Friday, June 20, 2025

സ്മാർട്ട് Otter!-നോട്ടെഴുതാൻ എഐ

 


നമ്മൾ ഒരു ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്. മീറ്റിങ്ങിൽ പറയുന്ന കാര്യങ്ങൾ നോട്ട് ചെയ്യണം. ഇനി പേനയും

പേപ്പറുമായി ഫോണിനുമുമ്പിൽ കാവലിരിക്കേണ്ട, ഫോണിൽ നോട്ട് ചെയ്ത് ശ്രദ്ധകളയുകയും വേണ്ട. നമുക്കായി നോട്ടെഴുതാൻ എഐ ഉണ്ട്.

സ്മാർട്ട് Otter!

അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ Otter. ai lnc നിർമ്മിച്ച സ്പീച്ച് ടെക്സ്റ്റ് മൊബൈൽ ആപ്ലിക്കേഷനാണ് Otter അതായത് ആർട്ടിഫി ഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കേൾ ക്കുന്ന കാര്യം അതേപടി എഴുതിയെടുക്കാൻ പരിശീലിച്ച വീരൻ, ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളുമെല്ലാം കേൾക്കുമ്പോൾ വളരെ വേഗത്തിൽ കേട്ടകാര്യം നോട്ടുകളാക്കി മാറ്റു കയാണ് Otter ചെയ്യുന്നത്.

മീറ്റിനും സൂമിനുമൊപ്പം ഇനി Otter! പ്ലേസ്റ്റോറിൽ നിന്ന് Otter.ai എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്താൽ ഉപയോഗിച്ചുതുടങ്ങാം. ഗൂഗിൾ മീറ്റ്, സൂം തുട ങ്ങിയ ആപ്പുകൾക്കൊപ്പം Otter.ai യുടെ സ്മാർട്ട് അസ്സിസ്റ്റന്റ് ആയ Otterpilot ഓൺ ചെയ്താൽ മീറ്റിങ്ങുകളിലെ കാര്യങ്ങൾ നോട്ടായി മാറും. Account എന്ന ഭാഗത്ത് ചെന്നാൽ Otter വഴികണ

ക്റ്റ് ചെയ്ത ആപ്പുകൾ കാണുകയും ചെയ്യാം. ഗൂഗിൾ കലണ്ടറുമായി ലിങ്ക് ചെയ്താൽ ഓട്ടോമാറ്റിക്കായി മീറ്റിംഗ് സമയത്ത് Otter പ്രവർത്തിക്കും.


എന്തുകൊണ്ട് Otter?

വ്യത്യസ്തമായ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് നോട്ടു കളാക്കാൻ കഴിയുമെന്നതാണ് എല്ലാവർക്കും Otter പ്രിയപ്പെട്ടതാവാൻ കാരണം. എഴുതുന്ന നോട്ടുകളാകട്ടെ, ഗ്രാമറും സ്പെല്ലിങ്ങുമെല്ലാം കിറുകൃത്യം. Otter എഴുതിയ നോട്ട് നമുക്ക് എഡി റ്റ് ചെയ്യാൻ കഴിയും. എളുപ്പത്തിൽ ഷെയർ ചെ യ്യാനുള്ള സൗകര്യവും ഉണ്ട്.

നോട്ടിനൊപ്പം ടൈമറും

ലൈവ് മീറ്റിങ്ങുകൾ മാത്രമല്ല അപ്ലോഡ് ചെയ്യു ന്ന ഓഡിയോ ക്ലിപ്പുകളും Otter നോട്ടാക്കിമാറ്റും. Otterr തരുന്ന നാട്ടിലെ കാര്യങ്ങൾ ഓഡിയോയിൽ ഏത് മിനിറ്റിലാണ് പറയുന്നൽ എന്ന് കാണിക്കുന്ന ടൈമറും ഇതിനൊപ്പമുണ്ട്. അതായത് നമുക്ക് ഒരു ഭാഗത്തു സംശയമുണ്ടെങ്കിൽ ടൈമർ നോക്കി ആഭാഗം മാത്രം വീണ്ടും കേൾക്കാം.

സംശയങ്ങളും ലൈവായി ചോദിക്കാം

ക്ലാസിൽ കേട്ട കാര്യങ്ങളിൽ എന്തെങ്കിലും സംശ യമുണ്ടെങ്കിൽ Ai Chat എന്ന ഭാഗത്ത് ചോദിക്കാം. ക്ലാസിൽ എത്ര തവണ നമ്മുടെ പേര് വിളിച്ചു എന്ന കണക്കുവരെ Otter സൂക്ഷിച്ചുവെക്കും.

No comments:

Post a Comment