Tuesday, October 22, 2024

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-26

    

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


11. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട് 2023ലെ കേരളത്തിലെ ഏറ്റവും മലിനമായ പുഴ ഏതാണ് ?

12. വിഴിഞ്ഞം തുറമുഖത്തു നങ്കൂരമിട്ട ആദ്യ കണ്ടെയ്നർ മദർഷിപ്പ്?

13. കീഴാർനെല്ലി എന്ന ഔഷധച്ചെടി നാട്ടിൻ പുറങ്ങളിൽ സാധാരണ ഏത് അസുഖത്തിന്റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്?

14. 2024 ലെ ലോകപരിസ്ഥിതിദിനാഘോഷങ്ങ ളുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? 15. ദേശാടനം നടത്തുന്ന ജീവികളുടെ സംരക്ഷണ ത്തിനായി നിലവിൽ വന്ന കരാർ?

16. 2024-ൽ പത്മശ്രീ ലഭിച്ച മലയാളി നെൽകർഷകൻ.

17. രക്തം കുടിക്കുന്ന സസ്തനി? 18. ലോകകമ്പോളത്തിൽ ഏറ്റവുമധികം ക്രയവിക്രയം ചെയ്യുന്ന മത്സ്യം?

19. എന്താണ് കാർബൺ ഫുട്ട്പ്രിന്റ്

20. ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം?

21. ചൈനീസ് പൊട്ടറ്റോ എന്നു വിളിപ്പേരുള്ള കിഴങ്ങുവർഗ്ഗം?

ഉത്തരങ്ങൾ

11. കല്ലായിപ്പുഴ

12. സാൻ ഫെർണാൻഡോ

13. മഞ്ഞപ്പിത്തം

14. സൗദിഅറേബ്യ

15. ബോൺ കൺവെൻഷൻ

16. സത്യനാരായണ ബെലേരി (കാസർഗോഡ്)

17. വാമ്പയർ ബാറ്റുകൾ (ലാറ്റിനമേരിക്കയിലും മറ്റും കാണുന്നു)

18. ചെമ്മീൻ

19. ഒരു വ്യക്തിയോ സ്ഥാപനമോ അന്തരീക്ഷ ത്തിലേക്കു വിടുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവ്

20. ഭൂട്ടാൻ 

21. കൂർക്ക

No comments:

Post a Comment