A+ BLOG-ONAM-ONLINE QUIZ-SET-1
300 QUESTIONS
1.ഓണം ആഘോഷിക്കുന്നത് എന്നാണ്?
- ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള് വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു
2.ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വര്‍ഷം?
- 1961
3.മഹാബലിയുടെ പിതാവിന്റെ പേര്?
- വിരോചനന്
4.മഹാബലി എന്ന വാക്കിനര്‍ത്ഥം എന്താണ്?
- വലിയ ത്യാഗം ചെയ്തവന്
5. മഹാബലിയുടെ യഥാര്‍ത്ഥ പേര് എന്താണ്?
- ഇന്ദ്രസേനന്‍
6.അത്തം മുതല്‍ ഉത്രാടം വരെയുള്ള പൂക്കളങ്ങളില്‍ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്?
- മൂലം നാള്
7.മഹാബലിയുടെ പത്നിയുടെ പേര് എന്താണ്?
- വിന്ധ്യാവലി
8.വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോള്‍ ആരാണ് മഹാബലിയെ അത് നല്ക്കുന്നതില് നിന്നു പിന്തിരിപ്പിച്ചത് ?
- അസുരഗുരു ശുക്രാചാര്യന്
9.തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
- മധുരൈ കാഞ്ചി
10.എത് നാള് മുതല്‍ ആണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളത്?
- ചോതിനാള് മുതല്‍
11.തിരുവോണനാളില്‍ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
- തൃക്കാക്കരയപ്പന്
12.വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
- കശ്യപന്
13.വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
- അദിതി
14.'ഓണം പോലെ ഐശ്വര്യമുള്ള നാട് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്?
- ഓണാട്ടുകര ( ആലപ്പുഴ)
15.ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനന്?
- അഞ്ചാമത്തെ
16.ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനന് തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയര്‍ത്തിയ കഥ പറയുന്നത്?
- എട്ടാം സ്കന്ധം
17മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടത് ?
- വിശ്വജിത്ത് എന്ന യാഗം
18.വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
- ത്രേതായുഗത്തില്‍
19മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?
- ബാണാസുരന്
20. മാവേലിയെ ഊട്ടിയ നാട്, ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷിപ്പിക്കുന്ന നാട് ഏത്?
- ഓണാട്ടുകര ( ആലപ്പുഴ)
21.മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
- ഭൃഗുകച്ഛം എന്ന സ്ഥലത്ത്
22.എത് നാള് ആണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഇടെണ്ടത്?
- ഉത്രാടനാള്ളില്‍
23.എന്താണ് ഇരുപത്തിയെട്ടാം ഓണം?
- ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ് ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്.
- ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്.
24.നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?
- ശ്രീനാരായണഗുരു
25.രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരില്‍?
- അമ്മായിയോണം
16.ഓണപ്പാട്ടുകളുടെ തമ്പുരാന് എന്നറിയപ്പെട്ടത്?
- മച്ചാട്ടിളയത്
17.വാമനന് ചവിട്ടി താഴ്ത്തുവാനായി മഹാബലി തന്റെ തലകുനിച്ചു കൊടുത്തതായി കഥകളില്‍ പറയുന്ന സ്ഥലം?
- ഓണാട്ടുകര ( ആലപ്പുഴ)
18.'ഓണപ്പാട്ടുകാര്‍' എന്ന കവിത എഴുതിയത് ആര്?
- വൈലോപ്പള്ളി ശ്രീധരമേനോന്
19.ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?
- കുഗ്രാമം
20.ഓണാട്ടുകര അറിയപ്പെടുന്ന മറ്റൊരു പേര്?
- ഓടനാട്
21.''ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ'' ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്?
- ചങ്ങമ്പുഴ കൃഷ്ണപിള്ള
22.തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?
ഉത്രാടം
23.മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്?
- തമിഴ്നാട്
24.ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്?
- കാശിത്തുമ്പ
25.സംഘകൃതികളില്‍ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?
- ഇന്ദ്രവിഴ
26.ഓണത്തിന് എത്രാമത്തെ ദിവസമാണ് പുലിക്കളി നടക്കുന്നത്?
