പ്രിയപ്പെട്ട മക്കളെ,
- ഒറ്റവാക്കിൽ എഴുതാൻ ഉള്ളവ ശരിക്കും ആലോചിച്ചു എഴുതണം, എളുപ്പമായിരിക്കുമെങ്കിലും ചിലപ്പോൾ എല്ലാ ഉത്തരങ്ങളും ഒരു പോലെ ശരിയായി തോന്നിയേക്കാം
- 2 മാർക്കിന്റെ ഉത്തരങ്ങൾ രണ്ടോ മൂന്നോ വാചകത്തിൽ കൂടുതൽ എഴുതി സമയം കളയരുത്
- 4 മാർക്കിന്റെ ഉത്തരങ്ങൾ ഒരു paragraph ആയി തന്നെ എഴുതാൻ മറക്കരുത്, paragraph ന് ഉചിതമായ തലക്കെട്ട് നൽകാം,
- 6 മാർക്കിന് ശീർഷകം കൊടുക്കണം, 3 paragraph ആയി തിരിച്ചെഴുതണം
- കഥാകാരന്റെ പേര് ഓർമ്മയില്ലെങ്കിൽ എഴുതേണ്ടതില്ല , സാഹിത്യകാരൻ എന്ന് ഉപയോഗിക്കുക
- ESSAY പൂർണമായും പുറത്തുനിന്നാണെന്ന് തോന്നിയാലും പാഠവുമായി ചെറിയ രീതിയിലെങ്കിലും ബന്ധിപ്പിക്കണം.
- ഓരോ ചോദ്യത്തിനും ആവശ്യത്തിനുമാത്രം എഴുതുക - പാഠവുമായി ബന്ധപ്പെട്ട് എന്ത് എഴുതിയാലും സ്പേസ് നിറഞ്ഞാൽ മാർക്ക് കിട്ടുമെന്ന് മനസ്സിലാക്കുക - 40 മാർക്കിനുള്ള മുഴുവൻ ചോദ്യങ്ങളും
- അറ്റൻഡ് ചെയ്യണം.
- ഉത്തരങ്ങൾക്ക് നമ്പറിടാൻ മറക്കരുത്
സമയ ക്രമീകരണം
- 1 മാർക്ക് 5 ചോദ്യങ്ങൾ 5 ഉത്തരവും എഴുതുക (4 മിനുട്ട് )
- 2 മാർക്ക് 2 എണ്ണം 3 മിനുട്ട് (6മിനുട്ട് )
- 4 മാർക്ക് ഷോര്ട്ട് essay 5 എണ്ണം (1/2 പുറം പരമാവധി 3/4 ഭാഗം )10 മിനുട്ട് (50 മിനുട്ട് )
- 6 Mark ചോദ്യങ്ങൾ 2 എണ്ണം എഴുതണം ഓരോന്നും 15 മിനുട്ട് (30മിനുട്ട് )
പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1-മുഖപ്രസംഗം
- സമകാലികപ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് പത്രത്തിനുള്ള അഭിപ്രായമാണ് മുഖപ്രസംഗം.
- തലക്കെട്ട് (വിഷയത്തെ പൂർണമായി ഉൾക്കൊള്ളണം, ആകർഷകമാകണം )
- ആമുഖം
- സമകാലിക സാഹചര്യം (ആയിടക്ക് വിഷയവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളും സർക്കാർ തീരുമാനങ്ങളും ഇവിടെ സൂചിപ്പിക്കാം )
- അടിയന്തര പ്രാധാന്യം
- പരിഹരമാർഗങ്ങൾ
- ഉപസംഹാരം
2 ഉപന്യാസം
- ആകർഷകമായ ഭാഷയിൽ എഴുതുന്ന ഗദ്യലേഖനം..
- അനുയോജ്യമായ തലക്കെട്ട്
- ആമുഖം
- പാരഗ്രാഫ് തിരിച്ച് എഴുതണം
- പ്രതിപാദ്യം (ഒരു വിഷയം കിട്ടിക്കഴിഞ്ഞാൽ അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉപന്യാസത്തിൽ സൂചിപ്പിക്കണം.. ഈ വിഷയത്തെക്കുറിച്ച് വായിക്കുന്ന ആൾക്ക് പൂർണമായ അറിവ് കിട്ടുന്ന രീതിയിലുള്ള വിഷയവിശകലനം
- വേണമെങ്കിൽ സബ്ടൈറ്റിൽ കൊടുക്കാം
- വസ്തുതകൾ, ശാസ്ത്രീയമായ കാര്യങ്ങൾ, മഹത് വചനങ്ങൾ, കവിതാശകലങ്ങൾ എന്നിവ സന്ദർഭത്തിനനുസരിച്ച് ചേർക്കാം.
- സമകാലിക പ്രസക്തി സൂചിപ്പിക്കാം
- വിഷയത്തിന്റെ ദോഷങ്ങൾ, നേട്ടങ്ങൾ, പരിഹാരങ്ങൾ എന്നിവ ചേർക്കണം.
- ദീർഘവാക്യങ്ങൾ ഒഴിവാക്കണം.
- ഉപസംഹാരം (മനോഹരമായ രീതിയിൽ സ്വന്തം അഭിപ്രായത്തോട് കൂടി അവസാനിപ്പിക്കണം, content ശക്തവും ലളിതവുമായിരിക്കണം
3 താരതമ്യക്കുറിപ്പ്
- ആശയം, അവതരണം, ഭാഷാപ്രയോഗങ്ങൾ എന്നിവയിലെ സാമ്യവ്യത്യാസങ്ങൾ മനസ്സിലാക്കുക.
- സാമ്യതകളാണ് ആദ്യം എഴുതേണ്ടത്. ശേഷം വ്യത്യാസങ്ങളെ കുറിച്ചെഴുതുക.
- കണ്ടെത്തലുകൾ യുക്തിപൂർവ്വം സമർഥിക്കണം.
- കഥാപാത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ പെരുമാറ്റം, സ്വഭാവം, മറ്റുള്ളവരോട് ഇടപെടുന്ന രീതി, മനോഭാവം എന്നിവയിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും ശ്രദ്ധിക്കണം.
4 കഥാപാത്ര നിരൂപണം
- കഥാപാത്രത്തിന്റെ രൂപം, വേഷം.
- കഥയിലുള്ള സ്ഥാനം.
- ജീവിത പശ്ചാത്തലം.
- മൂല്യങ്ങൾ.
- മറ്റുള്ളവരോടുള്ള ഇടപെടൽ.
- കഥാപാത്രത്തെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാട്.

