ചിട്ടയോടെ തയ്യാറെടുത്താല്‍ സിവില്‍ സര്‍വീസിലേക്കുള്ള പ്രവേശനം എളുപ്പമാണ്
യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍.
പ്രായപരിധി
- 21 വയസ്സ് പൂര്‍ത്തിയാ ക്കിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
- ജനറല്‍ കാറ്റഗറിക്ക് 32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
- ഒ ബി സി 35. എസ് സി എസ് ടി 37.
- ജനറല്‍ കാറ്റഗറിക്ക് പരമാവധി 6 തവണയും ഒ ബി സിക്ക് 9 തവണയും പരീക്ഷ എഴുതാം.
- എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് തവണ പരിധിയില്ല.
- ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എ സ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസ് തുടങ്ങിയ ഇരുപതില്‍പരം സര്‍വീസുകളിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍.
- മൂന്നു ഘട്ടങ്ങളാണ് പരീക്ഷക്കുള്ളത്
- Preliminary, Mains, Personality Test.
- ഓരോ ഘട്ടം വിജയിക്കുന്നവര്‍ മാത്രമാണ് അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടുക.
- പ്രിലിമിനറി - രണ്ട് മള്‍ട്ടിപ്പിള്‍ ചോയ്‌സ് പേപ്പറുകള്‍, ഓപ്ഷന്‍സില്‍ നിന്നും, ശരിയുത്തരം തിരഞ്ഞെടുക്കുന്ന പ്ര ക്രിയ. ഒന്നാമത്തെ പേപ്പര്‍ ജനറല്‍ സ്റ്റഡീസും (GS), രണ്ടാമത്തേത് സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റും (CSAT).
- ഇരു പേപ്പറുകളിലും നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ട്. പേപ്പര്‍ ഒന്നിലെ, നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് മറികടക്കുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
- കട്ട് ഓഫ് മാര്‍ക്ക് ഓരോ വര്‍ഷവും വ്യത്യാസപ്പെടും.
- CSAT- പേപ്പര്‍ 2 ക്വാളി ഫൈയിങ് പേപ്പറാണ്.
- 66 മാര്‍ക്ക് നേടിയാല്‍ യോഗ്യത നേടാം. പ്രിലിംസ് പരീക്ഷ വിജ യിക്കുന്നവര്‍ക്ക്, mains പരീക്ഷ എഴുതാം, മെയിന്‍ ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയാണ്.
- മൊത്തം 9 പേപ്പറുകള്‍. ഇതിലെ രണ്ടു പേപ്പറുകള്‍ ലാംഗ്വേജ് പേപ്പറുകളാണ്, അവ ക്വാളിഫയിങ്ങ് പേപ്പര്‍ ആണ്. 300 ല്‍ 75 മാര്‍ക്ക് നേടിയാല്‍ ഈ രണ്ടു പേപ്പ റുകളില്‍ യോഗ്യത നേടാം. ശേഷിക്കുന്ന പേപ്പറുകള്‍ Essay, ജിഎസ്), ജി എസ് 2, ജിഎസ്3, ജി എസ് 4 കൂടാതെ ഓപ്ഷണല്‍ വിഷ യത്തില്‍ 2 പേപ്പറുകളും. താല്പര്യമുള്ള വിഷയം ഐച്ഛികവിഷയമാക്കാം.
- ലാംഗ്വേജ് പേപ്പര്‍ ഒഴി കെയുള്ള ഏഴ് പേപ്പറില്‍ ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 ആണ് പരമാവധി മാര്‍ക്ക്.
- ലാംഗ്വേജ് പേപ്പറില്‍ 75 മാര്‍ക്ക് വീതം നേടി യോഗ്യത നേടാം. അവ മൊത്തം മാര്‍ക്കില്‍ ഉള്‍പ്പെ ടുത്തുന്നതല്ല.
- അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. 275 ആണ് പരമാവധി മാര്‍ക്ക്, മെയിന്‍സിലെ 1750 മാര്‍ക്കും, കൂടെ ഇന്റര്‍ വ്യൂയിലെ 275 മാര്‍ക്കും ചേര്‍ത്ത് മൊത്തം 2025 ആണ് പരമാവധി മാര്‍ക്ക്.

No comments:
Post a Comment