- മൂന്നാമത്തെ ദിവസം
27.ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ്?
- തൃശ്ശൂര്‍
28.ഓണത്തിന്റെ അഞ്ചാമത്തെ ദിനം ഏതാണ്?
- അനിഴം
29.ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി?
- ആറന്മുള വള്ളംകളി
30.എന്തിനുവേണ്ടിയാണ് ആളുകള്‍ ആളുകള്‍ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്?
- മാവേലിയുടെ സമ്പല്സമൃദ്ധമായ ഭരണം ഓര്‍ക്കുവാന്‍ വേണ്ടി
31.ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്?
- തൃക്കാക്കരയപ്പന്
32.ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
- ചിങ്ങമാസത്തില്‍
33.ഓണസദ്യയില്‍ പ്രധാനമായിട്ടുള്ള പഴം ഏത്?
- വാഴപ്പഴം
34.ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്?
- തിരുവാതിരക്കളി
35.ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്?
- വാമന മൂര്‍ത്തി അമ്പലം /തൃക്കാക്കര അമ്പലം
36.ഏതു സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത്?
- തൃപ്പൂണിത്തറ
37.മഹാബലിയുടെ മുത്തച്ഛന് ആരായിരുന്നു?
- പ്രഹ്ലാദന്
38.ഓണവുമായി ബന്ധപ്പെട്ട രാജാവ് ആര്?
- മഹാബലി
39ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്?
- തുമ്പപൂവ്
40.ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്?
- വിഷ്ണു
41.വള്ളംകളിയില്‍ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?
- ചുണ്ടന് വള്ളം
42.എന്താണ് തുമ്പിതുള്ളല്‍?
പരമ്പരാഗത നാടോടി നൃത്തം
43.കേരളത്തെ കൂടാതെ ഓണത്തിന് അവധി നല്കുന്ന ഏക സംസ്ഥാനം?
- മിസോറാം
44.സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം?
- ഓണം
45.ഓണത്തുനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശം?
- കായംകുളം
46.വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
- തൃക്കാക്കര
47വാമനന്റെ കാല്പാദം പതിഞ്ഞ ഭൂമി എന്ന് അര്‍ത്ഥ വരുന്ന സ്ഥലം ഏത്?
- തൃക്കാക്കര (തൃ കാല്ക്കര)
48ഓണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന വേദം?
- ഋഗ്വേദം
49.മലബാറില്‍ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്?
- ഓണപ്പൊട്ടന്
50.എത്രാമത്തെ ഓണം ആണ് 'കാടിയോണം' എന്നറിയപ്പെടുന്നത്?
- ആറാമത്തെ
51.പൂക്കളം' എന്ന കവിതാസമാഹാരം ആരുടേതാണ്?
- പി കുഞ്ഞിരാമന് നായര്‍
52.ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം?
- ശ്രാവണം
53.അത്തപ്പൂക്കളത്തില്‍ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കള്‍ ആണ് ഉപയോഗിക്കാന്‍ പാടില്ലാത്തത്?
- ചുവപ്പ്
54.3'ഓണപ്പാട്ടുകാര്‍'എന്ന കവിത എഴുതിയത് ആര്?
- വൈലോപ്പിള്ളി ശ്രീധരമേനോന്
55.ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളല്‍ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്?
- കൊല്ലം
56.ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനന്?
- അഞ്ചാമത്തെ
57ചിങ്ങം ഒന്ന് ഏതു ദിനമായി ആഘോഷിക്കുന്നു ?
- കര്‍ഷകദിനം
58.വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്?
- തിരുവനന്തപുരം
59.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവര്‍ത്തി ആരാണ്?
- മഹാബലി
60.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം?
- തൃക്കാക്കര
61.തൃക്കാക്കരാക്കര എന്ന സ്ഥലത്തിന്റെ അര്‍ത്ഥം?
- വാമനന്റെ പാദമുദ്രയുള്ള സ്ഥലം
62.മഹാബലിയുടെ ആസ്ഥാനം എവിടെയായിരുന്നു?
- തൃക്കാക്കര
63.തൃക്കാക്കരയുടെ പഴയ പേര് എന്താണ്?
