Monday, March 31, 2025

SSLC-BIOLOGY-CHAPTER-1-BIOGRAPHY-JAMES DEWAY WATSON

 

SSLC-BIOLOGY-CHAPTER-1-BIOGRAPHY-JAMES DEWAY WATSON-PART-1

                                 

ജെയിംസ് ഡീവി വാട്സൺ 1928 ഏപ്രിൽ 6-ാം തീയതി ചിക്കാഗോവിലാണ് ജനിച്ചത്. കുട്ടിക്കാലത്തുതന്നെ പ്രതിഭാശാലിയായി അറിയപ്പെട്ടിരുന്ന വാട് സൺ 15-ാമത്തെ വയസ്സിൽ ചിക്കാഗോ സർവകലാശാലയിൽ ചേർന്നു. സർവകലാശാലയുടെ ഓഫീസിൽ ജോലി നോക്കിയിരുന്ന ഒരു സ്ത്രീയായിരുന്നു അമ്മ. യുദ്ധകാലത്തെ റേഡിയോ പരിപാടികളിൽ പങ്കെടുത്തിരുന്ന ആദ്യത്തെ ക്വിസ് കുട്ടികളിൽ ഒരാളായിരുന്നു വാട്ട്സൺ. അക്കാലത്ത് ചിക്കാഗോ സർവകലാശാലയിൽ ജീവശാസ്ത്രത്തിന് അത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എന്ന പഠനവിഷയങ്ങളിൽപ്പെട്ടവ ആയിരുന്നില്ല. പക്ഷികളെ പറ്റി പഠിക്കുന്ന ഓർണിത്തോളജി (Ornithology) ആയിരുന്നു വാട്സന് ഇഷ്ടപ്പെട്ട വിഷയം. അന്ന് ചിക്കാഗോ സർവകലാശാലയിൽ പഠിപ്പിച്ചിരുന്നവരിൽ പ്രമുഖനായ ജനിതകശാസ്ത്രജ്ഞനായ സിവാൾ റൈറ്റ് (SEWAL WRIGHT) ഉണ്ടായിരുന്നു. ഇദ്ദേഹം തന്റെ ക്ലാസ്സിൽ ആവേരിയുടെ പരീക്ഷണങ്ങൾ ചർച്ചചെയ്യുകയുണ്ടായി. വാട്ട്സൺ, ഷ്റോഡിങ്ങറുടെ “എന്താണ് ജീവൻ? വായിക്കുവാൻ ഇടയായതും ഈ കാലഘട്ടത്തിൽത്തന്നെയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പുസ്തകം വാട്സണ് വളരെയധികം സ്വാധീനിച്ചു. ആ നിമിഷം തന്നെ, ജീനിന്റെ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കലാണ് തന്റെ ജീവിതലക്ഷ്യമെന്ന് തീരുമാനിക്കുകയും ചെയ്തു. ബിരുദമെടുത്ത ശേഷം ഗവേഷണം തുടരുവാനായി വാട്സൺ ഹാർവാർഡിലേക്കും, കാലിഫോർണിയാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കും അപേക്ഷകൾ അയച്ചു. പക്ഷേ, രണ്ടു സർവകലാശാലകളും അത് നിരസിക്കുകയാണുണ്ടായത്. തുടർന്ന് ബ്ലൂമിംഗ്ടണ്ണിലെ ഇൻഡ്യാന സർവകലാശാലയിലേക്ക് അപേക്ഷിച്ചു. അന്ന്  അവിടുത്തെ സ്റ്റാഫിൽ "ക്ലാസ്സിക്കൽ ജനിതകശാസ്ത്രത്തിലെ അതികായന്മ രിൽ ഒരാളായ ഹെർമൻ മുള്ളർ ഉണ്ടായിരുന്നു. എന്നാൽ, ഇൻഡ്യാനയിൽ വാട്സന്റെ ഗുരുവായിത്തീർന്നത് സാൽവദോർ ലൂറിയ (Salvador Luria) എന്നൊരു ഇറ്റലിക്കാരനായിരുന്നു.

