LSS-USS പരീക്ഷകൾക്കും വിവിധ ക്വിസ് മത്സരങ്ങൾക്കും തയാറെടുക്കുന്നവർക്കായി GK ചോദ്യശേഖരം
1. യുഗാണ്ടയിൽ പടർന്നുപിടിച്ച ശരീരം വിറച്ച് രോഗി നൃത്തം ചെയ്യു ന്നതുപോലെ തോന്നിപ്പിക്കുന്ന പുതിയ രോഗം?
2. അമേരിക്കയുടെ ദേശീയപക്ഷിയാ യി ഈയിടെ അംഗീകരിക്കപ്പെട്ട പരുന്തുവർഗത്തിൽപ്പെട്ട പക്ഷി
3. ദേശീയ മനുഷ്യാവകാശ കമ്മിഷ ന്റെ പുതിയ അധ്യക്ഷൻ?
4. പ്ലാസ്റ്റിക് സഞ്ചികളുടെ കനം ഏതു യൂണിറ്റിലാണ് അളക്കുന്നത്?
5. “സോദരർ തമ്മിലെ പോരൊരു പോരല്ല / സൗഹൃദത്തിന്റെ കലങ്ങി
മറിയലാം." ഈ വരികൾ എഴുതിയ മഹാകവി?
6. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി?
7. ലഹരിവസ്തുക്കളുമായി ബന്ധ പ്പെട്ട ഇന്ത്യയുടെ ആദ്യ ദേശീയ ഹെൽപ്ലൈൻ ഏത്?
8. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലം ഏതു നദിക്കു കുറ കെയാണ്?
9. 2024-ൽ പുറത്തിറക്കിയ കേരള ശ്രീ ഏതിനത്തിൽപ്പെട്ട സുഗന്ധ
വ്യഞ്ജനമാണ്
10. സ്കൂൾ വിദ്യാർഥികളുടെ കൊഴി ഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി 2024-ൽ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച സംസ്ഥാനമേത്?
11. ബ്രിട്ടിഷ് പാർലമെന്റിൽ എത്തിയ ആദ്യ മലയാളി?
12. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറ്റുന്ന തിനായി നടപ്പാക്കുന്ന പദ്ധതി?
13. മികച്ച നാടകഗ്രന്ഥത്തിനുള്ള കഴിഞ്ഞ വർഷത്തെ അവാർഡ് നേടിയതാര്?
14. കേരള-തമിഴ് നാട് മുഖ്യമന്ത്രിമാർ ചേർന്ന് വൈക്കത്ത് ഉദ്ഘാടനം ചെയ്തത് ഏതു നവോത്ഥാന നായകന്റെ സ്മാരകമാണ്
15. മുപ്പത്തിനാലാമത് ഒളിംപിക്സ് മത്സരങ്ങളുടെ വേദി?
16. പുതിയ കേരള ഗവർണർ
17. കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്തിയെന്ന് അവ കാശപ്പെട്ട രാജ്യം?
18. ഏതു കളിയിലൂടെ പ്രശസ്തയായ കായികതാരമാണ് ആര്യാന സബലേങ്കി
19. ഇന്ത്യയിലെ ആദ്യ ഡയബറ്റിസ് ബയോബാങ്ക് എവിടെയാണ്
20. ഇന്ത്യയിൽ ആദ്യം നടപ്പാക്കാൻ പോകുന്ന നദീസംയോജന പദ്ധതി ഏതൊക്കെ നദികളെ ബന്ധിപ്പിക്കു
ANSWER
1. ഡിങ്ക ഡിങ്ക (Dinga Dinga)
2. ബാൾഡ് ഈഗിൾ
3. വി രാമസുബ്രഹ്മണ്യൻ
4. മൈക്രോൺ
5. വള്ളത്തോൾ
6. കാമ്യ കാർത്തികേയൻ (17 വയസ്സ്)
7. MANAS (Number 1933)
8. ചെനാബ് (ജമ്മു കശ്മീർ)
9. ജാതിക്ക
10. കേരളം
11. സോജൻ ജോസഫ്
12. ഡിജി കേരളം
13. ബൈജു ചന്ദ്രൻ (ജീവിത നാടകം അരുണാഭം ഒരു നാടകകാലം)
14. പെരിയാർ ഇ.വി രാമസ്വാമി
15. ലൊസാഞ്ചലസ് (2028)
16. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
17.റഷ്യ
19. ചെന്നൈ
20. കെൻ, ബെത്വ (മധ്യപ്രദേശ്)

