഓണക്കാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപിരിവായിരുന്ന സമര്‍പ്പണം ഏതു പേരിലാണ് അറിയപ്പെടുന്നത്?

ഓണക്കാഴ്ച

145.ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്?

ഉത്രാടപാച്ചില്‍

ഓണത്തിന്റെ ആദ്യദിവസം പൂക്കളത്തില്‍ ഏത് നിറമുള്ള പൂവാണ് ഇടുന്നത് ?

മത്ത

ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകള്‍ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ?

തുമ്പി തുള്ളല്‍

തൃശൂര്‍ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങള്‍ വച്ചുകൊണ്ടുള്ള കലാരൂപമേത് ?

കുമ്മാട്ടി

കാഴ്ചക്കുല കൃഷി നടത്തുന്നതില്‍ പ്രസിദ്ധമായ ജില്ല ഏത് ?

തൃശൂര്‍

ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ് ?

  • തൃശ്ശൂര്‍



No comments:

Post a Comment