- കാല്‍കര നാട്
64.ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയില്‍ പ്രതിഷ്ഠിക്കുന്ന ടങ്ങ് ഏത്?
- ഓണം കൊള്ളുക
65.തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തില്‍ ശിവസങ്കല്‍പ്പത്തില്‍ വെക്കുന്ന മണ്ണുരുള എന്താണ്?
- മാതേവര്
66.വാമനമൂര്‍ത്തിയെ തൃക്കാക്കരയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് ആര്?
- പരശുരാമന്
67.രണ്ടാം ചേര സാമ്രാജ്യകാലത്ത് തൃക്കാക്കരയപ്പനെ വിളിച്ചിരുന്ന പേര്?
- തിരുകാല്‍ക്കരെല്‍ പട്ടാരകന്‍
68.കേരളത്തിലെ രാജാക്കന്മാര് തൃക്കാക്കരയില്‍ എത്തി മഹാബലിയെ വന്ദിച്ചിരുന്നതിന്റെ സ്മരണയ്ക്കായി കൊച്ചി രാജാക്കന്മാര് നടത്തിയ ആഘോഷം?
- അത്തച്ചമയ ഘോഷയാത്ര
69.ആരൊക്കെ ചേര്‍ന്നാണ് അത്തച്ചമയം ഘോഷയാത്ര നടത്തിയിരുന്നത്?
- കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും
70.തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?
- ഉത്രാടം
71.ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്?
- ചിങ്ങമാസത്തിലെ ചതയം നാളില്‍
72.ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തറയില്‍ നടത്തുന്ന ആഘോഷം ഏത്?
- അത്തച്ചമയഘോഷയാത്ര
73.തൃശ്ശൂരില്‍ പുലി കളി നടക്കുന്നത് എന്നാണ്?
- തിരുവോണത്തിന്റെ മൂന്നാം നാള്
74.ഇന്ദ്രവിഴ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
- ഇന്ദ്രന്റെ വിജയം
75.വിഷ്ണുവിന്റെ മറ്റൊരു അവതാരത്തിന്റെ ജന്മദിനവും ചിങ്ങമാസത്തിലാണ് ആരുടേതാണ്?
- ശ്രീകൃഷ്ണന്റെ
76.ചിങ്ങമാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?
- കൃഷ്ണഗാഥ
77.ദശപുഷ്പങ്ങളില്‍ ഉള്‍പ്പെട്ട ഏക പുല്‍ച്ചെടി ഏത്?
- കറുക
78.എന്നാണ് കര്‍ഷക ദിനമായി ആചരിക്കുന്നത്?
- ചിങ്ങം 1-ന്
78.'ശ്രാവണം' എന്ന വാക്ക് ലോപിച്ച്
ഓണമായി എന്നത് ഏതു സങ്കല്പപ്രകാരമാണ്?
- ബുദ്ധസങ്കല്പം
79അവിട്ടം നാളില്‍ നടക്കുന്ന വിനോദം ഏത്?
- അവിട്ടത്തല്ല്
80.എന്നാണ് 'പിള്ളേരോണം' ആഘോഷിക്കുന്നത്?
- കര്‍ക്കിടക മാസത്തിലെ തിരുവോണ നാളില്‍
81.മരുമക്കത്തായം നിലനിന്നിരുന്ന തറവാടുകളില്‍ രണ്ടാം ഓണം അറിയപ്പെടുന്നത് എങ്ങനെ?
- അമ്മായി ഓണം
82.''കുട്ടികളെത്തീ കുറ്റിക്കാട്ടില്‍ പൊട്ടി വിടര്‍ന്നു പൊന്നോണം'' ഇത് ആരുടെ വരികളാണ്?
- ഒളപ്പമണ്ണ
83.'ഓണവിജ്ഞാനകോശം' എന്ന ഗ്രന്ഥം രചിച്ചതാര്?
- പ്രൊഫ. പി കര്‍ത്ത
84.എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിലെ വിഭവം ഏത്?
