Tuesday, September 3, 2024

STD-9-BIOLOGY-NAS EXAM MODEL QUESTIONS [MM]

 

1.പല്ലിൻറെ ഘടനയുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങളും അവയുടെ പ്രത്യേകതകളും നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ ഉൾപ്പെട്ട ഉത്തരം തിരഞ്ഞെടുക്കുക. 


ഇനാമൽ  -   1.പല്ലിൻറെ ഏറ്റവും ആന്തരഭാഗം 
ഡെന്റയിൻ -  2.പല്ലിൻറെ പുറം കവചം 
പൾപ്പ് ക്യാവിറ്റി - 3.പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജകല 
സിമൻറം - 4.പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല 

a  .A - 2 ,B- 1 ,C - 3,D- 4
b. A - 2,B-4 , C -1 ,D - 3
c.A - 3 ,B - 1 ,C - 2 ,D - 4
d. A -1 ,B - 2 ,C-3 ,D -4


2. ” വിഴുങ്ങുമ്പോൾ ആഹാരം നാ സാഗഹ്വരത്തിലേക്കും ശ്വാസനാളത്തിലേക്കും പ്രവേശിക്കുന്നില്ല” 
മേൽപ്പറഞ്ഞ പ്രസ്താവനയ്ക്ക് ഉചിതമായ കാരണങ്ങൾ തിരഞ്ഞെടുക്കുക 

a. ചെറുനാക്കും എപ്പിഗ്ലോട്ടിസും അടയ്ക്കുന്നു 
b. ചെറുനാക്ക് അടയ്ക്കുന്നു എപ്പിഗ്ലോട്ടിസ് തുറക്കുന്നു
c. ചെറുനാക്കും എപ്പിഗ്ലോട്ടിസും തുറക്കുന്നു 
d. ചെറുനാക്ക് തുറക്കുന്നു എപ്പിഗ്ലോട്ടിസ് അടയ്ക്കുന്നു 

3. പ്രസ്താവന 1 : ആമാശയപേശികളുടെ ശക്തമായ പെരിസ്റ്റാൾസിസ് ആഹാരത്തെ കുഴമ്പ് രൂപത്തിലാക്കുന്നു
  പ്രസ്താവന 2 : ആമാശയത്തിന്റെ അവസാനത്തിലുള്ള പ്രത്യേകതരം വലയ പേശികൾ ആഹാരത്തിൽ മതിയായ സമയം ആമാശയത്തിൽ നിലനിർത്തുന്നു 

a. പ്രസ്താവന ഒന്നും രണ്ടും ശരി 
b. പ്രസ്താവന 1 ശരി 2 തെറ്റ് 
c. പ്രസ്താവന 1 തെറ്റ് 2 ശരി 
d.പ്രസ്താവന ഒന്നും രണ്ടും തെറ്റ്

4. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ദഹന രസത്തിൽ ഉൾപ്പെടുന്ന എൻസൈം ഏത്? 
a. കാർബോഹൈഡ്രേസ് b. പ്രൊട്ടിയേസ് c . പെപ്സിൻ d. ട്രിപ്പ്സിൻ 

5. പ്രസ്താവന 1 : - ചെറുകുടലിൽ വില്ലസുകൾ കാണപ്പെടുന്നു 
  പ്രസ്താവന 2: - പോഷക ഘടകങ്ങളുടെ ആഗരണത്തെ വില്ലസുകൾ സഹായിക്കുന്നു 

a. പ്രസ്താവന 1 ശരി 2 തെറ്റ് 
b. പ്രസ്താവനകൾ രണ്ടും ശരി 
c. പ്രസ്താവന രണ്ടും തെറ്റ് 
d. പ്രസ്താവന 1  തെറ്റ് 2 ശരി



1.Various parts related to tooth structure and their characteristics are given below.  Choose the answer that includes the correct pair. 

