...
ഡോള
സ്കൂൾ തുറന്നു. ഇനി ഹോംവർക്കുകളായി... പ്രോജക്ടുകളായി... ക്ലാസ് ടെസ്റ്റുകളായി... ആകെ തിരക്കായിത്തുടങ്ങി.
ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ അതതു സമയത്ത് ഓർമ്മിപ്പിക്കാൻ ഒരു അസിസ്റ്റന്റ് ഉണ്ടെങ്കിൽ എത്ര നന്നായേനെ, അല്ലേ? ടെക്നോളജിയുടെ പുതിയ കാലത്ത് നിങ്ങളെ സഹായി ക്കാൻ ഇതാ സ്മാർട്ട് അസിസ്റ്റന്റ് -ഡോള
ഡോള ഒരു AI കലണ്ടർ അസിസ്റ്റന്റ് ആണ്, നിങ്ങളുടെ ഫോണിൽ, ടാബ്ലെറ്റിൽ അല്ലെ ങ്കിൽ കമ്പ്യൂട്ടറിൽ ഡോള ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് തുറക്കുക. ഡോളയോട് നിങ്ങളുടെ കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഷെഡ്യൂൾ ചെയ്യാനും പറയുക.
ഒരു പുസ്തകം കൂട്ടുകാരനു തിരികെ നൽകാനോ കൂട്ടുകാരനെ വിളിക്കാനോ ഫുട്ബോൾ പരിശീലനം, ഡാൻസ് ക്ലാസുകൾ എന്നിവ എപ്പോഴാണെന്ന് ഓർമ്മിപ്പിക്കാനോ നാളെ രാവിലെ ഫോണിൽ അലാം സെറ്റു ചെയ്യാനോ അങ്ങനെ എന്തുവേണമെങ്കിലും ഡോളയെ ഏല്പിക്കാം.
ഇനി ഒരു കാര്യവും മറന്നുപോയി എന്നു പറയല്ലേ. ഇന്നുതന്നെ ഡോള ചങ്ങാതിയാക്കിക്കോളൂ.

No comments:
Post a Comment