- ഓലന്‍
85.ഓണത്തിന് ശേഷമുള്ള ചിങ്ങമാസത്തിലെ ബാക്കി ദിവസങ്ങള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?
- പൂക്കുചിങ്ങം
85.ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തുന്ന സംഭവം പറയുന്നത്?
- അഷ്ട സ്കന്ധം (എട്ടാം സ്കന്ധം)
86.പൂക്കള്‍ ശേഖരിക്കുവാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്?
- പൂവട്ടക, പൂവട്ടി
87.ഓണക്കോടിയായി കുട്ടികള്‍ക്ക് നല്‍കിയിരുന്നത് ഏത് നിറത്തിലുളള വസ്ത്രം?
- മഞ്ഞവസ്ത്രം
88.തിരുവോണം മലബാറില്‍ ആണ്ട് പിറവി ആണെന്നു സൂചിപ്പിക്കുന്ന വില്യം ലോഗന്റെ കൃതി?
- മലബാര്‍ മാന്വല്‍
89.അത്തച്ചമയഘോഷയാത്രയ്ക്ക് ശേഷം കൊച്ചി രാജാവ് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്ന നാണയം ഏത്?
- സര്‍വാണി പുത്തന്‍
90.പണ്ട് അടിയാന്മാര് ജന്മിമാര്‍ക്ക് ഓണനാളില്‍ നല്‍കിയിരുന്ന കാഴ്ച ദ്രവ്യം അറിയപ്പെടുന്ന പേര്?
- ഓണക്കാഴ്ച
91.പണ്ട് അത്തചമയം വിളംബരം ചെയ്യാന്‍ നടത്തിയിരുന്ന ഘോഷയാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്?
- ദേശം അറിയിക്കല്‍
92.കര്‍ക്കടക മാസത്തിലെ തിരുവോണം അറിയപ്പെടുന്നതെങ്ങനെ?
- പിള്ളേരോണം
93.ഓണാഘോഷ ചടങ്ങുകള്‍ പ്രതിപാദിക്കുന്ന വെള്ളനശ്ശേരി വാസുണ്ണി മൂസ്സിന്റെ കൃതി?
- ഓണവൃത്തം
94.ഒരു ചെടിയും നട്ടുവളര്‍ത്തീ
- ലോണപ്പൂവെങ്ങനെ നുള്ളാന്‍ ഒരു വയലും പൂട്ടി വിതച്ചീ -
ലോണച്ചോറെങ്ങനെയുണ്ണാന്‍ ആരുടെ വരികള്‍?
- എന്‍ വി കൃഷ്ണവാരിയര്‍
95.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണതലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകള്‍ക്ക് പറയുന്ന പേര്?
- ഉത്രാട കാഴ്ച
96.ഓമനയുടെ ഓണം എന്ന കവിത രചിച്ചത് ആര്?
- ഏറ്റുമാനൂര്‍ സോമദാസന്
97.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണം എന്ന് വിശേഷണം ഉള്ളത്?
- ഇരുപത്തെട്ടാം ഓണം
98.ഒന്നാം ഓണം എന്ന വിശേഷണം ഉള്ളത്?
- ഉത്രാടം
99.രണ്ടാം ഓണം എന്ന് വിശേഷിപ്പിക്കുന്നത്?
- തിരുവോണം
100.കോഴിക്കോട് ജില്ലയില്‍ മഹാബലി സങ്കല്പത്തില് മലയസമുദായക്കാര്‍ കെട്ടുന്ന തെയ്യത്തിനെ പറയുന്ന പേര്?
- ഓണപ്പൊട്ടന്
101.ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രം?
- തൃക്കാക്കര ക്ഷേത്രം
102.തൃക്കാക്കര ക്ഷേത്രം ഏതു ജില്ലയില്‍
- എറണാകുളം
103.വാമനന് മഹാബലിയെ പാതാളത്തില്‍ എവിടെക്കാണ് ചവിട്ടി താഴ്ത്തിയത്?
