രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
ചോദ്യങ്ങള്‍
1. പുതുതായ് ഭൗമസൂചിക പദവി ലഭിച്ച ഘർ ച്ചോളാ എന്ന പരമ്പരാഗത കൈത്തറിയിനം ഏത് സംസ്ഥാനത്തേതാണ്?
2. ഏത് ഉൽപ്പന്ന മേഖലയുമായി ബന്ധ കപ്പെട്ടതാണ് രജത വിപ്ലവം
3. മരുന്നുകളെകൊണ്ട് പ്രതിരോധിക്കാനാവാ ത്തവിധം ശക്തി പ്രാപിച്ച ബാക്ടീരിയകളെ പൊതുവെ വിളിക്കുന്ന പേര്?
4. കേരളത്തിലെ ഏത് ജില്ലയിലാണ് 'ഹൗവ്വാ ബീച്ച് സ്ഥിതി ചെയ്യുന്നത്?
5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി. 6. ലക്ഷദ്വീപിൽ നിന്ന് ഏറ്റവും കൂടുതൽ കയ റ്റുമതി ചെയ്യപ്പെടുന്ന മത്സ്യം.
7. ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ച് ഒഴു കുന്ന നദി.
8. 'ഗവി' എന്ന സ്ഥലം ഏത് ജില്ലയിലാണ്?
9. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ശാസ് തജ്ഞൻ ആര്?
10. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി 60000 കോടികടന്നിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഏത് സമുദ്രോല്പന്ന കയറ്റുമതിയാണ് ഏറ്റവും മുന്നിട്ട് നിൽക്കുന്നതി
11. 1980 കളിൽ ഇസ്രായേലിലെ ജൂഡിയൻ മരു ഭൂമിയിലെ ഒരു ഗുഹയിൽ നിന്നും ലഭിച്ച വിത്തിനെപ്പറ്റി ലോകം അറിയുന്നത്. 2024 അവസാനമാണ്. ഈ ചെടിയ്ക്ക് ശാസ്ത്ര ജ്ഞൻമാർ എന്താണ് പേര് നൽകിയത്? DNA പരിശോധനയിലൂടെ ബൈബിളിൽ പരാമർശിക്കുന്ന ഏത് സസ്യത്തിന്റെ ഉറവി ടമായിരുന്നു എന്നാണ് സൂചന
12. കന്നുകാലി വളർത്തലിൽ ചെലവിന്റെ കാലിത്തീറ്റക്കാണ്. ഗുണമേന്മയുള്ള കാലി ത്തീറ്റ വിളകൾ കൃഷിചെയ്യുന്നതിലൂടെ 30% മുതൽ 40% വരെ ചെലവ് കുറക്കാം. കാർ ഷിക സർവ്വകലാശാലയിൽ നിന്നും അടുത്തിടെ പുറത്തിറക്കിയ പുതിയ ഇനം ഗിനി പുൽ വർഗ്ഗത്തിന്റെ പേര്?
13. കണ്ടൽ കാടുകൾ നട്ടുവളർത്തി സംരക്ഷിച്ചു. പൊതുപ്രവർത്തകനായി പ്രശസ്തിയാർജിച്ച അളാണ് കല്ലിൽ പൊക്കുടൻ. ഇദ്ദേഹത്തി ന്റെ ജന്മനാട് എവിടെ? ഇദ്ദേഹം എഴുതിയ ആത്മകഥയുടെ പേര് എന്ത്?
14. മിന്നസോട്ടയിലെ മീനുകളുടെ വയസ്സ് ക ക്കാക്കുന്ന രീതി പഠിച്ച ശാസ്ത്രജ്ഞന്റെ പേര്?
15. പരിസ്ഥിതി സൗഹൃദ ബാറ്ററികളുടെ രംഗത്ത് കുതിച്ചുയർന്നുകൊണ്ടിരി ക്കുന്ന ബാറ്ററികളെ പറയുന്ന പേര്
16. നായ്ക്കൾക്ക് നൽകികൂടാത്ത പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്?
17. ഹിമാനികൾ അഥവാ ഗ്ലേഴ്സ് എന്നാലെ
18. തെങ്ങിന് പുതിയ ഭീഷണി ഉയർത്തുന്ന കീ ടം ഏത്?
19. ക്ഷീരമേഖലയിലെ സംരഭകത്വം പ്രോത്സാ ഹിപ്പിച്ച് കർഷകക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിന് കേരള കോ-ഓപ്പറേറ്റീവ് മിൽ ക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) ഏത് സഹകരണ ബാങ്കുമായിട്ടാണ് കൈകോർ ക്കുന്നത
20. മണ്ണിലെ വിഷാംശങ്ങൾ ഭക്ഷണമാക്കുന്ന, ജീ വിക്കാൻ വിഷം തിന്നുന്ന ബാക്ടീരിയയുടെ പേര്?
21. ജപ്പാനിൽ ട്യൂണയുടെ പച്ചമാംസം ഉപയോ ഗിക്കുന്ന പ്രിയ വിഭവം എത്
22. ഇത്തവണത്തെ ഹയർസെക്കൻഡറി സ്കൂൾ മൂകാഭിനയത്തിൽ മത്സരിക്കാനെത്തിയ എറ ണാകുളം സെയിന്റ് തെരേസാസ് ടീം കൂടെ കൂട്ടിയ സിൽക്ക് കോഴിയുടെ പേര
23. ചൈനയിൽ പൊട്ടിപുറപ്പെട്ടതും ഇന്ത്യയി ലെ ചില പ്രധാന നഗരങ്ങളിലും എത്തപ്പെട്ട HMP വൈറസ് പനി എവിടെയാണ് ആദ്യമാ യി കണ്ടെത്തിയത്?
