ഇംഗ്ലിഷ് ഉച്ചാരണം ശരിയാക്കാനും സംസാരിക്കാൻ ആത്മ വിശ്വാസം നൽകാനും സഹായിക്കുന്ന ഒരു AI Sളാണ് ഇംഗ്ലിഷ് ലാൻഗ്വേജ് സ്പീച്ച് അസിസ്റ്റന്റ് അഥവാ എൽസ സ്പീക്ക് (ELSA Speak (English Language Speech Assistant), സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പോക്കറ്റ് ടീച്ചറാണ് ഈ ടൂൾ.
ലോകത്തിലെ ഏറ്റവും വലിയ ഉച്ചാരണ ഡാറ്റാബേസുകൾ ഉപയോഗിച്ചാണ് ഈ ആപ്പ് പഠിക്കുന്നത്. സംസാരത്തിന് ഉചിതമായ വാക്കുകൾ, ഉച്ചാരണം, അവ ഉപ യോഗിക്കേണ്ട വിധം, വ്യാകരണം, വാക്ക് ഉച്ചരിക്കുന്ന റിഥം തുടങ്ങിയ കാര്യങ്ങളിൽ ഈ ആപ്പ് പരിശീലനം നൽകും.
നിങ്ങൾ പറയുന്ന ഓരോ വാക്കും കേട്ട് എവിടെയാണ് തെറ്റെന്ന് പറഞ്ഞു തരുന്ന "ഇൻസ്റ്റന്റ് പ്രതികരണമാണ് എൽസയുടെ ഏറ്റവും മികച്ച ഫീച്ചർ. ഉദാഹരണത്തിന് "World' എന്ന് ഉച്ചരിച്ചപ്പോൾ "r' ന്റെ ഉച്ചാരണം ശരിയല്ലെങ്കിൽ, അതു ചുവപ്പു നിറത്തിൽ കാണിക്കും. നിങ്ങളുടെ ഇപ്പോഴത്തെ നിലവാരം അനുസരിച്ചാണ് ഈ AI ടൂൾ പാഠങ്ങൾ തയ്യാറാക്കുക. യാത്ര ചെയ്യുന്നവർക്ക് ആവശ്യം വരുന്ന അത്യാവശ്യം ഭാഷ -Travel English- പഠിക്ക ണമെങ്കിൽ അതിനുള്ള പ്രത്യേക പാഠങ്ങളും ലഭിക്കും. ഹോട്ടലിൽ റൂം ബുക്ക് ചെയ്യൽ, ഡോക്ടറോട് സംസാരിക്കൽ, ജോബ് ഇന്റർവ്യൂ തുടങ്ങിയ സന്ദർഭങ്ങളിൽ എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിക്കുന്ന റോൾ പ്ലേ (role-play) മോഡുകളും ഇതിലുണ്ട്

No comments:
Post a Comment