- രസാതലം
104.ഐതിഹ്യമനുസരിച്ച് മഹാബലി
നര്മ്മതാനദിയുടെ തീരത്ത് നടത്തിയ ദിവസങ്ങളോളം നീളുന്ന വിശ്വജിത്ത് യാഗത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
- മഹാബലിയെ ആരും തോല്‍പ്പിക്കാതിരിക്കാന്‍
105.ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട മഹാബലിയെ പുനര്‍ജനിപ്പിച്ചത് ആരാണ്?
- ശുക്രാചാര്യര്‍
106+.മഹാബലിയുടെ യാഗവേദിയില്‍ മുനികുമാരന്റെ വേഷത്തില്‍ എത്തിയത് ആര്?
- വാമനന്
107.യജ്ഞശാലയില്‍ മുനികുമാരനായി എത്തിയ വാമനന് മഹാബലിയോട് ആവശ്യപ്പെട്ടത് എന്താണ്?
- മൂന്നടി മണ്ണ്
108. ഓണത്തെപ്പറ്റി പരാമര്‍ശമുള്ള
വാഴപ്പള്ളി ശാസനം ഏത് രാജാവിന്റെ കാലത്താണ് പുറപ്പെടുവിച്ചത്?
- സ്ഥാണു രവി
109.'തിരുവോണത്തോണി' കാട്ടൂര്‍ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്?
- ആറന്മുള ക്ഷേത്രത്തില്‍
110.ഓണക്കാലത്ത് നടക്കുന്ന കായികവിനോദമായ ഓണത്തല്ലിനെ നിയന്ത്രിക്കുന്നവരെ എന്താണ് വിളിക്കുന്നത്?
- ചേതന്മാര്
111.പണ്ട് അത്തച്ചമയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കൊട്ടാരം നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ?
- ദാസിയാട്ടം
112.തുമ്പി തുള്ളുമ്പോള്‍ ഉറയുന്ന സ്ത്രീകള്‍ അടുത്തു കൂട്ടിയിട്ട പൂവാരി എറിയാറുണ്ട് ഈ ചടങ്ങിന്റെ പേര്?
- പൂപ്പട വാരല്‍
113തൃശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകള്‍തോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതില്‍ പങ്കെടുക്കുന്നത് ഏതാണ് ഈ കളി?
- കുമ്മാട്ടിക്കളി
114.ഓണത്തോടനുബന്ധിച്ചു തൃശൂരില്‍ നടക്കുന്ന പ്രധാന ആഘോഷം?
- പുലികളി
115.കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കിയത് ഏതു വര്‍ഷം?
- 1949
116.''മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'' ഈ കവിതയുടെ രചയിതാവ്?
- സഹോദരന് അയ്യപ്പന്
117.ഓണത്തിന് വാല്‍ക്കഷണം എന്നറിയപ്പെടുന്നത്?
- പതിനാറാം മകം
118.മഹാബലിയെപോലെ ഒരു രാജാവ്
എ ഡി ഒന്നാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. 'പതിറ്റുപ്പത്ത്' എന്ന പ്രാചീന തമിഴ് കൃതിയില്‍ പരാമര്‍ശിക്കുന്ന ഈ രാജാവ് ആരാണ്?
- നെടുംചേരലാതന്‍
119.ബലിതര്‍പ്പണം എന്ന ഓണക്കവിത എഴുതിയത്?
- അക്കിത്തം അച്യുതന്‍നമ്പൂതിരി
120.'അവര്‍ക്കും ഓണം ഉണ്ടായിരുന്നു' എന്ന കവിതയുടെ രചയിതാവ്?
- വയലാര്‍ രാമവര്‍മ്മ
121.'ഓണമുണ്ണാന്‍ വന്നവര്‍' എന്ന കവിതയുടെ രചയിതാവ്?
- പി ഭാസ്കരന്
122.സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയര്‍ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത?
- മഴുവിന്റെ കഥ
123.മഹാബലി വാണിരുന്ന നീളവേ നഗരത്തിന് ഭാരതീയ സാഹിത്യത്തില്‍ കാണപ്പെടുന്ന പേര്?
- ഷോണിത പുരം
124.ആറാം ഓണം ഏത് പേരില്‍ അറിയപ്പെടുന്നു?
