റോബർട്ട് ഹുക്ക് (1635-1703)
ഭൗതിക ശാസ്ത്രജ്ഞൻ;
ജൈവകോശങ്ങളെ
കണ്ടുപിടിച്ചു. 'ഹുക്കിന്റെ നിയമം' ആവിഷ്ക രിച്ചതിനു പുറമെ ഭൗതിക ശാസ്ത്രത്തിൽ മറ്റു പല സംഭാവനകളും നൽകിയിട്ടുണ്ട്.
വൈറ്റ് ദ്വീപിൽ 1635-ൽ ഒരു പുരോഹിതന്റെ അച്ഛ
പുത്രനായി ജനിച്ചു. എട്ടാം വയസ്സിൽ അച്ഛനമ്മമാർ മരിച്ചു. കഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ള തറവാട്ടുമുതൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കാലം ഒരു ചിത്രകാരന്റെ കീഴിൽ തൊഴിലഭ്യസിച്ചു. 18-ാം വയസ്സിൽ ഓക്സ്ഫോർഡിൽ ചേർന്നു. പഠിത്തത്തോടൊപ്പം ചെറു ജോലികളും ചെയ്യേണ്ടിവന്നു. ഓക്സ്ഫോർഡിൽ അന്ന് ശാസ്ത്രീയ വിഷയങ്ങളിൽ താത്പര്യമുണ്ടായിരുന്ന ഒരു സംഘം യുവാക്കളുണ്ടായിരുന്നു. റോബർട്ട് ബോയിൽ ആയിരുന്നു അവരിൽ പ്രധാനി. ഹുക്കും അവരുടെ കൂടെ ചേർന്നു. ബോയിലിനുവേണ്ടി വായുപമ്പ് നിർമിച്ചത് ഹുക്കായിരുന്നു. പമ്പ്, സ്പ്രിംഗ് തുടങ്ങിയ യന്ത്രങ്ങളിലായിരുന്നു ഹുക്കിന് അഭിനിവേശം.
1662-ൽ ലണ്ടനിൽ റോയൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടപ്പോൾ ഹുക്ക് അതിന്റെ ആദ്യത്തെ ക്യൂറേറ്ററായി നിയമിക്കപ്പെട്ടു. എല്ലാ ആഴ്ചയിലും സൊസൈറ്റിയുടെ യോഗം കൂടുന്നതിനോടനുബന്ധിച്ച് മൂന്നോ നാലോ ശാസ്ത്രീയ പരീക്ഷണങ്ങൾ അവതരിപ്പിക്കേണ്ട ചുമതല ഹുക്കിന്റേതായിരുന്നു. മെച്ചപ്പെട്ട തരത്തിലുള്ള സംയുക്ത സൂക്ഷ്മദർശിനി നിർമിച്ചത് ഇതിനായിരുന്നു. ഒരു തരം പ്രതിഫലന സൂക്ഷ്മദർശിനി ആയിരുന്നു അത്. വെളിച്ചത്തിന് മെഴുകുതിരി ഉപയോഗിച്ചു.
സൂക്ഷ്മദർശിനിയിൽ പലവസ്തുക്കളും പരിശോധിക്കുന്നതോടൊപ്പം കുപ്പികൾ അടയ്ക്കുവാൻ ഉപയോഗിക്കുന്ന കോർക്കും പരിശോധിക്കാനിടയായി. (ഒരു മരത്തിന്റെ തടിയിൽ നിന്നാണിവയുണ്ടാക്കുന്നത്). വളരെയധികം ചെറു അറകൾ കൊണ്ട് നിർമിച്ചതാണതെന്നു കണ്ടു. ഈ അറകൾക്ക് അതേ അർഥം വരുന്ന പേരും കൊടുത്തു -"സെൽ (കോശം). കോർക്കിലെ അറകൾ ഒഴിഞ്ഞുകിടക്കുന്നവയായിരുന്നു. പക്ഷേ പച്ചക്കറികളുടെ കോശങ്ങളിൽ എന്തോ ദ്രവ്യമടങ്ങിയിട്ടു
ണ്ടെന്ന് ഹുക്ക് കണ്ടു. കോശങ്ങളുടെ വലുപ്പം പോലും ഹുക്ക് നിർണയിക്കുകയുണ്ടായി - ഒരു ഘന ഇഞ്ചു കോർക്കിൽ, 1,259,721 കോശങ്ങൾ 1665-ൽ ഈ കണ്ടുപിടുത്തങ്ങൾ മൈക്രോഗ്രാഫിയ എന്ന പേരിൽ പ്രസിദ്ധം ചെയ്തു. അതോടെ, അന്ന് 30 വയസ്സുപോലും തികഞ്ഞിട്ടില്ലായിരുന്ന ഹുക്ക് ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ മാത്രമല്ല, പൊതുജനങ്ങളുടെ ഇടയിലും പ്രസിദ്ധമായി. താൻ പരിശോധിച്ച് ജൈവപദാർത്ഥങ്ങളെല്ലാം കോശ ങ്ങൾകൊണ്ട് നിർമിക്കപ്പെട്ടവയാണെന്ന് ഹുക്ക് വാദിച്ചില്ല. 170 കൊല്ലങ്ങൾ കൂടി കഴിഞ്ഞതിനു ശേഷമാണ് അങ്ങനെയൊരു സിദ്ധാന്തം ഉന്നയിക്കപ്പെട്ടത്.
