-
ബംഗാൾ കടുവയുടെ ശാസ്ത്രീയ നാമം എന്താണ്?
Panthera tigris tigris -
ഇന്ത്യയിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രം ഏതാണ്?
കോർബറ്റ് ടൈഗർ റിസർവ് (1973) -
കാട്ടിലുള്ള കടുവയുടെ ശരാശരി ആയുസ്സ് എത്രയാണ്?
10–15 വർഷം -
ഇന്ത്യയിൽ “പ്രോജക്ട് ടൈഗർ” ആരംഭിച്ച വർഷം?
1973 -
ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന അതോറിറ്റി ഏത്?
NTCA (National Tiger Conservation Authority) -
കേരളത്തിൽ എത്ര കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്?
രണ്ട് -
മാർജാരകുടുംബത്തിലെ ഏറ്റവും വലിയ അംഗം ഏത്?
കടുവ -
വന്യജീവി സംരക്ഷണ നിയമത്തിലെ ഏത് ഷെഡ്യൂളിലാണ് കടുവ സംരക്ഷിക്കപ്പെടുന്നത്?
ഷെഡ്യൂൾ 1 -
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ് -
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ മൃഗം ഏത്?
ബംഗാൾ കടുവ -
ബംഗാൾ കടുവയുടെ മറ്റൊരു പേര് എന്ത്?
ഇന്ത്യൻ കടുവ -
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണകേന്ദ്രം ഏത്?
നാഗാർജുന സാഗർ – ശ്രീശൈലം ടൈഗർ റിസർവ് -
ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സംരക്ഷണ കേന്ദ്രം ഏത്?
ബോർ ടൈഗർ റിസർവ് (മഹാരാഷ്ട്ര) -
2025 മാർച്ച് കണക്കനുസരിച്ച് ഇന്ത്യയിൽ എത്ര ടൈഗർ റിസർവുകൾ ഉണ്ട്?
58 -
“ടൈഗർ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ആര്?
കൈലാഷ് സങ്കല -
ഏറ്റവും വലിയ കടുവ ഉപജാതി ഏത്?
സൈബീരിയൻ കടുവ -
കടുവയുടെ കൃഷ്ണമണി ഏത് ആകൃതിയിലാണ്?
വൃത്താകൃതി -
“ടൈഗർ” എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ക്രിക്കറ്റ് താരം ആര്?
മൻസൂർ അലി ഖാൻ പട്ടൗഡി -
മുതിർന്ന കടുവകളുടെ കൂട്ടത്തിന് പറയുന്ന പേര് എന്ത്?
Ambush -
അമ്മക്കടുവയും കുഞ്ഞുങ്ങളും അടങ്ങുന്ന കൂട്ടത്തിന് പറയുന്ന പേര് എന്ത്?
Streak -
“ഗ്ലോബൽ ടൈഗർ ഡേ” ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം?
2010 -
രന്തംബോർ ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്?
രാജസ്ഥാൻ -
അന്താരാഷ്ട്ര കടുവ ദിനം അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഗ്ലോബൽ ടൈഗർ ഡേ -
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഏതൊക്കെ?
പെരിയാർ, പറമ്പിക്കുളം -
ജിം കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര് എന്ത്?
ഹെയ്‌ലി നാഷണൽ പാർക്ക് -
“ടൈഗർ സ്റ്റേറ്റ്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ് -
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടൈഗർ റിസർവുകൾ ഉള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ് -
മധ്യപ്രദേശിൽ എത്ര ടൈഗർ റിസർവുകൾ ഉണ്ട്?
ഒമ്പത് -
ഇന്ത്യയിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രത്തിന് പേര് നൽകിയ വ്യക്തി ആര്?
ജിം കോർബറ്റ് (എഡ്വേഡ് ജെയിംസ് കോർബറ്റ്) -
നാഗാർജുന സാഗർ – ശ്രീശൈലം ടൈഗർ റിസർവ് പങ്കിടുന്ന സംസ്ഥാനങ്ങൾ ഏത്?
ആന്ധ്രപ്രദേശ്, തെലങ്കാന -
കടുവയുടെ കുടുംബം ഏത്?
Felidae -
വെള്ളക്കടുവയുടെ കണ്ണുകളുടെ നിറം ഏത്?
നീല -
ഇന്ത്യയിലെ ഏറ്റവും പുതിയ ടൈഗർ റിസർവ് ഏത്?
മാധവ് നാഷണൽ പാർക്ക് (2025, മധ്യപ്രദേശ്) -
“The White Tiger” എന്ന നോവൽ എഴുതിയത് ആര്?
അരവിന്ദ് അഡിഗ -
നാഗാർജുന സാഗർ – ശ്രീശൈലം ടൈഗർ റിസർവിന്റെ വിസ്തീർണം എത്ര?
3,728 ചതുരശ്ര കിലോമീറ്റർ -
“Queen of Ranthambore” എന്നറിയപ്പെട്ടിരുന്ന കടുവയുടെ പേര് എന്ത്?
മഛലി -
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ പകരുന്ന ജീവി ഏത്?
ടൈഗർ കൊതുക് (Aedes mosquito) -
“ബംഗാൾ കടുവ” എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനി ആര്?
ബിപിൻ ചന്ദ്ര പാൽ -
“മൈസൂർ കടുവ” എന്നറിയപ്പെട്ടിരുന്നത് ആര്?
ടിപ്പു സുൽത്താൻ
കടുവ TIGER QUIZ-6
July 11, 2025
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
Tags