 A. Enamel - 1. The innermost part of the tooth 
 B.Dentine - 2.The outer covering of the tooth 
 C.Pulp Cavity - 3.The connective tissue that holds the tooth firmly to the gum 
D. Cementum – 4. The living tissue with which the tooth is made 

 a .A - 2 ,B- 1 ,C - 3,D- 4
 b.  A - 2,B-4 , C -1 ,D - 3
 c.A - 3 ,B - 1 ,C - 2 ,D - 4
 d.  A -1 ,B - 2 ,C-3 ,D -4

 2. “Food does not enter the nasal cavity and trachea during swallowing” 
 Choose the appropriate reasons for the above statement 

 a.  The uvula close up nasal cavity and  the epiglottis closes trache 
 b.  The uvula closes National cavity and the epiglottis opens trachea
 c.  The uvula opens Nasal cavity and epiglottis open trachea 
 d.  The uvula opens nasal cavity and the epiglottis closes trachea

 3. Statement 1 : Strong peristalsis of the stomach muscles turns the food into a paste form
  Statement 2 : A special type of circular muscle at the end of the stomach keeps the food in the stomach for ample time

 a.  Statement 1 and 2 are correct 
 b.  Statement 1 correct 2 wrong 
 c.  Statement 1 wrong 2 correct 
 d.Statement one and two are wrong
4. Which enzyme is present in the digestive juice produced by the pancreas? 

 a.  Carbohydrase 
b.  Protease 
c.  Pepsin 
d.  Trypsin

5.Analyse below Statements and find correct answer 

Statement 1 :- Villi are found in the small intestine 

 Statement 2:- Villi help in the absorption of nutrients 


 a.  Statement 1 correct 2 wrong 

 b.  Both the statements are correct 

 c.  Both statements are wrong 

 d.  Statement 1  wrong 2 correct

 Qn 1) 
പ്രസ്താവന 1-  ശാസ്ത്രീയ നാമത്തിലെ ആദ്യ പദം ജീന സിനേയും രണ്ടാം പദം സ്പീഷിസ്നേയും സൂചിപ്പിക്കുന്നു.
 പ്രസ്താവന 2 - കാൾ വൗസ് ആണ് ദ്വിനാമ പദ്ധതി ആവിഷ്കരിച്ചത്.
a.) പ്രസ്താവന ഒന്നും രണ്ടും ശരി.
b.) പ്രസ്താവന ഒന്ന് തെറ്റ് രണ്ട് ശരി 
c.) പ്രസ്താവന ഒന്ന് ശരി രണ്ട് തെറ്റ് 
d.)പ്രസ്താവന ഒന്നും രണ്ടും തെറ്റ് .

 Qn. 2 ) 
അഞ്ച് കിങ്ഡം വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏത്?
a.) ബാക്ടീരിയ ഉൾപ്പെടുന്നത് കിങ്ഡം മൊനീറയിലാണ്.
b.) ന്യൂക്ലിയസോടുകൂടിയ ഏകകോശ ജീവികൾ ഉൾപ്പെടുന്ന കിങ്ഡമാണ് പ്രോട്ടിസ്റ്റ.
c.) കിങ്ഡം പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുന്ന ജീവികളാണ് കുമിളുകൾ
d.) സഞ്ചാര ശേഷിയുള്ള പര പോഷികളാണ് കിങ്ങ്ഡം അനിമേലിയയിൽ ഉൾപ്പെടുന്നത്.

 Qn. 3) 
മനു തടാകക്കരയിൽ ഒരു മാവിൻ ചോട്ടിൽ വിശ്രമിക്കുകയായിരുന്നു. മുകളിലേക്ക് നോക്കിയപ്പോൾ മാവിൻ കൊമ്പിൽ മരവാഴയും ഇത്തിക്കണ്ണിയും വളർന്നുനിൽക്കുന്നതായി കണ്ടു. അതിനിടെ കൊറ്റികൾ വന്നിരുന്ന് തടാകത്തിലെ മീനുകളെ പിടിക്കുന്നുണ്ടായിരുന്നു. തടാകക്കരയിൽ മേഞ്ഞിരുന്ന പശുവിന്റെ പുറത്ത് യാതൊരു പേടിയുമില്ലാതെ ഒരു കാക്ക ഇരുന്ന് പ്രാണികളെ കൊത്തി തിന്നുന്നുണ്ടായിരുന്നു. മനോഹരമായ ഈ ഭൂമിയിലെ വൈവിധ്യങ്ങൾ നിറഞ്ഞ ജീവി ബന്ധങ്ങളെ കുറിച്ച് മനു ആലോചനയിൽ മുഴുകി.