മൈക്രോഗ്രാഫിയ പ്രസിദ്ധപ്പെടുത്തിയതിനു ശേഷം ഹുക്ക് സൂക്ഷ്മദർശിനിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീടുള്ള കാലം ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിലായിരുന്നു താല്പര്യം. 1677 മുതൽ 1683 വരെ റോയൽ സൊസൈറ്റിയുടെ കാര്യദർശിയായിരുന്നു. ഭൗതികശാസ്ത്ര
ത്തിൽ ഹുക്ക് സ്മരിക്കപ്പെടുന്നത് പ്രധാനമായും ഹുക്കിന്റെ നിയമം ആവിഷ്കരിച്ചതിനാണ് (1678). ഇലാസ്തിക (elastic) മായൊരു വസ്തു അതിന്റെ മേൽ പ്രയോഗിക്കപ്പെടുന്ന ബലം അഥവാ സമ്മർദത്തിനനുസൃതമായി വളയുകയും നീളുകയും ചെയ്യുമെന്നും പക്ഷേ, ഒരതിരു കഴിഞ്ഞാൽ ഇലാസ്തിക നഷ്ടപ്പെടുമെന്നും അപ്പോൾ വരുന്ന വളവും വലിവും സ്ഥിരമായിരിക്കുമെന്നുമാണ് ഈ നിയമം പറയുന്നത്. ഘടികാരങ്ങളിൽ സർപ്പിളാ കൃതിയിലുള്ള ഹെയർസിങും സംതുലനക്രവും (balance wheel) ഉപയോഗിക്കാവുന്ന വിധം കാണിക്കുകയും ചെറുതരം ടൈംപീസുകളും വാച്ചുകളും ഉണ്ടാക്കുവാൻ വഴിതെളിയിക്കു കയും ചെയ്തു. ആദ്യമായൊരു ഗ്രിഗോറിയൻ ദൂര ദർശിനി നിർമിച്ചതും ഹുക്കാണ്. ആവി എഞ്ചിന്റെ സാധ്യതയും ഹുക്കിനറിയാമായിരുന്നു. അതുവരെ അജ്ഞാതമായിരുന്ന ഗാമ അരിറ്റിസ് എന്ന ഇരട്ട നക്ഷത്രത്തെ കണ്ടുപിടിച്ചു. (1664). പല പരീക്ഷണങ്ങളും പൂർത്തിയാക്കാൻ വേണ്ട ഏകാഗ്രത ഹുക്കിനില്ലായിരുന്നു. അപൂർണമായ പലതും ഉപയോഗപ്പെടുത്തിയത് മറ്റുള്ളവരായിരുന്നു. ന്യൂട്ടൺ പറഞ്ഞതിനു വിപരീതമായി പ്രകാശരശ്മികൾ തരംഗരൂപത്തിലാണെന്ന് വാദിച്ചു. ന്യൂട്ടനു മുമ്പു തന്നെ ഗുരുത്വാകർഷനിയമത്തിന്റെ ചില വശങ്ങളും മനസ്സിലാക്കിയിരുന്നു. മറ്റു പലരോടുമെന്ന പോലെ ന്യൂട്ടനുമായി തർക്കിച്ച് അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നത് ഹുക്കിന്റെ ഒരു വിനോദമായിരുന്നു. ആരോടും എന്തിനും തർക്കിക്കുമെന്നതിനു പുറമെ ഒരു അറുപിശുക്കനും കുശുമ്പനു മായിരുന്നു ഹുക്ക്. 1703 മാർച്ച് 3-ാം തീയതി ലണ്ടനിൽവച്ച് മരിച്ചു.
No comments:
Post a Comment