രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
ചോദ്യങ്ങള്‍
1. ഒരു പശുവിന്റെ മുൻനിരയിൽ മുകൾ മോ ണയിൽ എത്ര പല്ലുകളുണ്ട്?
2. രക്താർബുധ ചികിത്സയിലെ നൂതന സങ്കേ തമായ കാർടി സെൽ തെറാപ്പി എന്താണ്?
3. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണമുളളതും 36 ദ്വീപുകൾ ഉള്ളതുമായ ലക്ഷദ്വീപ് എന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തെ ജനവാസമുള്ള ദ്വീപുകൾ ഏ തെല്ലാം?
4. ലോകത്ത് കൂടുതൽ പേർ ഇഷ്ടപ്പെടുന്ന കയ്യ് കാഞ്ഞിരത്തിന്റേതല്ല കാപ്പിയുടേയാ ണെന്നാണ് പഠനങ്ങൾ. നാവിന്റെ രസമുകു ളങ്ങളെ ആശ്രയിച്ചിരിക്കും ഇതെങ്കിലും കാ പ്പിക്കു ശരിക്കും കയ്ക്കു പകരുന്ന ഘടകം ഏത്?
5. ആരോഗ്യം ആനന്ദം അകറ്റാം അർബുദം പരിപാടിയുടെ കേരള സർക്കാരിന്റെ ഗുഡ് വിൽ അംബാസഡർ ആര്?
6. വയനാട് പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച് അവസാനം വനം വകുപ്പിന്റെ കെണിയിൽ വീണ കടുവയെ ഒടുവിൽ ഏതു മൃഗശാലയി ലാണെത്തിച്ചിരിക്കുന്നത്?
7. തിരുവനന്തപുരത്തെവിടെയാണ് പഞ്ചമി പെ ണ്ണിടം ഒരുക്കിയിരിക്കുന്നത്?
8. ലോകത്തെ വംശനാശഭീഷണി നേരിടുന്ന വ ന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യ രാഷ്ട്രസഭയുടെ മാതൃകയിൽ അന്താരാഷ്ട്രവേദി വരുന്നു. (ഇ) ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്ന പേരിലുള്ള അലയൻ സിന് നേതൃത്വം കൊടുക്കുന്നത് ഇന്ത്യയാണ്? ഇതിന്റെ ആസ്ഥാനം എവിടെയാണ്?
9. 165 വർഷത്തോളം പഴക്കമുള്ള ഒരു പക്ഷേ 19-ാം നൂറ്റാണ്ടിന്റെ അവസാനം ശ്രീലങ്കയിൽ നിന്നു ഇറക്കുമതി ചെയ്ത ഏഴുമരങ്ങളിൽ അ തിജീവിച്ച ഒന്നാണെന്ന് കരുതുന്ന ഒരു റബ്ബർ അനന്തപുരിയിലുണ്ടത്രേ. മരം യാണത്?എവിടെ
10. കഴിഞ്ഞവർഷം (2024) രാജ്യത്ത് മണിക്കൂറിൽ എത്ര കുട്ടികൾക്ക് നായ കുടിയേറ്റതായാണ് കണക്ക്. പേയിളകി എത്രപേർ മരിച്ചു
11. പോക്കുവെയിൽ പൊന്നുരുകി
പുഴയിൽ വീണു
പൂക്കളായ് അലകളിൽ
ഒഴുകിപ്പോയി
ഇതാരുടെ വരികൾ പോക്കുവെയിൽ എന്നാൽ അർത്ഥമെന്താണ്?
12. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാര വൽക്കരിക്കുന്ന
മായ ജ്ഞാനപീഠം എന്ന സ്വകാര്യമായ പു രസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതാരാണ്?
13. പഴമയും പാരമ്പര്യവും നിലനിർത്തി ആധുനിക 1896 ൽ ശ്രീമൂലം തിരു ന്നാൾ മഹാരാജാവിന്റെ കാലത്തെ അസംബ്ലി ഹാളായിരുന്നവിക്ടോറിയ ഗോൾഡൻ ജൂബിലി ഹാളിന്റെ (വി.ജെ.ടി.ഹാൾ) ഇപ്പോഴത്തെ പേര്? എന്നു മുതലാണ് പുതിയ പേര് വന്നത്?
14. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം എത്ര ടൺ മീനാണ് കേരളീയർ കഴിക്കുന്നത് ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയുടെ ആസ്ഥാനം?
15. എന്നാണ് ലോകപയർ വർഗ്ഗ ദിനം?
16. നമ്മുടെ തേങ്ങ കോക്കനട്ട് അല്ലെന്നും പഴ ത്തിന്റെ ഗണത്തിൽപ്പെടുന്ന ഫലം (ഗ്രൂപ്പ്) ആണെന്നുമുള്ള വാദം അമേരിക്ക അംഗീകരി ച്ചതിലൂടെ ഇന്ത്യയുടെ നാളികേര വിപണിയെ അതെങ്ങനെയാണ് ബാധിക്കുക?
17. എന്താണ് തണ്ണീർ തടങ്ങൾ?
18. സമുദ്ര അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാ ദനത്തിൽ വിഴത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് (CMFRI) 2004
അവസാനം നിർണ്ണായക നേട്ടമുണ്ടായി. ഉയർ ന്ന വിപണിമൂല്യമുള്ള ഏതൊക്കെ വർണമ ത്സ്യങ്ങളെയാണ് കൃത്രിമവിത്തുല്പാദനത്തിലൂടെ വിരിയിച്ചത്?
19. കേരളം സമ്പൂർണ സാക്ഷരത നേടിയതായി ചേലക്കാടൻ അയിഷ പ്രഖ്യാപിച്ചതെന്ന്?
20. കൻസറിന് പോൾ എർലിഖ് (Paul Ehrlich) കണ്ടുപിടിച്ച രാസ ചികിത്സാ രീതി നാമറിയുന്ന ത് ഏതു പേരിലാണ്?
21. ദക്ഷിണേന്ത്യയിൽ വ്യാപകമായുപയോഗിക്കു ന്ന നാഗസ്വരം പ്രധാനമായി ഏതു തടിയുപ യോഗിച്ചാണ് നിർമ്മിക്കുന്നത്?
22. പപ്പടക്കാരത്തിന്റെ രാസനാമം എന്ത്?
23. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന സങ്കരവർഗ്ഗ കുരുമുളക് ഏത്?
24. സൂചകങ്ങളിൽ നിന്നും ഉത്തരം കണ്ടെത്തുക.
1. കരയിൽ ജീവിക്കുന്നതിൽ ഏറ്റവും വലിയ കണ്ണുകളാണുള്ളത്
2. കാലിൽ രണ്ട് വിരൽ മാത്രം
3, കൂടുതൽ കാലം ജീവിക്കുന്ന പക്ഷി
4. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി
25. പൂച്ച വർഗ്ഗത്തിലെ ഏറ്റവും വലിയ പൂച്ചകൾ
ഉത്തരങ്ങൾ
1. പല്ലുകളില്ല
2. ഇതൊരു ഇമ്മ്യൂണോതെറാപ്പിയാണ്. കമറിക് ആന്റിജൻ റിസപ്റ്റർ ടി സെൽ തെറാപ്പി എന്നതിന്റെ ചുരുക്കപ്പേര്. 2013 അവസാ നമാണ് ഏറെ പ്രതീക്ഷ നൽകുന്ന ഈ ചികിത്സ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്.
3. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം കടമത്ത്, കവറത്തി, കല്പേനി, കാൽത്താൻ,മിനിക്കോയി
4. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ക ള്ളതാണെങ്കിലും മൊസാംബിയോസൈഡ് എന്ന ഘടകമാണത്രേ കയ്യിന്റെ ഏജന്റ്,
5. ശ്രീമതി മഞ്ജു വാര്യർ
6. തിരുവനന്തപുരം മൃഗശാല
7. മാനവീയം വീഥിയിൽ, നീർമാതളം മരം നിൽ ക്കുന്ന ഇടം ഇനി മുതൽ 'പഞ്ചമി പെണ്ണിടം എന്നറിയപ്പെടും. അയ്യങ്കാളിയുടെ കൈപിടിച്ച് കുടിപ്പള്ളിക്കൂടമായിരുന്ന ഊരൂട്ടമ്പലം സ്കൂളിലേക്കു വരുന്ന പഞ്ചമിയുടെ ചരിത്ര പശ്ചാത്ത ലമാണ് ഭിത്തിയിൽ പതിഞ്ഞത്.