 മുകളിലെ പാരഗ്രാഫിൽ സൂചിപ്പിച്ച ജീവി ബന്ധങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
a) കമൻസലിസം
b) മ്യൂച്ചലിസം 
c) മത്സരം
d) ഇരപിടുത്തം

 Qn. 4) 
താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?
a.) ജീനസ്, ഫാമിലി , സ്പീഷീസ്, ഓർഡർ 
b.) സ്പീഷീസ്, ജീനസ്, ഫാമിലി, ഓർഡർ 
c.) സ്പിഷീസ്, ഓർഡർ, ജീനസ്, ഫാമിലി
d.) ഫാമിലി, സ്പീഷീസ്, ഓർഡർ, ജീനസ്

 Qn. 5) 
 
A
1. തെങ്ങ്
2. കണിക്കൊന്ന
3. ആര്യവേപ്പ്
4. നെല്ല്

B
a. ഒറൈസ സറ്റൈവ
b. അസാസിറാക്ട ഇൻഡിക്ക
c. കൊക്കോസ് ന്യൂസിഫെറ
d. കാസിയ ഫിസ്റ്റുല
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡിയേത്?

i ) 1- d, 2-b, 3 - a, 4-c
ii) 1-c, 2-d, 3 - a, 4-b
iii) 1-c, 2 - a, 3-b, 4-d
iv) 1-c, 2-d, 3-b, 4 - a


പ്രസ്താവന :വളർച്ചാഘട്ടത്തിലുള്ളവർ സമീർകൃതാഹാരം കഴിക്കേണ്ടത് അനിവാര്യമാണ്.
കാരണം :
വളർച്ചയ്ക്ക് എല്ലാ പോഷകഘടകങ്ങളും ശരിയായ അനുപാതത്തിൽ ലഭിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം.
a) പ്രസ്താവന ശരി, കാരണം തെറ്റ്.
b) പ്രസ്താവന തെറ്റ്, കാരണം ശരി.
c)പ്രസ്താവന ശരി, കാരണം ശരി. കാരണം പ്രസ്താവനയെ സാധൂകരിക്കുന്നില്ല.
d) പ്രസ്താവന ശരി, കാരണം ശരി. കാരണം പ്രസ്താവനയെ സാധൂകരിക്കുന്നു.

സ്കൂൾ ഉച്ചഭക്ഷണ സമയത്തുള്ള രണ്ട് കുട്ടികളുടെ സംഭാഷണശകലം താഴെ തന്നിരിക്കുന്നു. നിങ്ങൾ ഏത് കുട്ടിയുടെ സംഭാഷണത്തോടാണ് യോജിക്കുന്നത്?
കുട്ടി 1: ഞാൻ ഉച്ചഭക്ഷണം സ്കൂളിൽ നിന്നും കഴിക്കാറില്ല. കാരണം സ്കൂളിന് പുറത്തുള്ള കടയിൽ  കിട്ടുന്ന ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നു.
കുട്ടി 2: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അമ്മയുണ്ടാക്കുന്നത് പോലെയുള്ള സ്കൂളിലെ ഉച്ചഭക്ഷണമാണ്. അതിൽ പയറുവർഗങ്ങളും ധാന്യങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്.
a) കുട്ടി 1 പറഞ്ഞതിനോട് യോജിക്കുന്നു. കുട്ടി 2 പറഞ്ഞതിനോട് യോജിക്കുന്നില്ല.
b) കുട്ടി 2 പറഞ്ഞതിനോട് യോജിക്കുന്നു. കുട്ടി 1 പറഞ്ഞതിനോട് യോജിക്കുന്നില്ല.
c) രണ്ട് പേരോടും യോജിക്കുന്നില്ല 
d) രണ്ട് പേരോടും യോജിക്കുന്നു.


