കേരളത്തിലെ ആദ്യ പക്ഷിസങ്കേതം എവിടെയാണ്?
തട്ടേക്കാട് (സലീം അലി പക്ഷിസങ്കേതം)-
കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ച് ഏത്?
മുഴപ്പിലങ്ങാട് ബീച്ച് (കണ്ണൂർ) -
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വെമ്പനാട് കായൽ -
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ഏത്?
കണ്ണൂർ -
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ഏത്?
നെയ്യാർ -
ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമകളും കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
ചിന്നാർ വന്യജീവി സങ്കേതം -
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്?
ഇരവികുളം ദേശീയോദ്യാനം -
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം എവിടെ?
തിരൂർ (മലപ്പുറം) -
ശേഷ്ഠഭാഷാ ദിനം എപ്പോൾ?
നവംബർ 1 -
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
ആനമുടി -
ദക്ഷിണേന്ത്യയിലെ ആദ്യത്തെ തൂക്കുപാലം ഏത്?
പുനലൂർ തൂക്കുപാലം -
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായൽ ഏത്?
ശാസ്താംകോട്ട കായൽ -
കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെ?
എറണാകുളം (കൊച്ചി) -
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനം എവിടെ?
തൃശ്ശൂർ -
വരയാടിനെ സംരക്ഷിക്കുന്ന ദേശീയോദ്യാനം ഏത്?
ഇരവികുളം ദേശീയോദ്യാനം -
കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏത്?
ഇരിങ്ങൽ (കോഴിക്കോട്) -
ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്?
കാസർഗോഡ് -
ഇന്ത്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെയാണ്?
എഴിമല നാവിക അക്കാദമി (കണ്ണൂർ) -
ചരിത്ര രേഖകൾ അനുസരിച്ച് അവസാന മാമാങ്കം നടന്ന വർഷം ഏത്?
1755 -
“കേരളത്തിന്റെ നെല്ലറ” എന്ന് അറിയപ്പെടുന്നത് ഏത്?
കുട്ടനാട് -
മലമ്പുഴ അണക്കെട്ട് ഏതു നദിയിലാണ്?
ഭാരതപ്പുഴ -
കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര?
14 -
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
ചെറുത്തുരുത്തി (തൃശ്ശൂർ) -
“ചന്ദനമരങ്ങളുടെ നാട്” എന്നറിയപ്പെടുന്ന സ്ഥലം ഏത്?
മറയൂർ -
കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതി ഏത്?
പള്ളിവാസൽ ജലവൈദ്യുതി പദ്ധതി -
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
പാലക്കാട് -
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം കേരളത്തിൽ എവിടെയാണ്?
നിലമ്പൂർ (മലപ്പുറം) -
കേരളത്തിന്റെ തെക്കേയറ്റത്തുള്ള നിയമസഭാമണ്ഡലം ഏത്?
പാറശ്ശാല -
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ആര്?
എ. കെ. ആന്റണി -
“ഇന്ത്യൻ സർക്കസിന്റെ കളിത്തൊട്ടിൽ” എന്നറിയപ്പെടുന്ന സ്ഥലം ഏത്?
തലശ്ശേരി -
“തെയ്യത്തിന്റെ നാട്” എന്നറിയപ്പെടുന്ന ജില്ല ഏത്?
കണ്ണൂർ -
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള പുഴ ഏത്?
മഞ്ചേശ്വരം പുഴ -
“ചൂർണി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ഏത്?
പെരിയാർ -
യക്ഷഗാനത്തിന് പ്രചാരമുള്ള കേരളത്തിലെ ജില്ല ഏത്?
കാസർഗോഡ് -
ഏറ്റവും കുറവ് വനവിസ്തൃതിയുള്ള കേരളത്തിലെ ജില്ല ഏത്?
ആലപ്പുഴ -
“കൊച്ചിയുടെ ശ്വാസകോശം” എന്നറിയപ്പെടുന്നത് ഏത്?
മംഗളവനം -
കേരള പൊലീസിന്റെ ആസ്ഥാനം എവിടെ?
തിരുവനന്തപുരം -
കേരളത്തിന്റെ സാംസ്കാരിക ഗാനമായ “ജയ ജയ കോമള കേരള ധരണി” എഴുതിയത് ആര്?
ബോധേശ്വരൻ -
കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരിയുടെ ശാസ്ത്രനാമം എന്ത്?
Papilio buddha