- കാടിയോണം
125.മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ പ്രചരിച്ചിരുന്ന ഈ വരികള്‍ ഏത് പാട്ടിലെതാണ്?
- മഹാബലി ചരിതം
126.ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള അസുരവിത്ത് എന്ന നോവല്‍ എഴുതിയത്?
- എംടി വാസുദേവന്‍
127.'ഓണത്തിന് പാട്ട്' എന്ന പ്രശസ്തമായ ഓണക്കവിതകള്‍ എഴുതിയത്?
- ജി കുമാരപിള്ള
128.'മഹാബലിക്കൊരു കത്ത്' എന്ന കവിത എഴുതിയത്?
- വയലാര്‍
129.ഓണാഘോഷത്തോടനുബന്ധിച്ച് മൂലം നാ ളില്‍ കുട്ടനാട് നടക്കുന്ന ജലോത്സവം?
- ചമ്പക്കുളം വള്ളംകളി
130.അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ പായിപ്പാട്ടാറ്റില്‍ നടക്കുന്ന ജലോത്സവം?
- പായിപ്പാട്ട് വള്ളംകളി
131.ചിങ്ങമാസത്തിലെ ഏതു നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്?
- ഉത്രട്ടാതി
132.ഉത്രട്ടാതി വള്ളംകളി നടക്കുന്നത് എവിടെയാണ്?
- ആറന്മുളയില് പമ്പയാറ്റില്‍
133.മൂലം വള്ളംകളി നടക്കുന്നത് എവിടെയാണ്?
- ചമ്പക്കുളം പമ്പാനദിയില്‍
134.ചിങ്ങമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന വള്ളംകളി?
- നീരേറ്റുപുറം വള്ളംകളി
135.ഓണത്തെയ്യത്തില്‍ സംസാരിക്കാത്ത തെയ്യം ഏത്?
- ഓണപൊട്ടന്‍
136.ഭാഗവതത്തിലെ ഏത് സ്കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്?
- എട്ടാമത്ത സ്കന്ധം
137.ഓണത്തിന് പ്രധാനമായും ഒരുക്കുന്ന ആറന്മുള വള്ളംകളി ഏതു നദിയിലാണ് നടത്തുന്നത്?
- പമ്പാനദി
138.ഓണക്കാലത്തെ മത്സരിച്ചുളള ഊഞ്ഞാലാട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?
- ആട്ടം പറക്കല്‍
139.ഓണത്തുനാട് /ഓടനാട് / ഓണാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പ്രദേശം ഏത് ?
- കായംകുളം
140.ഓണാഘോഷത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണം ഏത് ?
- ഓണവില്ല്
141.ഓണത്തോടനുബന്ധിച്ച് മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി ഏത് ?
- തലപ്പന്തു കളി
142.ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്ന് ഏത് ?
- ആട്ടകളം കുത്തല്
143.കര്‍ക്കിടകമാസത്തിലെ ഏതു നാളിലാണ് 'പിള്ളരോണം ' ആഘോഷിക്കുന്നത്?
- തിരുവോണം നാളില്‍
144.ഓണക്കാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന് നല്‍കേണ്ടിയിരുന്ന നിര്ബന്ധപിരിവായിരുന്ന സമര്‍പ്പണം ഏതു പേരിലാണ് അറിയപ്പെടുന്നത്?
- ഓണക്കാഴ്ച
145.ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്?
- ഉത്രാടപാച്ചില്‍
146.ഓണത്തിന്റെ ആദ്യദിവസം പൂക്കളത്തില്‍ ഏത് നിറമുള്ള പൂവാണ് ഇടുന്നത് ?
- മത്ത
147.ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകള്‍ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ?
- തുമ്പി തുള്ളല്‍
148.തൃശൂര്‍ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങള്‍ വച്ചുകൊണ്ടുള്ള കലാരൂപമേത് ?
- കുമ്മാട്ടി
149.കാഴ്ചക്കുല കൃഷി നടത്തുന്നതില്‍ പ്രസിദ്ധമായ ജില്ല ഏത് ?
തൃശൂര്‍
150.ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ് ?
- തൃശ്ശൂര്‍
No comments:
Post a Comment