യുണൈറ്റഡ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (യു. എസ്.ഡി.എ.) 2011-ലാണ് ഫുഡ് പ്ലേറ്റ് (മൈപ്ലേറ്റ്) സങ്കല്പം
അവതരിപ്പിച്ചത്. ശരിയായ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവുൾപ്പെടെയുള്ള മാർ ഗനിർദേശങ്ങൾക്ക് യു.എസ്.ഡി.എ.തന്നെ പുറത്തിറക്കിയ ഫുഡ് ഗൈഡ് പിരമിഡ്, മൈ പിരമിഡ് എന്നിവ പരിഷകരിച്ചതാണ് ഫുഡ് പ്ലേറ്റ് സങ്കല്പം.

ഫുഡ് പ്ലേറ്റുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്ര സ്താവനകളിൽനിന്ന് ശരിയല്ലാത്തത് തിര ഞെഞ്ഞെടുക്കുക.
(1) ഫുഡ് പ്ലേറ്റിൽ ഒരു പ്ലേറ്റിന്റെ പകുതി ഭാഗം ധാന്യകമടങ്ങിയ ഭക്ഷണപദാർഥങ്ങ ളായിരിക്കണം.
(2) കാൽഭാഗം ധാന്യങ്ങൾ അടങ്ങിയിരി ക്കുന്നു.
(3) കാൽഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷ ണങ്ങൾ ഉൾപ്പെടുത്തണം.
(4) ഇതിനൊപ്പം ഒരു ഗ്ലാസ് പാലോ പാലു ത്പന്നങ്ങളോ ഉണ്ടായിരിക്കണം.


തന്നിരിക്കുന്ന പട്ടിക ചേരുംപടി ചേർത്ത് താഴെ നൽകിയതിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.
 പോഷകഘടകങ്ങൾ 
a. കാർബൊഹൈഡ്രേറ്റ് 
b. പ്രോട്ടീൻ 
c. കൊഴുപ്പ് 
d. വിറ്റാമിനുകൾ 

 ധർമം 
i. ഊർജോൽപാദനവും സംഭരണവും 
ii.ശാരീരികധർമങ്ങളുടെ നിയന്ത്രണം.
iii. ശരീരകലകളുടെ നിർമാണം.
iv. ഊർജോൽപാദനം 

1.a-i, b-II, c-iii, d-iv
2.a-iv, b-iii, c-i, d-ii
3.a-ii, b-i, c-iv, d-iii
4.a-iii, b-iv, c-ii, d-i

"പ്രഭാതഭക്ഷണം പ്രധാനമാണ് ". കാരണം -
a) പ്രഭാതഭക്ഷണം മെലിയാൻ കാരണമാകുന്നു.
b)പ്രഭാതഭക്ഷണം സൗന്ദര്യം വർധിപ്പിക്കുന്നു.
c) പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ക്ഷീണം, മറവി, ഉറക്കം തൂങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു.
d)പ്രഭാതഭക്ഷണം തടി കൂടാൻ കാരണമാകുന്നു.

I) പ്രസ്താവന :- ഗ്ലോമറുലാർ ഫിൽറ്ററേറ്റിലെ എല്ലാ ഘടകങ്ങളും മൂത്രത്തിൽ ഇല്ല.
കാരണം :-  ഗ്ലോമറുലാർഫിൽറ്ററേറ്റിലെ ആവിശ്യ വസ്തുക്കളെ രക്തത്തിലേക്കു പുനരാ ഗിരണം ചെയ്യുന്നു.

i)പ്രസ്താവന ശരി കാരണം തെറ്റ് 
ii) പ്രസ്താവന തെറ്റ് കാരണം ശരി 
iii) കാരണം പ്രസ്താവനയെ സധൂകരിക്കുന്നു 
iv)കാരണം പ്രസ്താവനയെ സധൂകരിക്കുന്നുന്നില്ല.

