Sunday, April 13, 2025

എസ്.എസ്.എൽ.സി കഴിഞ്ഞവർക്കുള്ള ഉപരിപഠന സാധ്യതകൾ

 


എസ്.എസ്.എൽ.സി കഴിഞ്ഞവർക്കുള്ള ഉപരിപഠന സാധ്യതകൾ

  • പത്താം ക്ലാസിനു ശേഷം പരിഗണിക്കാവുന്ന നിരവധി മേഖലകളു ണ്ട്. കുട്ടിയുടെ വ്യക്തിത്വ സവിശേഷതകൾ, സർഗസിദ്ധികൾ, അഭിരുചി കൾ, താൽപര്യങ്ങൾ, നൈപുണികൾ തുടങ്ങിയവ പരിഗണിച്ച് ഏറ്റവും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കാൻ സാധിച്ചാൽ വിജയം സുനിശ്ചിതം. വിവിധ ഘടകങ്ങൾ പരിഗണിച്ച് തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെ ട്ട കോഴ്സുകളെ പരിചയപ്പെടാം. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ്.

ഹയർസെക്കൻഡറി (PLUS TWO)

  • പത്താം ക്ലാസിനു ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ തിരഞ്ഞെടു ക്കുന്ന മേഖലയാണിത്. 
  • സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമു കളിലായി 45 കോമ്പിനേഷനുകളുണ്ട്. 
  • +2 നു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുൻകൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ. 
  • സയൻസ് വിഷയങ്ങൾ തിരഞ്ഞെടുത്താൽ പഠനഭാരം അൽപം കൂടുമെങ്കിലും തുടർപഠന സാധ്യതകൾ നിരവധിയാണ്. എഞ്ചിനീയറിംഗ്, മെഡിസിൻ, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവേശിക്കാൻ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം.
  • മാനവിക വിഷയങ്ങൾ, ഭാഷ, സാഹിത്യം തുടങ്ങിയവയിൽ തൽപരരാ യവർക്ക് ഹ്യൂമാനിറ്റീസ് സ്ട്രീം പരിഗണിക്കാം. വാണിജ്യം, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസ്ത്രം എന്നിവയാണ് കൊമേഴ്സ് സ്ട്രീമിലെ പ്രധാന  പാഠ്യവിഷയങ്ങൾ. ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെന്റ് ഓരോ ജില്ലകളിലേക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം.
  • വെബ്സൈറ്റ് hscap.kerala.gov.in.
  • കൂടാതെ സി.ബി.എസ്.ഇ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടി ഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപൺ സ്കൂൾ (NIOS - www.nios.ac.in), കേരള ഓപൺ സ്കൂൾ (scolekerala.org) എന്നിവ വഴിയും ഹയർസെക്കൻഡറി പഠിക്കാൻ അവസരമുണ്ട്.
വൊക്കേഷണൽ ഹയർ സെക്കൻഡറി
  • +2 പഠനത്തോടൊപ്പം ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ പരിശീലനവും സിദ്ധിക്കാൻ ഉതകുന്ന കോഴ്സാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSC). സ്വയംതൊഴിൽ കണ്ടെത്താനും ഈ കോഴ്സ് ഉപകരിക്കും. താൽപര്യമനുസരിച്ച് സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് മേഖലകളിൽ പഠിക്കാം. ഹയർസെക്കൻഡറിക്കാർക്ക് ലഭി ക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണൽ ഹയർസെ ക്കൻഡറി വിദ്യാർഥികൾക്കും ലഭ്യമാണ്. കൂടാതെ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കി (NSQF)ന്റെ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കും.
  • വെബ്സൈറ്റ്: www.vhscap.kerala.gov.in
ടെക്നിക്കൽ ഹയർ സെക്കൻഡറി
  • ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള 15 ടെക്നിക്കൽ ഹയർ സെക്ക ൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി ഹയർ സെക്കൻഡറിയോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാൻ അവസരമുണ്ട്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മേഖലകളിൽ തൊഴിൽ ലഭിക്കാനും സഹായകരമായേക്കാം. വെബ്സൈറ്റ്: www.ihrd.ac.in

