Sunday, March 30, 2025

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-40

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. പുതുതായ് ഭൗമസൂചിക പദവി ലഭിച്ച ഘർ ച്ചോളാ എന്ന പരമ്പരാഗത കൈത്തറിയിനം ഏത് സംസ്ഥാനത്തേതാണ്?

2. ഏത് ഉൽപ്പന്ന മേഖലയുമായി ബന്ധപ്പെട്ടതാണ് രജത വിപ്ലവം?

3. മരുന്നുകളെകൊണ്ട് പ്രതിരോധിക്കാനാവാത്തവിധം ശക്തി പ്രാപിച്ച ബാക്ടീരിയകളെ പൊതുവെ വിളിക്കുന്ന പേര്?

4. കേരളത്തിലെ ഏത് ജില്ലയിലാണ് ഹൗവ്വാ ബീച്ച് സ്ഥിതി ചെയ്യുന്നത്?

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി, 

6. ⁠ലക്ഷദ്വീപിൽ നിന്ന് ഏറ്റവും കൂടുതൽ കയ റ്റുമതി ചെയ്യപ്പെടുന്ന മത്സ്യം.

7. ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ച് ഒഴു കുന്ന നദി.

8. 'ഗവി' എന്ന സ്ഥലം ഏത് ജില്ലയിലാണ്?

9. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ശാസ് തജ്ഞൻ ആര്?

10. ⁠നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി 60000 കോടികടന്നിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഏത് സമുദ്രോല്പന്ന കയറ്റുമതിയാണ് ഏറ്റവും മുന്നിട്ട് നിൽക്കുന്നത്?

11. 1980 കളിൽ ഇസ്രായേലിലെ ജൂഡിയൻ മരു ഭൂമിയിലെ ഒരു ഗുഹയിൽ നിന്നും ലഭിച്ച വിത്തിനെപ്പറ്റി ലോകം അറിയുന്നത് 2024 അവസാനമാണ്. ഈ ചെടിയ്ക്ക് ശാസ്ത്ര ജ്ഞൻമാർ എന്താണ് പേര് നൽകിയത്? DNA പരിശോധനയിലൂടെ ബൈബിളിൽ പരാമർശിക്കുന്ന ഏത് സസ്യത്തിന്റെ ഉറവി ടമായിരുന്നു എന്നാണ് സൂചന

12. കന്നുകാലി വളർത്തലിൽ ചെലവിന്റെ 62% കാലിത്തീറ്റക്കാണ്. ഗുണമേന്മയുള്ള കാലി ത്തീറ്റ വിളകൾ കൃഷിചെയ്യുന്നതിലൂടെ 30% മുതൽ 40 വരെ ചെലവ് കുറക്കാം. കാർ ഷിക സർവ്വകലാശാലയിൽ നിന്നും അടു ത്തിടെ പുറത്തിറക്കിയ പുതിയ ഇനം ഗിനി പുൽ വർഗ്ഗത്തിന്റെ പേര്?

13. ⁠കണ്ടൽ കാടുകൾ നട്ടുവളർത്തി സംരക്ഷിച്ചു, പൊതുപ്രവർത്തകനായി പ്രശസ്തിയാർജിച്ച ആളാണ് കല്ലേൽ പൊക്കുടൻ, ഇദ്ദേഹത്തി ന്റെ ജന്മനാട് എവിടെ? ഇദ്ദേഹം എഴുതിയ ആത്മകഥയുടെ പേര് എന്ത്?

വഴിത്താരയിൽ

14. മിന്നസോട്ടയിലെ മീനുകളുടെ വയസ്സ് കണ ക്കാക്കുന്ന രീതി പഠിച്ച ശാസ്ത്രജ്ഞന്റെ പേര്?

15. പരിസ്ഥിതി സൗഹൃദ ബാറ്ററികളുടെ രംഗത്ത് മിന്നും താരമായി കുതിച്ചുയർന്നുകൊണ്ടിരി ക്കുന്ന ബാറ്ററികളെ പറയുന്ന പേര്

16. നായ്ക്കൾക്ക് നൽകി കൂടാത്ത പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്?

17. ഹിമാനികൾ അഥവാ ഗ്ലേഴ്സ് എന്നാലെ

18. തെങ്ങിന് പുതിയ ഭീഷണി ഉയർത്തുന്ന കീ ടം ഏത്?

19. ക്ഷീരമേഖലയിലെ സംരഭകത്വം പ്രോത്സാ

ഹിപ്പിച്ച് കർഷകക്ഷേമ പദ്ധതി നടപ്പിലാ ക്കുന്നതിന് കേരള കോ-ഓപ്പറേറ്റീവ് മിൽ ക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽ) ഏത് സഹകരണ ബാങ്കുമായിട്ടാണ് കൈകോർ ക്കുന്നത്?

20. മണ്ണിലെ വിഷാംശങ്ങൾ ഭക്ഷണമാക്കുന്ന, ജീ വിക്കാൻ വിഷം തിന്നുന്ന ബാക്ടീരിയയുടെ പേര്?

21. ജപ്പാനിൽ ട്യൂണയുടെ പച്ചമാംസം ഉപയോ ഗിക്കുന്ന ജനപ്രിയ വിഭവം ഏത്?

22. ഇത്തവണത്തെ ഹയർസെക്കൻഡറി സ്കൂൾ മൂകാഭിനയത്തിൽ മത്സരിക്കാനെത്തിയ എറ ണാകുളം സെയിന്റ് തെരേസാസ് ടീം കൂടെ കൂട്ടിയ സിൽക്ക് കോഴിയുടെ പേര്?

23. ചൈനയിൽ പൊട്ടിപുറപ്പെട്ടതും ഇന്ത്യയി ലെ ചില പ്രധാന നഗരങ്ങളിലും എത്തപ്പെട്ട HMP വൈറസ് പനി എവിടെയാണ് ആദ്യമാ

യി കണ്ടെത്തിയത്?

24. പാവലിലെ പുതിയ ഹൈബ്രിഡുകൾ ഏതൊ ക്കെയാണെന്ന് പറയാമോ?

25. ⁠കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത് 

26. ⁠നട്ടെല്ലിൽ മരുന്ന് കുത്തി വെച്ച ശേഷം എടുക്കുന്ന എക്സ് റേ 

27. ⁠ഏറ്റവും കാലം ജീവിത ദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു 

28. ⁠കരയിലെ സസ്തനികളിൽ ഏറ്റവും ആയുസ്സുള്ള ജീവി 

29. ⁠കരളിൽ സംഭരിക്കുന്ന വിറ്റാമിൻ

30. ⁠ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ്

No comments:

Post a Comment