II) A കോളത്തിന് മാച്ച് ആയത് B കോളത്തിൽ നിന്നും തിരഞ്ഞെടുത്തെഴുതുക.
         A
A)വലതു വെൻട്രിക്കിളിൽ നിന്ന് പുറപ്പെടുന്ന രക്ത കുഴൽ 
B) ഇടതു ഏട്രീയത്തിൽ എത്തിച്ചേരുന്ന രക്തക്കുഴൽ
C) വലതു ഏട്രീയത്തിലേക്ക് ചേരുന്ന രക്ത കുഴൽ 
D) ഇടത് വെൻട്രിക്കിളിൽ നിന്ന് പുറപ്പെടുന്ന രക്തക്കുഴൽ

        B
 i)പൾമണറി വെയ്ൻ
ii)പൾമണറി ആർടറി 
iii) മഹാധമനി
iv) മഹാസിര 
v) കോറോണറി ധമനി

a) A-ii, B-iv,  C- i, D-iii
b) A-i, B-ii, C-iii, D-iv
c) A-iii, B-i, C-iv, D-ii
D)A-ii,B-i,C-iv,D-iii
III) സ്കൂൾ ബസിലെ കുട്ടികൾ ആർത്തുല്ലസിച്ചു യാത്ര ചെയ്യുകയായിരുന്നു. ഒരു വളവിൽ എത്തിയപ്പോൾ ഒരു പൂച്ച കുറുകെ ചാടി. ഉടനെ ഡ്രൈവർ  ബ്രേക്ക്‌ ഇട്ടു. സനുവും കൂട്ടുകാരും കൂട്ടത്തോടെ പുറകിൽ നിന്ന് ഡ്രൈവറുടെ അടുത്തെത്തി.

A) ഇവിടെ നടക്കുന്ന പ്രവർത്തനം എന്ത്?
 B) ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ഫ്ലോ ചാർട്ട് ആയ ചിത്രീകരിക്കുക.

IV) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവന വിലയിരുത്തിളുടെvu അഭിപ്രായം സാധൂകരിക്കുക.

"പ്രകാശഘട്ടം പകൽ സമയത്തും ഇരുണ്ടഘട്ടം രാത്രിയിലും നടക്കുന്നു."

3) ശരിയായ ജോലി കണ്ടെത്തി എഴുതുക

 1 സലൈവറി അമിലെസ് - a.പ്രോട്ടീൻ 
2 പെപ്സിൻ - b.കാർബോഹൈഡ്രേറ്റ് 

3 ലിപെസ് - c.സ്റ്റാർച്ച് 

4 കാർബോഹൈഡ്രേറ്റ് - d.ലിപ്പിഡ്

A. 1d, 2b,3c,4d
B. 1c,2a,3d,4b
C.1b,2c,3a,4d
D.1d,2a,3b,4c

2)പ്രസ്താവന - കൊറോണറി ധമനിയിൽ രക്തം കട്ടപിടിക്കുന്നത് കൊറോണറി ത്രോമ്പോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

കാരണം - കൊഴുപ്പടങ്ങി ആഹാരം അമിതമായി കഴിക്കുന്നു.
A)-  പ്രസ്താവന ശരി കാരണം തെറ്റ്

B) പ്രസ്താവന തെറ്റ് കാരണം ശരി

C) പ്രസ്താവനയും കാരണവും തെറ്റ്

D) 
പ്രസ്താവനയുംകാരണം ശരി

1) ടീച്ചർ ക്ലാസിൽ പ്രഭാത ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാജു രാവിലെ ദോശയും സാമ്പാറും ആണ് കഴിച്ചതെന്നും, 
അപ്പു താൻ കഴിച്ചത് നൂഡിൽസ് ആണെന്നും പറഞ്ഞു.

ആരുടെ ഭക്ഷണരീതിയാണ് ആരോഗ്യപ്രദം.