കേരള കലാമണ്ഡലം ഹയർസെക്കൻഡറി കോഴ്സ്
  • ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കൽപിത സർവകലാശാ ലയിൽ ഏതെങ്കിലും ഒരു കലാവിഷയം പ്രധാന വിഷയമായി ഹയർസെ
  • ക്കൻഡറി പഠനം നടത്താം. പതിനാലോളം കലാവിഷയങ്ങളുണ്ട്. പഠന ത്തിന് സ്റ്റൈപ്പന്റും ലഭ്യമാണ്.
  • വെബ്സൈറ്റ്: www.kalamandalam.ac.in 
പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ
  • ഏറെ ജോലിസാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് പോളിടെക്നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്സുകൾ. മൂന്നു വർഷമാണ് കോഴ്സ് ദൈർഘ്യം. പത്താം ക്ലാസ് മാർക്ക് അടിസ്ഥാന ത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജനറൽ പോളിടെക്നിക്കുകൾക്കു പുറമെ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ പോളിടെക്നിക്കുകളു മുണ്ട്. എൻജിനീയറിങ് കോഴ്സുകൾക്കു പുറമെ കൊമേഴ്സ് മാനേ ജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകളുണ്ട്. ഡിപ്ലോമ പൂർത്തിയാ ക്കിയ കുട്ടികൾക്ക് ലാറ്ററൽ എൻട്രി പരീക്ഷ വഴി ബി.ടെകിനും (രണ്ടാം വർഷത്തിൽ) ചേരാവുന്നതാണ്.
  • വെബ്സൈറ്റ്: www.polyadmission.org, www.ihrd.ac.in
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) കോഴ്സുകൾ
  • കേരളത്തിൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഏകവത്സര ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകുന്ന നിരവധി ഐ.ടി.ഐകളുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള NCVT (National Council for Vocational Training)യുടെ അംഗീകാരമുള്ള കോഴ്സുകളും കേരള ഗവൺമെന്റിനു കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാണ്. എൻജി നീയറിങ് സ്ട്രീമിലുള്ള കോഴ്സുകളും നോൺ എൻജിനീയറിങ് സ്ട്രീ മിലുള്ള കോഴ്സുകളുമുണ്ട്. ചില കോഴ്സുകൾക്ക് (നോൺ മെട്രിക് ട്രേഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐ പഠനം പൂർത്തിയാക്കിയവർക്ക് പോളിടെക്നിക്കുകളിലെ മൂന്ന് വർഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വർഷം നേരിട്ട് ചേരാൻ അവസരമുണ്ട്.
  • വെബ്സൈറ്റ്: www.det.kerala.gov.in
അഫ്ദലുൽ ഉലമ കോഴ്സുകൾ
  • കേരളത്തിലെ വിവിധ അറബിക് കോളജുകളിൽ രണ്ട് വർഷം ദൈർഘ്യമുള്ള അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സുകളുണ്ട്. ഈ കോഴ്സ് പ്ല ഹ്യുമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.
നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ (NTTF) കോഴ്സുകൾ 
  • NTTF ന്റെ വിവിധ സെന്ററുകൾ നടത്തുന്ന സർട്ടിഫിക്കറ്റ്  കോഴ്‌സുകള്‍ക്കും  ഡിപ്ലോമ കോഴ്സുകൾക്കും യോഗ്യത എസ്.എസ്.എൽ.സി ആണ്. കേരളത്തിൽ തലശ്ശേരിയാണ് പഠന കേന്ദ്രം.
  • img: www.nttftrg.com
  • ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെ.ഡി.സി)
  • സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാൻ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈർഘ്യമുള്ള ജെ.ഡി.സി കോഴ്സ്. കേര ളത്തിൽ 16 കേന്ദ്രങ്ങളിലുണ്ട്.
  • img: scu.kerala.gov.in
ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്
  • ടൈപ്പ്റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ടു വർഷ ഡിപ്ലോമ കോഴ്സാണ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. കേരളത്തിൽ 17 ഗവൺമെന്റ് കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരമുണ്ട്.
  • വെബ്സൈറ്റ്: www.polyadmission.org
പ്ലാസ്റ്റിക് ടെക്നോളജി കോഴ്സുകൾ
  • പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളിൽ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേ തികവിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി എന്നീ കോഴ്സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. മൂന്നു വർഷം ദൈർഘ്യമുള്ള ഈ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുണ്ട്. വെബ്സൈറ്റ്: www.cipet.gov.in
ഹാലും ടെക്നോളജി കോഴ്സുകൾ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി (IIHT)യുടെ കീഴിൽ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളിൽ ഹാം ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്സുകളുടെ വിവരങ്ങൾ www.iihtkannur.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സിറ്റിലെ ക്രാഫ്റ്റ് കോഴ്സുകൾ
  • മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളിൽ രണ്ടു വർഷം ദൈർഘ്യമുള്ള വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ 
