ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍
SSLC-IT- EXAM 2025- മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ
ഐ.ടി പരീക്ഷയ്ക്ക് തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സോഫ്റ്റ്വെയറിന്റെ സഹായത്തോടെ തിയറി പ്രാക്ടിക്കൽ ഭാഗങ്ങൾ കമ്പ്യൂട്ടറിൽ തന്നെ ചെയ്യാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
സ്കോറും മൂല്യനിർണ്ണയവും
സ്കോർ
ഐ.ടി പരീക്ഷയ്ക്ക് 50 സ്കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ 10 തിയറി ഭാഗത്തിനും 28 സ്കോർ ഐ.ടി ശേഷികൾ പരിശോധിക്കുന്ന പ്രാക്ടിക്കൽ ഭാഗത്തിനും 2 സ്കോർ ഐ.ടി പ്രാക്ടിക്കൽ വർക്ക് ബുക്കിനും 10 സ്കോർ സി.ഇ
പ്രവർത്തനങ്ങൾക്കും ആണ്.
പ്രാക്ടിക്കൽ വർക്ക് ബുക്കും 28 സ്കോറിനുളള പ്രാക്ടിക്കൽ ഭാഗത്തിന്റെ ഉല്പന്നങ്ങളും പരീക്ഷ നടത്തുന്ന അദ്ധ്യാപകർ തന്നെ മൂല്യനിർണ്ണയം നടത്തേണ്ടതാണ്.
തിയറി ഭാഗത്തിന്റെ മൂല്യനിർണ്ണയം സോഫ്റ്റ് വെയർ നടത്തുന്നതാണ്.
ഐ.ടി പരീക്ഷയുടെ സമയം 1 മണിക്കൂർ ആണ് (സമാശ്വാസ സമയം ഉൾപ്പെടെ).
ഭാഗം 1 - തിയറി
തിയറി ഭാഗത്തിന്റെ സ്കോർ 10 ആണ്. രണ്ട് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക. അവ ചുവടെ ചേർത്തിരിക്കുന്നു.
വിഭാഗം 1 - തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് 2
സ്കോറാണ്, 10 ചോദ്യങ്ങളുണ്ടാകും. 10 ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്.
വിഭാഗം 2 - തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഓരോ ചോദ്യത്തിനും 1 സ്കോറാണ്. ഈ വിഭാഗത്തിൽ 5 ചോദ്യങ്ങളുണ്ടാവും. 5 ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്.
ഭാഗം 2 - പ്രാക്ടിക്കൽ
പ്രാക്ടിക്കൽ ഭാഗത്തിന്റെ സ്കോർ 28 ആണ്. നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളിൽ ഓരോ വിഭാഗത്തിലും ലഭ്യമാകുന്ന 2 ചോദ്യങ്ങളിൽ ഒരു ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. പ്രാക്ടിക്കൽ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളും ഓരോ പാഠഭാഗത്തിനമുള്ള സ്കോറും ചുവടെ ചേർത്തിരിക്കുന്നു.
No comments:
Post a Comment