A -രണ്ടും ആരോഗ്യകരം
B- രാജുവിന്റെ ആഹാരരീതി
C - അപ്പുവിൻ്റെ ആഹാര രീതി.
ഡ്
D- രണ്ടും ആരോഗ്യകരമല്ല.

Statement 1 - Fatty acid and galactose are absorbed into the lactieals
Statement 2 - Glucose and fructose are absorbed into the blood cells 
a) Statement 1 True 2 False 
b) Statement 1 False 2 True 
c) Both statements are false 
d) Both statements are true

പ്രസ്താവന 1 - ഫാറ്റി ആസിഡും ഗാലക്ടോസും ലാക്ടിയയിലേക്കു ആഗിരണം ചെയ്യുന്നു 

പ്രസ്തവന 2 - ഗ്ലുകോസും ഫ്രക്ടോസും രക്ത ലോമികകളിലെക്കു ആഗിരണം ചെയ്യുന്നു 

a) പ്രസ്താവന 1 ശരി 2 തെറ്റ് 
b) പ്രസ്താവന 1 തെറ്റ് 2 ശരി 
c) പ്രസ്താവന രണ്ടും തെറ്റ് 
d) പ്രസ്താവന രണ്ടും ശരി

The valve that connects the left atrium and the left ventricle 
a) Tricuspid valve b) Bicuspid valve c) Semilunar valve d) Aortic valve

ഇടതു ഏട്രിയത്തെയും  ഇടതു വെൻട്രിക്കിളിനെയും ബന്ധിപ്പിക്കുന്ന വാൽവ് 

a) ട്രൈകസ്പിഡ്  വാൽവ് 
b) ബൈകസ്പിഡ് വാൽവ് 
c) സെമിലുണർ വാൽവ് 
d) മഹാധമനി വാൽവ്

Qn. 1. 
A. പ്രസ്താവന:
രക്തത്തിൽ തൈറോക്സിൻ്റെ അളവ് കുറയുമ്പോൾ TSH ൻ്റെ ഉൽപാദനം വർധിക്കുന്നു.
B. കാരണം: പിറ്റ്യൂറ്ററിയുടെ TSH തൈറോയ്ഡ് ഗ്രന്ഥിയെ സ്വാധീനിക്കുന്നു .
a). A ശരി, B തെറ്റ്.
b) . A തെറ്റ് . B ശരി.
c). A യും B യും ശരി.
d). A യും B യും തെറ്റ്.

On.1.  
A. statement:
As thyroxine decreases in blood, production of TSH increases.
B. Reason:
 TSH, secreted by the pituitary influences thyroid gland.
a). A correct, B incorrect.
b). A incorrect, B correct.
c). Both A and B correct.
d). Both A and B incorrect.

Qn. 2.
അലൈംഗിക പ്രത്യുൽപാദനം നടത്തുന്ന ഏതെങ്കിലും രണ്ട് ജീവികളുടെ പേര് നൽകുക.
Qn. 2.
Name any two living beings in which asexual reproduction take place.

Qn.3.
അനുയോജ്യമായവയെ തമ്മിൽ ജോഡി ചേർക്കുക.
A. ഹൈഡ്ര - 1.രേണുക്കൾ
B.കേസരം - 2. ബഡ്ഡിങ്
C. ഈസ്ട്രജൻ - 3. ഗർഭാശയം
D. പ്ലാസെൻ്റ - 4. അണ്ഡാശയം
              - 5. പൂമ്പൊടി

Qn. 3.
Match the following suitably:
A. Hydra   - 1. ടpores
B. Androecium - 2. Budding
C. Estrogen. - 3. Uterus
D. Placenta  - 4. Ovary
               -5. pollen grains

Qn. 4.

മൈക്രോസ്കോപ്പിലൂടെ സസ്യകാണ്ഡത്തിന്റെ ചേദം നിരീക്ഷിച്ചശേഷം
ഒരു കുട്ടി പറഞ്ഞു : ഞാൻ കണ്ട കോശങ്ങളുടെ എല്ലാ ഭാഗവും കട്ടിക്കുറഞ്ഞതാണ്
വേറൊരു കുട്ടി : ഞാൻ കണ്ട കോശങ്ങൾ ചേരുന്ന മൂലകൾ മാത്രം കട്ടികൂടിയതാണ്.

