Thursday, May 15, 2025

ഹരിതം ക്വിസ്സ്‌-BIOLOGY QUIZ-SET-19

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

ചോദ്യങ്ങള്‍

1. അന്റാർട്ടിക്കയിലെ ഒരേ ഒരു തദ്ദേശ കീടം? 



2. ⁠"ശ്രദ്ധിക്കേണ്ട അമ്പാനേ' എന്ന തെരുവുനാടകം ഏതു വിപത്തിനെതിരെയുള്ള ബോധ വൽക്കരണത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്?

3. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻസ് രാജ്യങ്ങളുടെ ദേശീയ ഫലം ഏതാണ് ? യു.പി. സ്വദേശി ഹാജി കലിമുല്ലഖാന് 2008ൽ പത്മശ്രീ കി ട്ടിയതെന്തിന്?


4. കഴിഞ്ഞ രാജ്യാന്തര വനിതാദിനത്തിൽ യു.എന്നിൽ താരമായി തിളങ്ങിയ ആന്ധ്ര യിൽ നിന്നുള്ള കാപ്പി

5. ബഹിരാകാശത്ത് യാത്ര ചെയ്ത പൂച്ചയുടെ പേരിൽ വെങ്കല പ്രതിമ സ്ഥാപിക്കുന്ന രാജ്യമാണ് ഫ്രാൻസ്. എന്തായിരുന്നു ആ പൂച്ചയുടെ പേര് ?

6. ലോകത്തിലെ ആദ്യത്തെ സങ്കരയിനം പക്ഷി ?

7. പരിസ്ഥിതിസംരക്ഷണം പ്രോത്സാഹിപ്പിക്കു ന്നതിനായി വൃക്ഷതൈകൾ നടുന്ന മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപ സമ്മാനം നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

8. മനുഷ്യൻ നിലത്തിരിക്കുന്നതുപോലെ കാലു കൾ നീട്ടിയിരുന്നു തന്റെ ഇഷ്ടാഹാരമായ മു ളങ്കമ്പ് തിന്നുന്ന ചൈന സ്വദേശിയായ മൃഗം?

9. മയിലുകൾ മഴക്കാലത്ത് മയൂരനൃത്തമാടുന്നതിന്റെ രഹസ്യമെന്താണ്?

10. ആനകൾ സദാചെവിയാട്ടുന്നതെന്തിനാണ്? 

11.⁠കുടുംബശ്രീ അയൽകൂട്ടത്തിലെ അംഗമാകുന്നതിന് എത്ര വയസ്സ് പൂർത്തിയാകാണം? 

12. ടൂറിസ്റ്റ് ആകർഷണകേന്ദ്രമായ സാമ്പ്രാണിക്കോടി ഏതു കായലിലാണ്?

13. "ഫ്രം ഗ്രീൻ ടു എവർ ഗ്രീൻ റവല്യൂഷൻ' ആരുടെ കൃതിയാണ്?

14. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം?

15. “കരയിലെ ഏറ്റവും വലിയ മൃഗം' ആഫ്രിക്കൻ ആന എന്ന് പെട്ടന്നുത്തരമേകാം. എന്നാൽ ഏത് ഇനം ആഫ്രിക്കൻ ആന്

16. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഏതു പേരിൽ അറിയപ്പെടുന്നു?

17.വൈറ്റമിൻ സി യുടെ രാസനാമം: 

18. ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക മഹാസമുദ്രം:

19. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തി ലെ വന്യജീവിസങ്കേതം:

20. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളായ കബനി, ഭവാനി, പാമ്പാർ എന്നിവ ഏതു നദിയു ടെ പോഷക നദികളാണ്?

21. 2025 ഏപ്രിൽ മെയ് മാസത്തോടെ വയനാട്, ഇടു ക്കി, കാസർകോട് ജില്ലകളിൽ കൂടി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി:

22. മാർച്ച് 12 ന് പുകവലി വിരുദ്ധദിനമാണല്ലോ. ആദ്യമായി പുകയില വിരുദ്ധദിനം (No Smoking Day) അചരിച്ചത് ഏതു രാജ്യമാണ് എന്നായിരു ന്നു അത്.

23. എന്നാണ് എല്ലാവർഷവും ലോകവൃക്കദിനം ആചരിക്കുന്നത് ? 2025 ലെ വൃക്കദിന സന്ദേശം എന്താണ് ?

24. എന്താണ് ബ്ലൂ കാർബൺ' സംഭരണികൾ?

25. ഏതു ഫലത്തിന്റെ ശാസ്ത്രനാമമാണ് ARTOCARPUS HETEROPHYLLUS?

ഉത്തരങ്ങൾ

1. മൈനസ് 15 ഡിഗ്രി വരെ താപനിലയിൽ ജീവി ക്കുന്ന ടൈനി അന്റാർട്ടിക് മിഡ്ജ്, ശരീര ദ്രവങ്ങളുടെ 70 ശതമാനം നഷ്ടപ്പെട്ടാലും ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനാ കും. പയർമണിയുടെ മാത്രം വലുപ്പം.