ഇറ്റലിയിൽ വൈദ്യശാസ്ത്രം പഠിച്ച ലൂറിയ, രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിലാണ് അമേരിക്കയിലേക്ക് വന്നത്. ഇറ്റാലിയൻ പട്ടാളത്തിൽ ജോലിനോക്കവെ ആണ് ലൂറിയ കലനം (Calculus) പഠിച്ചത്. അതേപോലെ അമേരിക്കയിലേക്കുള്ള വിസ കാത്ത് നില്ക്കുന്നതിനിടയിൽ ഭൗതികരസതന്ത്രവും പഠിച്ചു. ഡെൽ ബ്രൂക്ക് അമേരിക്കയിൽ വന്നതിനുശേഷം, ഡെൽ ബുക്കും ലൂറിയയും ചേർന്നാണ് ഫെയ്ജുകളില്‍ പരീക്ഷണങ്ങൾ നടത്തുവാനുള്ള സമ്പ്രദായം ചിട്ടപ്പെടുത്തിയത്. ഭൗതിക ശാസ്ത്രപശ്ചാത്തലത്തിൽ നിന്നും വന്ന ജനിതക ശാസ്ത്രജ്ഞന്മാർക്ക് ഇത് വലിയൊരനുഗ്രഹമായിരുന്നു. ജന്തുക്കളിലും മറ്റും പരീക്ഷണങ്ങൾ നടത്തി അവർക്ക് പരിചയമില്ലല്ലോ. അതേസമയം ഫെയ്ജുകളില്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ തന്മാത്ര
ജൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാണെന്നു തന്നെ പറയാം. ഡെൽ ബ്രൂക്കിന്റെയും ലൂറിയായുടെയും പരീക്ഷണങ്ങൾക്ക് പിന്നീട് അവർ നോബൽ സമ്മാനം പങ്കുവെയ്ക്കുകയുണ്ടായി. ഇതേ വർഷം തന്നെയാണ് വാറിംങ് ബ്ലെൻഡർ പരീക്ഷണത്തിൽ ആൽഫ്രെഡ് ഹെർഷിക്കും നോബൽ സമ്മാനം കിട്ടിയത്. 


 വാട്സണ് ഗവേഷണ പ്രബന്ധത്തിന്റെ വിഷയമായി, ഫെയ്ജുകളില്‍
 താൻ നടത്തി വരുന്ന പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒന്നു തന്നെയാണ്, ലൂറിയ നല്കിയത്. ഈ ഗവേഷണം പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. എങ്കിലും ലൂറിയയുടെ കൂടെ ഗവേഷണങ്ങൾ നടത്തുന്ന കാലത്ത്, ജനിതക ശാസ്ത്രത്തിന്റെ മുൻപന്തിയിൽ ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞന്മാരുമായി പരിചയപ്പെടുവാനും ബന്ധപ്പെടുവാനും വാട്സണ് കഴിഞ്ഞു. ആദ്യത്തെ വർഷം തന്നെ ലൂറിയ, കോൾഡ് സ്പിറ്റിംഗ് ഹാർബറിയിലേക്ക് പോയപ്പോൾ വാട്സണേയും കൂടി കൊണ്ടുപോയി. ഇവിടെ വെച്ച് വാട്സൺ ഡെൽബ്രൂക്കുമായി പരിചയപ്പെട്ടു. 1950-ൽ വാട്സൺ തന്റെ ഗവേഷണം പൂർത്തിയാക്കി, ഡോക്ടറേറ്റ് ബിരുദം നേടി. അതിനുശേഷം വാട്സൺ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ലൂറിയായും ഡെൽബ്രൂക്കും കൂടി ആലോചിച്ചു. രണ്ടുപേരും യൂറോപ്പിൽ നിന്ന് വന്നവരായിരുന്നുവല്ലോ. അതിനാൽ, വാട് സൺ ഗവേഷണങ്ങൾ തുടരുവാനായി യൂറോപ്പിലേക്ക് പോകട്ടെ എന്ന് തീരുമാനിച്ചതിൽ വിചിത്രമായി ഒന്നുമില്ല. ഹെർമൻ കാൽക്കർ (HERMAN KALCKAR) എന്ന ഡച്ച് ജൈവരസതന്ത്രശാസ്ത്രജ്ഞൻ, ഡെൽ ബുക്കിന്റെ ഫെയ്സ് പരീക്ഷണങ്ങളിൽ ഒരു കോഴ്സ് എടുത്തിരുന്നു, അദ്ദേഹത്തിന്, ഫെയ് കളുടെ പ്രജനനത്തിലും ന്യൂക്ലിയോടൈഡുകളുടെ രസതന്ത്രത്തിലും താൽപര്യമുണ്ടായിരുന്നു. അതിനാൽ വാട്സൺ, കാപ്പൻ ഹേഗനിൽ പോയി അവിടെ ഫെയ്ജു പരീക്ഷണങ്ങളെ പ്രചരിപ്പിക്കുകയും കൂട്ടത്തിൽ അൽപ്പം ന്യൂക്ലിയോടൈഡ് രസതന്ത്രം പഠിക്കുകയും ചെയ്യട്ടെ എന്നു തീരുമാനിച്ചു. അങ്ങനെ വാട്സൺ യൂറോപ്പിലേക്ക് കപ്പൽ കയറി.