കുട്ടികൾ നിരീക്ഷിച്ച സസ്യകലകൾ ഏതൊക്കെ?

a)പാരൻകൈമ, സ്ക്ലീറൻകൈമ.
b)പാരൻകൈമ ,കോളൻ
കൈമ.
c). സ്ക്ലീറൻകൈമ, കോളൻകൈമ
d). സംവഹനകലകൾ.

Qn. 5.
പ്രസ്താവന 1-രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതിൽ തൈറോയിഡ് ഗ്രന്ഥിക്കും പാരതൈറോയിഡ് ഗ്രന്ഥിക്കും 
പങ്ക് ഉണ്ട് 
പ്രസ്താവന 2-രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതിൽ പാര തൈറോയിഡ് ഗ്രന്ഥിക്ക് മാത്രമേ പങ്ക് ഉള്ളൂ 
a.പ്രസ്താവന 1 തെറ്റ് 2 ശരി 
b.പ്രസ്താവന രണ്ടും ശരി 
c.പ്രസ്താവന 1 ശരി 2 തെറ്റ് 
d.പ്രസ്താവന രണ്ടും തെറ്റ്

1) കണ്ടൽ വനത്തോട് കൂടിയ പുഴയുടെ അരികുകൾ ഇപ്രാവശ്യത്തെ  പ്രളയത്തിൽ ഒഴുകിപ്പോവുകയോ നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തില്ല. എന്നാൽ മറ്റു ഭാഗങ്ങൾ മിക്കവാറും കരയിടിഞ്ഞ് പോവുകയുണ്ടായി എന്നാണ് ഉമ്മുകുൽസുവിൻ്റെ കണ്ടെത്തൽ
* കണ്ടൽക്കാടുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്ഥാവനയിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
* തീരപ്രദേശത്തെ മണ്ണ് സംരക്ഷണം
* സുനാമിയെ തടയൽ
* നിത്യഹരിത വനങ്ങളെ അപേക്ഷിച്ച് നാലഞ്ചിരട്ടി CO2 നെ ആഗിരണം ചെയ്യുന്നതിലൂടെ ആഗോള താപനത്തിനെതിരെയുള്ള പ്രതിരോധം
* പുഴ കരയുമായി ചേരുന്ന ഭാഗമാണ് കണ്ടൽക്കാടുകൾ
2) ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് മൂന്ന് നേരവും ബിരിയാണി കൊടുക്കാൻ തയ്യാറായിവന്ന സഹായ സംഘടനയോട് അവിടെ പ്രവർത്തിക്കുന്ന എക്കോ ക്ലബ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ച അഭിപ്രായങ്ങളിൽ ഏതെല്ലാമാണ് ശരി
 a)ഫുഡ് പ്ലേറ്റിൽ കാൽ ഭാഗം പ്രോട്ടീൻ ഉൽപ്പെടുത്തണം
  b) ഫുഡ് പ്ലേറ്റിൽ പഴങ്ങളും പച്ചക്കറികളും തുല്ല്യമായിരിക്കണം
   c) ഫുഡ് പ്ലേറ്റിൽ പകുതി ധാന്യമായിരിക്കണം
i) a ,b, c ശരി
ii) a , c ശരി
iii) a , b യും ശരി
iv) b , c യും ശരി
3) ജോഡി ചേർത്തവയിൽ ശരിയായതേത്
A ഗ്രാന      - 1 സ്തരസഞ്ചി
B സ്ട്രോമലാമല്ല- 2 ദ്രാവക ഭാഗം
C തൈലക്കോയ്ഡ് - 3 
ഗ്രാനകളെ തമ്മിൽ ബന്ധിപ്പിക്കുന്നു
D സ്ട്രോമ - 4 തൈലക്കോയിഡുകളുടെ അടുക്ക്
a) A-3, B - 2, C-4, D - 1
b) A - 4, B - 3, C- 1,D-2
c) A -2 , B - 4, C- 3, D-1
d) A - 1, B - 2,C- 4, D-3
4 ) പ്രകാശസംശ്ലേഷണത്തിൽ ഗ്ലൂക്കോസ് രൂപപ്പെടുന്നതങ്ങനെ ?
a) ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന്
b) ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും കൂടിച്ചേർന്ന്
c) ഹൈഡ്രജനും കാർബൺഡൈ ഓക്സൈഡും കൂടിച്ചേർന്ന്
d) കാർബൺ ഡൈ ഓക്സൈഡ് വിഘടിച്ച് കാർബണും ഓക്സിജനുമായി മാറുന്നു