2. ലഹരിക്കെതിരായ ബോധവൽക്കരണ തെരുവുനാടകത്തിന്റെ പേര്

3. മാങ്ങ, ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങയു ല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ മാം ഗോമാൻ' എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു മാവിൽ 300 മറ്റിനങ്ങളെ ഗ്രാഫ്റ്റു ചെയ്തു വളർത്തി. 

4. ആന്ധ്രയിൽ നിന്നുള്ള 'അരകുകാപ്പി

5. ഫെലീസെറ്റ്

6. ഗോൾഡൻ ക്രൌൺഡ് മനാകിൽ

7.ഹരിയാന

8. പാണ്ട (വെളളക്കരടി, കരടിപൂച്ച), മുളയില്ലാതെ പാണ്ടയ്ക്ക് ജീവിക്കാനാവില്ല.

9. മഴക്കാലത്താണ് മയിലുകൾ ഇണചേരാറുള്ളത്. അതുകൊണ്ടാണ് മഴക്കാർ വാനിലേറുമ്പോൾ ആൺമയിലുകൾ മയൂരനൃത്തമാടുന്നതും. പെൺമയിലുകളെ ആകർഷിക്കാനാണിത്. 

10. ആന ചെവിയാട്ടുന്നത് ശരീരത്തെ തണുപ്പിക്കാനാണ്. ആനയ്ക്ക് സ്വേദഗ്രന്ഥികൾ തുലോം കുറവാണ്. ചൂട് നിയന്ത്രിക്കുന്ന രക്തക്കുഴലുകൾ ചെവിയിലാണുളളത്. സാമാന്യം വലിയ ചെ വികളാണെങ്കിലും കേൾവി ശക്തി കുറവാണ്. നിന്നുള്ള ശബ്ദങ്ങൾ കാലുകളിലും മണ്ണി ലെ കമ്പനങ്ങൾ ഇവയ്ക്ക് തിരിച്ചറിയാനാവും.

11. 18 മുതൽ 40 വയസുവരെ എന്നാണ് നിലവിലെ മാനദണ്ഡം (18 വയസ്സ് പൂർത്തിയാകണം) 

12. കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത്

13. ഡോ. എം.എസ്. സ്വാമിനാഥന്റെ

14. കുരുമുളക്

15. ആഫ്രിക്കൻ ബുഷ് എലിഫന്റ് അഥവാ അഫ്രിക്കൻ സാവന്ന എലിഫന്റ്

16. ഇടവപ്പാതി

17. അസ്കോർബിക് ആസിഡ്

18. ഇന്ത്യൻ മഹാസമുദ്രം

19. ശെന്തുരുണി (തെന്മല, കൊല്ലം)

20. കാവേരിയുടെ

21. കേരളചിക്കൻ' പദ്ധതി. ഇപ്പോൾ 14 ജില്ലകളിൽ പദ്ധതി നടപ്പിലാക്കിവരുന്നു

22. 1984ൽ യുണൈറ്റഡ് കിങ്ഡമാണ് പുകയില വിരുദ്ധദിനം ആദ്യമായി മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആചരിച്ചത്. പിന്നീടത് 2-ാമത്തെ ബുധനാഴ്ചയിലേക്ക് മാറ്റപ്പെട്ടു. 

23. എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാ ഴ്ചയിലാണ് ലോക വൃക്കദിനം ആചരിക്കുന്ന ത് (2025 ൽ മാർച്ച് 13) “നിങ്ങളുടെ വൃക്കകൾ “ഓക്കെയാണോ? നേരത്തെ കണ്ടെത്തുക വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക" ഇതാണ് 2025 ലെ സന്ദേശം.

24. അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യ പ്പെട്ട് സമുദ്രത്തിലോ തീരദേശ ആവാസവ്യവസ്ഥയിലോ സംഭരിക്കുന്ന കാർബൺ ഡൈ ഓക്സൈഡാണ് ബ്ലൂ കാർബൺ. ഇതിന്റെ ഏറ്റവും വലിയ ശേഖരം സമുദ്രജലത്തിൽ അലി ഞ്ഞു ചേർന്ന അവസ്ഥയിലാണ്. തീരദേശങ്ങൾ, മണ്ണ്, ഡി.എൻ.എ. പ്രോട്ടീനുകൾ എന്നി വയിലും തിമിംഗലങ്ങൾ മുതൽ ഫൈറ്റോപ്ലാങ്കൺ വരെയുള്ള സമുദ്രജീവികളിലും ബ്ലൂ കാർബൺ സംഭരിക്കുന്നു. വേലിയേറ്റ ചതുപ്പു കൾ, കണ്ടൽക്കാടുകൾ, കടൽപ്പുറ്റ്, പുൽമേടു കൾ എന്നിവയും ബ്ലൂകാർബൺ ശേഖരങ്ങളാണ്. വരുംവർഷങ്ങളിൽ അന്താരാഷ്ട്ര കാലാവ സ്ഥ നയരൂപീകരണത്തിൽ ബ്ലൂ കാർബൺ ഒരു പ്രധാനഘടകമാകും.

25. ചക്ക (കേരളത്തിന്റെ ഔദ്യോഗികഫലം)

No comments:

Post a Comment