ഒരു കണക്കു ടീച്ചറെ പരിചയപ്പെടുത്തിത്തരാം. വൈകിച്ചെന്നാൽ വഴക്കു പറയില്ല.
ക്ലാസിൽ കണക്കു തെറ്റിച്ചാൽ കളിയാക്കില്ല. കണക്കു ചെയ്യണമെന്നു നിങ്ങൾക്കു തോന്നുമ്പോൾ മാത്രം പഠി പ്പിക്കാനും റെഡി!
ആരാണ് ഇത്രയും നല്ല കണക്കു ടീച്ചർ?
ഒട്ടും ബോറടിപ്പിക്കാതെ കളിയിലൂടെ കണക്കു പഠിപ്പിക്കുന്ന ഒരു എഐ ടൂളാണ് ഈ ടീച്ചർ, പേര് Stepwise Math. അധികം തലപുണ്ണാക്കാതെ രസകരമായി കണക്കുകൾ ചെയ്യാൻ പഠിപ്പിക്കുന്നു എന്നതാണ് പ്രത്യേകത
MATHS STEPS എങ്ങനേയാണ് ചെയ്യുന്നതെന്ന് പറഞ്ഞുതരും. ആ കണക്ക് EASY WAY പഠിപ്പിക്കും. കണക്ക് പഠിക്കാൻ ചിത്രങ്ങളും വഴികളും ഈ ടൂൾ തരും.
Stepwise Maths ന്റെ സൈറ്റിൽ കയറി നിങ്ങള്‍ക്ക്
ചെയ്യാൻ പറ്റാത്ത കണക്കു നൽകിയാൽ മതി. ആ കണക്കിന്റെ സ്റ്റെപ്പും എങ്ങനെ ചെയ്യണമെന്ന് Stepwise Math പറഞ്ഞുതരും ഓരോ ഉത്തരവും എങ്ങനെ കിട്ടി എന്നു വിശദീകരിച്ചു തരികയും ചെയ്യും.
കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും മുതിർന്നവർക്കും ഈ ടീച്ചർ തെറ്റാതെ കണ ക്കു പറഞ്ഞു കൊടുക്കും.
മാത്സ് ചലഞ്ചുകൾ, നന്നായി പഠിക്കുന്ന വർക്ക് റിവാർഡുകൾ, കണക്കു ബുദ്ധിമുട്ടു ള്ളവർക്ക് അവരുടെ നിലവാരമനുസരിച്ചുള്ള നിർദേശങ്ങൾ... ഇങ്ങനെ നമ്മുടെ എഐ ടീച്ചര്‍ ഒരു പക്കാ പ്രൊഫഷണലാണ് കോട്ടോ

No comments:
Post a Comment