24. പാവലിലെ പുതിയ ഹൈബ്രിഡുകൾ ഏതൊ ക്കെയാണെന്ന് പറയാമോ?
1. ഗുജറാത്ത്
2. മുട്ട
3. സൂപ്പർബ്
4. തിരുവനന്തപുരം (കോവളം)
5. വയനാട്
6. ട്യൂണ
7. കോംഗോ
8. പത്തനംതിട്ട
9. ഡോ.പി.ആർ. പിഷാരടി
10. ശീതീകരിച്ച ചെമ്മീൻ ആണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ മു ന്നിൽ രണ്ട് ഭാഗവും.
11. ചെടിയ്ക്ക് ഷീബ എന്ന് പേരിട്ടു, ബാം ഓഫ് ഗിലായാഡ് എന്ന പേരിൽ പരാമർശിക്കുന്ന മരക്കറയുടെ ഉറവിടം'. 'കോമിഫോറം' എന്ന ജനുസ്സിൽപ്പെട്ട സസ്യമാണിത്.
12. കെ.എ.യു. സുപർണ്ണ, നേരത്തെ പുറത്തിറ ക്കിയിട്ടുള്ള ഇനങ്ങളായ ഹരിത, മരതകം, ഹരിതശ്രീ എന്നിവയെക്കാളും മുന്തിയ ഇനം ആണ് സുപർണ്ണ.
13. കണ്ണൂർ ജില്ലയിൽ ഏഴോത്താണ് ഇദ്ദേഹം ജനിച്ചത്. 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' അദ്ദേഹത്തിന്റെ അത്മകഥയാണ്.
14. മിന്നസോട്ടയിലെ കിൻപ്രയം അലഗ് ലാക്ക് മാൻ എന്ന ഗവേഷകനാണ് കണ്ടെത്തിയത്.
15. സോഡിയം അയോൺ ബാറ്ററി
16. ചോക്ലേറ്റ് നൽകാൻ പാടില്ല (ഇതിൽ അട ങ്ങിയിട്ടുള്ള തിയോബ്രോമിൻ എന്ന രാസ വസ്തു നായ്ക്കളുടെ മരണത്തിന് കാരണ മായേക്കാം). പാൽ കലർന്ന ഭക്ഷണങ്ങളും നൽകരുത് (പാലിൽ അടങ്ങിയ ലാക്ടോ സ് എന്ന ഘടകത്തെ ദഹിപ്പിക്കാൻ ഉള്ള എൻസൈം നായ്ക്കളുടെ ശരീരത്തിൽ ഇല്ല. എന്നാൽ തൈര് ദഹിക്കും. വെളുത്തുള്ളി, ഉള്ളി, മുന്തിരി, മദ്യം, കോഫി, വിവിധ തരം കോളകൾ, പായസം, ഐസ്ക്രീം തുടങ്ങിയവ നായ്ക്കൾക്ക് നല്ലതല്ല. ഉപ്പും വർജ്യം തന്നെ.
17. കരയിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന കനത്ത ഹിമപാളികൾ ആണ് ഹിമാനികൾ അഥവാ ഗ്ലേഴ്സ്.
18. തെങ്ങിന്റെ ഒരു അപ്രധാന കീടമായിരുന്ന വെള്ളീച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്ക് പുതിയ ഭീഷണിയായി മാറിയിരിക്കുന്നു. കി ടത്തിന്റെ ആക്രമണം ഓലകളിലെ ഹരിതകം നഷ്ടമാക്കി തെങ്ങിനെ ക്ഷീണിപ്പിക്കുന്നു.
19. കേരളസംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ക്ഷീരകർഷകർക്കുളള വിവിധ ക്ഷേമ പദ്ധതികളിലൂടെ പാൽ ഉൽപാദനത്തിലും വി പണനത്തിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന് മിൽമ പ്രതീക്ഷിക്കുന്നു.
20. സ്യൂഡോമോണാസ്, അഡിനെ ലാക്ടോബാ ക്റ്റർ എന്നീ വിഭാഗത്തിൽപ്പെട്ട ചില ബാക്ടീ രിയകൾക്ക് ജീവിക്കാൻ മണ്ണിലെ വിഷാംശം ഭക്ഷിക്കണം.
21. ട്യൂണയുടെ പച്ചമാംസം ഉപയോഗിക്കുന്ന സൂഷി എന്ന വിഭാഗത്തിന് ജപ്പാനിൽ വലിയ പ്രിയമാണ്.
22. മുത്തുമണി എന്നു പേരുള്ള സിൽക്കികോഴി,
23. പാരാമിക്സോ വൈറസ്സ് കുടുംബത്തിൽപ്പെട്ട ഈ വൈറസിനെ 2001-ൽ നെതർലാന്റ്സിലാ ണ് ആദ്യമായി കണ്ടെത്തിയത്.
24. കേരള കാർഷിക സർവ്വകലാശാല വികസി പ്പിച്ച പ്രിയയും, പ്രീതിയും കർഷകർക്ക് പി യപ്പെട്ട ഇനങ്ങളാണ്. വെള്ളാണിക്കര കാർഷി കകോളേജിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും, പ്രജനിയും അത്യൽപാദനശേഷിയുള്ള ഹൈബ്രീഡ് പാവലുകൾ ആണ്.

No comments:
Post a Comment