കോപ്പൻഹേഗനിൽ വാട്സണ് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. കാൽക്കർ വിവാഹ മോചനത്തിന്റെയും പിന്നീട് പുനർവിവാഹത്തിന്റെയുമെല്ലാം തിരക്കിലായിരുന്നു. അതേ സമയം കോപ്പൻഹേഗനിൽ തന്നെ ഓൾമാലോ (OLE MAALOE) എന്നൊരു ശാസ്ത്രജ്ഞൻ, റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ഉപയോഗിച്ച് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. വാട്സൺ അയാളുടെ കൂടെ ചേർന്നു. പരീക്ഷണഫലങ്ങൾ നിർണായകം ആയിരുന്നില്ലെങ്കിലും, പാരമ്പര്യ സംക്രമണത്തിൽ പ്രോട്ടീനുകളേക്കാൾ പ്രാധാന്യം ഡി എൻ എ യ്ക്ക് ആണെന്നുള്ള തോന്നൽ കൂടുതൽ ശക്തമായി. ഇതിനിടെ നേപ്പിൾസിൽ നടക്കുന്ന, ഭീമൻ തന്മാത്രകളെ കുറിച്ചുള്ള ഒരു കോൺഫറൻസിലേക്ക്, കാൽക്കർ വാട്സനേയും കൂട്ടി പോയി. ഇവിടെ വച്ചാണ് വാട്സൺ എക്സറേ ഡിഫ്രാക്ഷനുപയോഗിച്ച് ഡി എൻ എ യിൽ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച് ആദ്യമായി കേട്ടത്. മോറീസ് വിൽകിൻസ് ആയിരുന്നു. പ്രാസംഗികൻ. എക്സ്-റേ വ്യതികരണ പഠനങ്ങൾക്ക് ക്രിസ്റ്റലുകൾ വേണമല്ലോ. അങ്ങനെ ഡി എൻ എ ക്രിസ്റ്റലുകൾ ഉണ്ടാക്കാമെങ്കിൽ അവയ്ക്ക് ക്രമീകൃതമായ ഒരു ഘടന ഉണ്ടായിരിക്കണം. ഇതേ സമയം തന്നെ, ലൈനസ് പോളിങിന്റെ പ്രസിദ്ധമായ ആൾഫാഎലിക്സിന്റെ കണ്ടുപിടുത്തത്തെ കുറിച്ച് വായിക്കുവാനും ഇടയായി. ഇതോടെ ജൈവതന്മാത്രകളുടെ ഘടന മനസ്സിലാക്കുവാനായി ഘടന-രസതന്ത്രം എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ച് വാട്സൺ കൂടുതൽ ബോധവാനായി. ജീനുകളുടെ ഘടന എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് കണ്ടു പിടിക്കുവാൻ ശ്രമിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. കോപ്പൻഹേഗനിലെ പ്രശ്നങ്ങളെ കുറിച്ച് തന്റെ ഗുരുവായ ലൂറിയയെ നേരത്തെ അറിയിച്ചിരുന്നു. ഈ അവസരത്തിൽ ലൂറിയയും, കേംബ്രിഡ്ജ് സർവകലാശാലയിലെ ജോൺ കൺഡ (JOHN KENDREW) വുമായി കണ്ടുമുട്ടുവാൻ ഇടയായി. കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയിൽ എക്സ്-റേ കലാഗ്രാഫിയിൽ ഗവേഷണം നടത്തിയിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു കെൻഡ്ര തുടർന്നുള്ള ഗവേഷണങ്ങൾക്കായി വാട്സണ് കേംബ്രിഡ്ജിലേക്ക് അയക്കുവാനും തീരുമാനിച്ചു......തുടരും





No comments:

Post a Comment