8. ഡൽഹി. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമ പ്പുലി, ചീറ്റ, ജാഗ്വാർ, പ്യൂമെ എന്നിവയാണ് ഏഴിനം സംരക്ഷിത വന്യമൃഗങ്ങൾ,
9. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തണൽ വിരിച്ചു നിൽക്കുന്നു.
10. രാജ്യത്ത് മണിക്കൂറിൽ 60 കുട്ടികൾക്കു നായ കടിയേറ്റു. 37 മരണങ്ങൾ
11. ഒ.എൻ.വി. കുറുപ്പ്, ചിത്രം ചില്ല്, വൈകുന്നേരത്തെ വെയിൽ
12. ജ്ഞാനപീഠത്തിന് 60 വയസ്സാകുന്നു. മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജ്ഞാനപീഠം ട്രസ്റ്റാണ് ഇത് ഏർപ്പെ ടുത്തിയത്. സർക്കാരുമായി ബന്ധമുള്ള ഒ ന്നല്ല.
13. അയ്യങ്കാളി ഹാൾ. 2019 ലാണ് ഈ പേരു നൽകിയത്.
14. 1742 ടൺ മീൻ. പയ്യന്നൂർ ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയ്ക്ക് 35.50 കോടിയാണ് ബജറ്റ് വിഹിതം.
15. ഐക്യരാഷ്ട്രസഭ ഫെബ്രുവരി 12 ലോക പയർ വർഗ്ഗ ദിനമായി ആചരിക്കുന്നു. പയറു വർ ഗ്ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോ ധം വളർത്തുകയാണ് ലക്ഷ്യം.
16. തേങ്ങ ഒരു കായ് (പഴം) ആണെന്നും Coconut അല്ലെന്നുമുള്ള വാദം അമേരിക്ക അംഗീകരിച്ചതോടെ കോക്കനട്ട് അലർജി വി വാദം കെട്ടടങ്ങുകയും ചെയ്തതോടെ കയറ്റു മതി കൂടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്ന് കേര ഉല്പനങ്ങളുടെ കയറ്റുമതി 3500 കോടിയാണ്. അമേരിക്കയിലേക്ക് ഇപ്പോൾ 50 കോടിയേയുള്ളൂ.
17. തണ്ണീർത്തടങ്ങളിലാണ് (wetland) ഉപരിതല ജലം ശേഖരിക്കപ്പെടുന്നത്. അതായത് വയലു കൾ, കുളങ്ങൾ, ചതുപ്പുകൾ, ഇവയെല്ലാം തണ്ണീർത്തടങ്ങളാണ്. ഇവിടെ സംഭരിക്കപ്പെടുന്ന ജലം ഭൂഗർഭജലത്തിന്റെ ഭാഗമായി മാറു ന്നു. തണ്ണീർത്തടങ്ങളുടെ അഭാവം ഒട്ടനവധി പാരിസ്ഥികപ്രശ്നങ്ങളുണ്ടാക്കും.
18. അസ്യൂർഡാം സൽ, ഓർറ്റു ഗോപി
19, 1991 ഏപ്രിൽ 18
20. കീമോതെറാപ്പി
21. 'അച്ചാമരം' എന്ന മരത്തിന്റെ തടി
22. സോഡിയം ബൈക്കാർബണേറ്റ്
23. പന്നിയൂർ
24. ഒട്ടകപക്ഷി
25 ചീറ്റകൾ (ഡിസംബർ 4 രാജ്യന്തര ചീറ്റപ്പുലി ദിനമാണ്. 2010 മുതലാണ് ചീറ്റപ്പുലി ദിനം ആചരിക്കുന്നത്. സൂപ്പർഫാസ്റ്റ് സസ്തനി, കണ്ണീരുണങ്ങാത്തവൻ)

No comments:
Post a Comment