Qst no1:
താഴെപ്പറയുന്നവയിൽ ഒറ്റപ്പെട്ടത് ഏത്?
a) ഈസ്ട്രജൻ b)പ്രോജസ്റ്റിറോൺ c) ടെസ്റ്റോസ്റ്റിറോൺ
d) പെപ്സിൻ
Ansr:പെപ്സിൻ.
Qstn. no. 2:
താഴെക്കൊടുത്തിരിക്കുന്ന കൗമാരകാലഘട്ടത്തിലെ സവിശേഷതകൾ വിശകലനം ചെയ്തു ശരിയായ
കണ്ടെത്തുക.
a) വളർച്ച ത്വരിതപ്പെടുന്നു
b) ശബ്ദ സൗകുമാര്യം കൂടുന്നു.
c) തോളലുകൾക്ക് വികാസം സംഭവിക്കുന്നു.
d) ഇടുപ്പെല്ലുകൾക്ക് വികാസം സംഭവിക്കുന്നു.
പ്രസ്താവന


1) a ആൺകുട്ടികൾക്ക് മാത്രം ബാധകം
2) b.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകം. 3) c. ആൺകുട്ടികൾക്ക് ബാധകം
4) d. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമല്ല.
Ansr.. 3
Qstn no:3 പെൺകുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് ഏത് കാലഘട്ടത്തിലാണ്? a) ശൈശവം b) ബാല്യം c) കൗമാരം d) യൗവനം
Answr: കൗമാരം
Qstn no:4. സ്കൂളിൽ വിതരണം ചെയ്ത iron ഗുളിക കഴിക്കാതെ വീട്ടിൽ വന്ന ഗീതുവിനോട് ആ ഗുളിക കഴിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം രക്തക്കുറവ് നേരിടുമെന്നും അമ്മ പറയുന്നു. Iron ഗുളികയും രക്തവും തമ്മിൽ എന്ത് ബന്ധമെന്ന ഗീതുവിന്റെ ചോദ്യത്തിന് അമ്മ നൽകിയ ഉത്തരം ഒരു രോഗത്തിന്റെ
പേരായിരുന്നു.
താഴെ തന്നവയിൽ നിന്നും ഈ രോഗം തിരിച്ചറിയുക.
a) അനോ രക്സിയ
b) അനീമിയ
c) ഹീമോഫീലിയ
d) സിക്കിൾ സെൽ അനീമിയ
answr: അനീമിയ


Qstn no:5) കൗമാരഘട്ടത്തിൽ ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളിൽ വളർച്ച വേഗത്തിൽ
നടക്കുന്നു.
*കാരണം* a) ശാരീരിക മാറ്റങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ പെൺകുട്ടികളിൽ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു.
b) മാനസിക മാറ്റങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ പെൺകുട്ടികളിൽ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു.
മുകളിൽ കൊടുത്തവയിൽ ശരിയായ കാരണം തിരഞ്ഞെടുക്കുക
i) കാരണം a ശരി b തെറ്റ് ii) കാരണം b ശരി a തെറ്റ് iii) കാരണം a യും b യും ശരി iv) കാരണം a യും b യും തെറ്റ്

No comments:

Post a Comment