  • എന്നീ കോഴ്സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്. isomug: cifnet.gov.in
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
  • തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (CLISc) കോഴ്സിന് പത്താം ക്ലാസ് വിജയി ച്ചവർക്ക് അപേക്ഷിക്കാം.
  • joong: Statelibrary.kerala.gov.in
ഇഗ്നോ സർട്ടിഫിക്കറ്റ് കോഴ്സുകൾ
  • ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി ആറു മാസം ദൈർഘ്യമുള്ള വിവിധ സർട്ടിഫി ക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. എനർജി ടെക്നോളജി ആന്റ് മാനേ ജ്മെന്റ്, ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി, ഫസ്റ്റ് എയ്ഡ്, പെർഫോർമിങ് ആർട്സ് തുടങ്ങിയ മേഖലകളിൽ കോഴ്സുകളുണ്ട്. വെബ്സൈറ്റ്: www.ignou.ac.in
ഫൂട്ട് വെയർ ഡിസൈനിങ് കോഴ്സുകൾ
  • സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകൽപന, നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.
  • img: cftichennai.in
ചെയിൻ സർവേ കോഴ്സ്
  • ഡയറക്ടറേറ്റ് ഓഫ് സർവേ ആന്റ് ലാൻഡ് റെക്കോർഡ്സിന്റെ കീഴിൽ മൂന്നു മാസം ദൈർഘ്യമുള്ള ചെയിൻ സർവേ (ലോവർ) കോഴ്സ് വിവിധ സർക്കാർ സ്വകാര്യ ചെയിൻ സർവേ സ്കൂളുകളിൽ ലഭ്യമാണ്. omg: dslr.kerala.gov.in
ആയുർവേദ പാരാമെഡിക്കൽ കോഴ്സുകൾ
  • വിവിധ സർക്കാർ സ്വകാര്യ ആയുർവേദ കോളജുകളിൽ ഒരു വർഷ കാലയളവിലുള്ള ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസി, ആയുർവേദ നഴ്സിങ് കോഴ്സുകളുണ്ട്.
  • വെബ്സൈറ്റ്: www.ayurveda.kerala.gov.in
ഹോമിയോപതിക് ഫാർമസി
  • തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളജുകളിൽ ലഭ്യമായ ഒരു വർഷ കാലയളവിലുള്ള ഫാർമസി കോഴ്സാണ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹോമിയോപതിക് ഫാർമസി (CCP-HOMEO), 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത. 
  • img: Ibscentre.in
വസ്ത്രമേഖലയിലെ കോഴ്സുകൾ
  • അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ (ATDC) വസ്ത്രങ്ങൾ, ഫാഷൻ തുടങ്ങിയ മേഖലകളിൽ വിവിധ കോഴ്സുകൾ നടത്തുന്നു ണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പഠനകേന്ദ്രങ്ങൾ.
  • img: atdcindia.co.in
  • കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളിൽ ഫാഷൻ ഡിസൈൻ ആന്റ് ഗാർമെന്റ് ടെക്നോളജി കോഴ്സുണ്ട്. രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം.
  • img: dtekerala.gov.in, www.sittrkerala.ac.in
മറ്റ് കോഴ്സുകൾ
  • ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സും (rttctvm.bsnl.co.in) ജോലിസാധ്യതയുള്ളതാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൃഷിയുമായി ബന്ധ പ്പെട്ട 6 മാസം ദൈർഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകളും (celkau.in) ലഭ്യമാണ്.
  • കെ.ജി.സി.ഇ (കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേ ഷൻ), കെ.ജി.ടി.ഇ (കേരള ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേ ഷൻ) എന്നിവ നടത്തുന്ന ജോലിസാധ്യതയുള്ള വിവിധ കോഴ്സുകളു 6% (www.dtekerala.gov.in).
  • നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാ
  • സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www.captkerala.com), എൽ. ബി.എസ് (lbscentre.in), കെൽട്രോൺ (ksg.keltron.in), റൂട്രോണിക്സ് (kera lastaterutronix.com), moon (asapkerala.gov.in), ng.. ആർ.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ കൊല്ലം (www.iiic, ac.in), ജൻ ശിക്ഷൺ സൻസ്ഥാൻ (iss.gov.in), സ്റ്റെഡ് കൗൺസിൽ (sledcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് കഴിഞ്ഞവർക്കായി വിവിധ മേഖലകളിൽ കോഴ്സുകൾ നൽകുന്നുണ്ട്. സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആറൻമുള യിലെ വാസ്തുവിദ്യാ ഗുരുകുലത്തിൽ ചുവർചിത്ര രചനയിൽ (മ്യൂറൽ പെയിന്റിങ്) ഒരു വർഷത്തെ കോഴ്സുണ്ട് (vasthuvidyagurukulam.com). കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും ജോലിസാധ്യതയുള്ള നിരവധി കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കു മ്പോൾ സ്ഥാപനങ്ങളുടെ നിലവാരം, ജോലിസാധ്യത, അധ്യാപകരുടെ യോഗ്യതകൾ, ഭൗതിക സൗകര്യങ്ങൾ, ഫീസ്, കോഴ്സ് പഠിച്ചിറങ്ങിയ വർക്ക് ലഭിച്ച അവസരങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കാൻ മറക്കരുത്.

കടപ്പാട്
പി കെ അന്‍വര്‍ മുട്ടാഞ്ചേരി

No comments:

Post a Comment