Sunday, March 30, 2025

NMMS EXAM RESULT ANALYSIS/DISTRICT WISE CUT OFF

 

2024 NMMS EXAM RESULT ANALYSIS-UN OFFICIAL




  • NMMS അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളിൽ സ്കോളർഷിപ്പ് സ്കോളർഷിപ്പ്. ലഭിക്കുന്നതാണ്. പ്രതിവർഷം 12,000/- രൂപയാണ്, ആകെ തുക 48000/-

  • സ്കോളർഷിപ്പിന് അർഹത നേടുന്നതിനുളള വ്യവസ്ഥകൾ:-
    • സ്കോളർഷിപ്പിന് അർഹത നേടുന്നതിന് MAT, SAT എന്നീ ഇരു പരീക്ഷകളിലുമായി 40%-ൽ കുറയാതെ മാർക്ക് നേടിയിരിക്കണം. (എസ്. സി./ എസ്.ടി. വിഭാഗത്തിലുള്ള കുട്ടികൾക്ക് 32% മാർക്ക് മതിയാകും).
    • കേന്ദ്ര സർക്കാർ മാനദണ്ഡം അനുസരിച്ച് കേരളത്തിൽ നിന്നും ഓരോ അദ്ധ്യയനവർഷവും 3473 കുട്ടികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പിന് അർഹതയുളളത്.
    • യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 9-ാം ക്ലാസ് മുതലാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. തുടർന്ന്, 10-ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 9-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും, 11 -ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 10-ാം ക്ലാസ്സിലെ പൊതുപരീ ക്ഷയിൽ 60% മാർക്കും, 12-ാം ക്ലാസ്സിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് 11 -ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും നേടിയിരിക്കണം. എ സ്.സി./ എസ്.ടി വിഭാഗങ്ങളിലെ കുട്ടികൾക്ക് 5% മാർക്ക് ഇളവുണ്ട്.
    • സ്കോളർഷിപ്പിന് അർഹരാകുന്ന കുട്ടികൾ തൊട്ടടുത്ത വർഷം (9-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈൻ മുഖേന ഫ്രഷ് അപേക്ഷയും, തുടർന്നുളള വർഷങ്ങളിൽ renewal അപേക്ഷയും സമർപ്പിക്കേണ്ടതാണ്. ആയതിൽ വീഴ്ച വരു ത്തുന്ന സാഹചര്യത്തിൽ സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതാണ്.
    • പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് 15%, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് 7.5%, കുറഞ്ഞത് 40% ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 4% എന്ന ക്രമത്തിൽ പ്രാതിനിധ്യം/സംവരണം ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും ജില്ലയിൽ എസ്.സി./എസ്.ടി. വിഭാഗം കുട്ടികളുടെ ക്വാട്ട യിൽ എസ്.സി. വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമായാൽ ആ ജില്ലയിലെ എസ്.ടി. വിഭാഗത്തിൽ എസ്.ടി. വിഭാഗത്തിൽ നിന്നും, എസ്.ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആവശ്യത്തിന് ജില്ലയിൽ ലഭ്യമല്ലെങ്കിൽ ജില്ലയിലെ എസ്.സി. വിഭാഗത്തിൽ നിന്നും, എസ്.സി./ എസ്.ടി വിഭാഗത്തിൽപ്പെടുന്ന ആവശ്യമായ എണ്ണം കുട്ടികളെ ഉൾപ്പെടു ത്താൻ ഇരുവിഭാഗത്തിൽനിന്നും ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മറ്റു ജില്ലകളിൽപ്പെടുന്ന എസ്.സി./എസ്.ടി കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെയും ഉൾപ്പെടുത്തുന്നതാണ്.
    • മേൽ പരാമർശിച്ച പ്രകാരം സംവരണം അനുവദിക്കുന്നതിൽ ഓപ്പൺ മെറിറ്റ് വിഭാഗത്തിലേക്ക് അർഹതപ്പെട്ടവരെ ആദ്യം പരിഗണിച്ച ശേഷം മേൽ പ്രാതിനിധ്യം ഉറപ്പാക്കത്തക്കവിധം സംവരണ വിഭാഗങ്ങളിൽ നിന്നും അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്നതാണ്. പ്രാതിനിധ്യം/സംവരണം ഉറപ്പാക്കുന്നതിന് ഓപ്പൺ മെറിറ്റ് വിഭാഗത്തിൽപ്പെട്ട എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കില്ല.
    • -ഏതെങ്കിലും ജില്ലയിൽ ഭിന്നശേഷിക്കാരായ ഭിന്നശേഷിക്കാരായ കുട്ടികളുടെ മതിയായ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിൽ പ്രസ്തുത ഒഴിവുകൾ അതേ ജില്ല യിലെ ജനറൽ വിഭാഗത്തിനായി മാറ്റി വയ്ക്കുന്നതാണ്.
    • നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുളള ആകെ എണ്ണമായ 3,473 എന്നത് എല്ലാ ജില്ലകളുടെയും പ്രാതിനിധ്യം ഉറപ്പാക്കത്തക്കവിധം ചുവടെ ചേർക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി ജില്ലാതല ക്വാട്ട നിശ്ചയിച്ച് സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.
    • ഓരോ ജില്ലയിലെയും 7, 8 ക്ലാസ്സുകളിൽ അതത് അദ്ധ്യയനവർഷത്തിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിന്റെ അനുപാതത്തിലാണ് ഓരോ ജില്ലയ്ക്കും ആകെ അനുവദിക്കാവുന്നതിന്റെ 2/3 ഭാഗം സ്കോളർഷിപ്പ് ക്വാട്ട അനുവദിക്കുന്നത്.
    • ഓരോ ജില്ലയിലെയും സർക്കാർ/ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന 10 മുതൽ 14 വരെ പ്രായമുളള കുട്ടികളുടെ എണ്ണത്തിന്റെ അനുപാത ത്തിൽ ഓരോ ജില്ലയ്ക്കും ആകെ അനുവദിക്കുന്നതിന്റെ 1/3 ഭാഗം സ്കോളർഷിപ്പ് ക്വാട്ട അനുവദിക്കുന്നതാണ്.

