Tuesday, December 3, 2024

BIOGRAPHY-തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)

 


തിയോഫ്രാസ്റ്റസ് (372 ബി.സി. - 287 ബി.സി)


സസ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞൻ. അരിസ്റ്റോട്ടിലിയൻ ജീവശാസ്ത്രത്തിൽ ഊന്നിനിന്ന തിയോഫ്രാസ്റ്റസ് സസ്യലോക പഠനത്തിന് പ്രാധാന്യം നൽകി.


പ്ലാറ്റോവിന്റെ കീഴിൽ പഠിക്കുന്നതിനായി വളരെ ചെറുപ്രായത്തിൽ തന്നെ തിയോഫ്രാസ്റ്റസ് ഏതൻസിലെത്തി. പ്ലാറ്റോവിന്റെ മരണശേഷം, ലെസ്ബോസിൽ വച്ച് അരിസ്റ്റോട്ടിലും തിയോഫ്രാ സ്റ്റസും കണ്ടുമുട്ടി. ആ ബന്ധം പിന്നീട് ജീവിത കാലം മുഴുവൻ നീണ്ടുനിന്നു. തിയോഫ്രാസ്റ്റസ് എന്ന പേരു തന്നെ (“ദൈവവചനം' എന്നർഥം) അരിസ്റ്റോട്ടിലാണ് നൽകിയത്. അദ്ദേഹ ത്തിന്റെ ശരിയായ പേര് ടിർറ്റാമസ് എന്നായിരുന്നു.

അരിസ്റ്റോട്ടിൽ വിരമിച്ചതിനുശേഷം ലിസിയം നടത്തുകയും തന്റെ ഗുരുനാഥന്മാരുടെ മക്കളുടെ രക്ഷിതാവ് എന്ന നിലയ്ക്ക് പ്രവർത്തിക്കുകയും ചെയ്തു. അരിസ്റ്റോട്ടിലിന്റെ ലൈബ്രറി അദ്ദേഹ ത്തിന് അനന്തരാവകാശമായി ലഭിച്ചു. എന്നുമാത്രമല്ല മുപ്പത്തഞ്ചുവർഷത്തിനുശേഷം മരണമടയുന്നതുവരെ അവിടത്തെ സ്കൂളിന്റെ ചുമതല തിയോഫ്രാസ്റ്റസിനായിരുന്നു. അദ്ദേഹത്തിനു കീഴിൽ സ്കൂൾ അതിന്റെ പ്രശസ്തിയുടെ പാര മ്യത്തിലെത്തി.

ജീവശാസ്ത്രത്തിൽ അരിസ്റ്റോട്ടിലിയൻ ചിന്താ പദ്ധതി പിന്തുടർന്ന് തിയോഫ്രാസ്റ്റസ് പ്രധാന മായും സസ്യലോകത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയും അഞ്ഞൂറോളം സസ്യസ്പീഷീസുകളെ വിവരിക്കുകയുമുണ്ടായി. അതുകൊണ്ടായിരിക്കാം സസ്യശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹത്തെ പരിഗണിക്കുന്നത്. എന്നാൽ ശാസ്ത്രീയമായ പ്രവർത്തനം കൊണ്ടല്ല ഇന്നദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം രചിച്ച സ്വഭാവ ചിത്രീകരണങ്ങളുൾക്കൊള്ളുന്ന ചിത്രപരമ്പരകൾ സാർവത്രിക അംഗീകാരം നേടിയിട്ടുണ്ട്.

No comments:

Post a Comment