രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
HARITHAM QUIZ
1. 2024 നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള യുടെ ഭാഗ്യചിഹ്നം ഒരു ജന്തുവിന്റെയാണ്. ഏത്? എന്താണതിന്റെ പേര്?
2. "താരമാണ് കാന്താരി മുളക് എന്താണ് കാന്താരിയുടെ എരിവിന് കാരണം?
3. രോഗചികിത്സയിൽ വർദ്ധിച്ചുവരുന്ന ആന്റി ബയോട്ടിക്കുകളുടെ അമിതമായ ദുരുപയോഗം മൂലം രോഗങ്ങൾ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്നതായി ആന്റി മൈക്രോ ബിയൽ റസിസ്റ്റൻസ്) പഠനം. പ്രധാനമായും ഏതൊക്കെ രോഗങ്ങളിലാണിത്?
4. പൂരങ്ങളുടെ പൂരം തൃശൂർ പൂരമാണല്ലോ. എന്നാൽ ജലത്തിന്റെ പൂരം എന്ന വിശേഷണം ഏതിനാണ്?
5. ചുണ്ടൻ വള്ളങ്ങൾ (snake boat/beaked boat) നിർമ്മിക്കുന്നത് ഏതു തടികൊണ്ടാണ്?
6. ദശപുഷ്പങ്ങൾ ഏതൊക്കെയാണ്?
7. ഇന്ത്യയിലെ ആദ്യത്തെ കാറപകടമുണ്ടായത് കായംകുളത്താണെന്ന് കരുതുന്നു. ഒരു മൃഗം കാറിനു കുറുകെ ചാടിയാണ് അപകടമുണ്ടാ യത്. ഏതായിരുന്നു ആ മൃഗം?
8. പുനലൂർ തൂക്കുപാലം ആദ്യമായി തുറന്നു കൊടുത്തത് 1877ലാണ്. ആൽബർട്ട് ഹെൻട്രി യാണ് ശില്പി. ഈ തൂക്കുപാലം ഏത് ആറിനു മീതെയാണ്?
9. സൂര്യപ്രകാശത്തിന്റെ നേർക്ക് വളരുവാനുള്ള സസ്യങ്ങളുടെ പ്രവണതയ്ക്ക് പറയുന്ന പേര്.
10. 'മേക്ക് ഇന്ത്യ' പദ്ധതിയുടെ ലോഗോയിലുളള മൃഗം?
ഉത്തരങ്ങൾ
1. "തക്കുടു' എന്നു പേരിട്ടിരിക്കുന്ന ഒരു അണ്ണാറക്കണ്ണൻ
2. അതിലടങ്ങിയിരിക്കുന്ന കാസിനോ യിഡുകൾ
3. മൂത്രാശയ രോഗങ്ങൾ, ന്യുമോണിയ, ടൈഫോയ്ഡ്, രക്തത്തിലെ ചില അണു ബാധകൾ മൂലമുളള രോഗങ്ങൾ (ഐ.സി.എം.ആർ. റിപ്പോർട്ട്)
4. ആറൻമുള ഉത്രട്ടാതി വളളംകളി. പമ്പാനദിയിലാണ് ഇതു നടത്തുക
5. ആഞ്ഞിലി
6. മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ,
പൂവാകുറുന്തൽ, കയ്യോന്നി (കുഞ്ഞുണ്ണി), ചെറൂള, വിഷ്ണുക്രാന്തി, കറുക,മുയൽച്ചെവിയൻ, നിലപ്പന
7. നായ, 1914 സെപ്തംബർ 20 ന് ഉണ്ടായ അപകടത്തിൽ വലിയകോയിത്തമ്പുരാൻ മരണപ്പെട്ടു. (110 വർഷം മുമ്പ്)
8. കല്ലടയാർ
9. ഫോട്ടോട്രോപ്പിസം
10. സിംഹം
No comments:
Post a Comment