    DISTRICT WISE CUT OFF
    • തിരുവനന്തപുരം:123
    • കൊല്ലം:126
    • ആലപ്പുഴ:122
    • പത്തനംതിട്ട:120
    • കോട്ടയം:121
    • ഇടുക്കി:122
    • എറണാകുളം:123
    • തൃശൂർ:130
    • പാലക്കാട്‌:129
    • മലപ്പുറം: 141
    • കോഴിക്കോട്:138
    • വയനാട്: 125
    • കണ്ണൂർ:131
    • കാസറഗോഡ്:127

    (NB: CUT OFF മാറ്റങ്ങള്‍ ഉണ്ടാകാം OFFICIAL അല്ല ഓരോ ജില്ലയില്‍ നിന്നും ശേഖരിച്ചതാണ്‌)


    • ഒന്നിലധികം പരീക്ഷാർത്ഥികൾക്ക് തുല്യ മാർക്ക് വന്നാൽ NMMS  MAT(Mental Ability Test) ന് സ്കോർ കൂടിയ കുട്ടിയ്ക്ക് വെയിറ്റേജ് നൽകുന്നതാണ്.SAT (Scholastic Aptitude Test)പിന്നെയും തുല്യത സയൻസിനു കൂടുതൽ സ്കോർ ലഭിച്ച കുട്ടിയ്ക്ക് വെയ്റ്റേജ് നൽകുന്നതാണ്. പിന്നെയും തുല്യത വന്നാൽ SAT- ലെ ഗണിതത്തിനു കൂടുതൽ സ്കോർ ലഭിച്ച് കുട്ടിയെ പരിഗണിക്കുന്നതാണ്. പിന്നെയും തുല്യത വന്നാൽ SAT ലെ സാമൂഹ്യശാസ്ത്രത്തിന് കൂടുതൽ സ്കോർ ലഭിച്ച് കുട്ടിയെ പരിഗണിക്കുന്നതാണ്. പിന്നെയും തുല്യത വന്നാൽ പരീക്ഷാ കമ്മീഷണറുടെ തീരുമാനമായിരിക്കും അന്തിമം.


    SCHOOL POSITION

    1.PPMHSS KOTTUKKARA KONDOTTY- 68 NOS

    2.AKMHSS KOTTOOR-35 NOS


    2023-NUMBER OF SCHOLARSHIP: DISTRICT WISE

    District: No. of scholarship

    Trivandrum: 267

    Kollam: 243

    Pathanamthita: 79

    Alappuzha: 174

    Kottayam: 144

    Idukki: 94

    Ernakulam: 240

    Thrissur: 289 

    Palakkad: 325

    Malappuram: 667

    Kozhikode: 376

    Wayanad: 102

    Kannur: 305

    Kasargod: 168

    Total: 3473

    No comments:

    Post a Comment