Tuesday, July 8, 2025

GK & CURRENT AFFAIRS-JUNE-4TH

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK

1.11-ാമത് അന്താരാഷ്ട്ര യോഗദിന ത്തിൽ യോഗ പോളിസി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം? 

  • ഉത്തരാഖണ്ഡ്. ഇത്തരമൊരു നയം നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 

2.അന്താരാഷ്ട്ര തൊഴിൽ സംഘ ടനയുടെ എത്രാമത് വാർഷിക സമ്മേളനമാണ് 2025-ൽ നടന്നത്?

  • 113-ാമത്. സംഘടനയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡി ലെ ജനീവയിൽ വെച്ചാണ് സമ്മേളനം

3.ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഗതിശക്തി കാർഗോ ടെർമിനൽ നിലവിൽ വന്നതെവിടെ?

  • മനേസർ (ഹരിയാണ)

4.2025-ൽ ലോകത്തിലെ ഏറ്റ വും മികച്ച എയർലൈൻസ യി കൈ ട്രാക്സ് തിരഞ്ഞെടുത്തത്?

  • ഖത്തർ എയർവെയ്സ്. ഒൻപ താം തവണയാണ് ഖത്തർ എയർ വെയ്സ് ഈ നേട്ടം സ്വന്തമാക്കു ന്നത്. സിങ്കപ്പൂർ എയർലൈൻസാണ് ലോകത്തിലെ മികച്ച രണ്ടാമത്തെ എയർലൈൻസ്.

5.ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ ആദ്യ അസം ബ്ലിക്ക് വേദിയാകുന്നത്? 

  • ന്യൂഡൽഹി

6.വേൾഡ് ഇക്കണോമിക് ഫോ റത്തിന്റെ 2025-ലെ എനർ ജി ട്രാൻസിഷൻ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം?

  •  71. സ്വീഡനാണ് ഒന്നാം സ്ഥാനത്ത്.

7. കേന്ദ്ര സാഹിത്യ അക്കാദമിയു ടെ 2025-ലെ ബാലസാഹിത്യ പുരസ്കാരത്തിന് മലയാളത്തിൽ നിന്ന് അർഹനായത്? 

  • ശ്രീജിത്ത് മുത്തേടത്ത് (കൃതി: പെൻഗ്വിനുകളുടെ വൻകരയിൽ)
8. കേന്ദ്ര സാഹിത്യ അക്കാദമിയു ടെ 2025-ലെ യുവ സാഹിത്യ പുരസ്താരത്തിന് അർഹമായ മലയാളകൃതി?

  • റാം കെയർ ഓഫ് ആനന്ദി (രച യിതാവ്: അഖിൽ പി. ധർമജൻ) 
9.ഇക്കണോമിസ്റ്റ് ഇൻറലിജൻ സ് യൂണിറ്റ് തയ്യാറാക്കിയ 2025-ലെ ഗ്ലോബൽ ലിവബി ലിറ്റി ഇൻഡെക്സിൽ ഒന്നാം സ്ഥാനത്തുള്ള നഗരം? 

  • കോപ്പൻഹേഗൻ (ഡെൻമാർക്ക്) 
10. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കൾക്ക് ലഭിക്കുന്ന ട്രോഫിയുടെ പുതിയ പേര്? 
  • ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫി

11. ന്യൂഡൽഹിയിൽ നടക്കുന്ന 2025-ലെ ലോക പാരാ അത റ്റിക് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ? 

  • കങ്കണ റണൗട്ട്. വിരാജ് എന്ന ആനയാണ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗികചിഹ്നം.

12. മാലിന്യം നീക്കാൻ ഹരിത കർമ സേനാംഗങ്ങൾക്ക് തിരുവനന്ത പുരം കോർപ്പറേഷൻ നൽകിയ  ട്രൈ സൈക്കിൾ?

  • ഹരിതവാഹിനി

JUNE-1

  • ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ തായ്‌ലൻഡിൽനിന്നുള്ള ഓപൽ സുചത വിജയിയായി.
  • മികച്ച പ്രഫഷനൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ വാഴ്‌വേമായത്തിന്.
  • സൗരയൂഥത്തിലെ നെപ്‌‌റ്റ്യൂണിന് അപ്പുറം പുതിയ കുള്ളൻ ഗ്രഹമെന്ന് സംശയിക്കുന്ന വസ്തുവിനെ അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. 2017 ഒഎഫ് 201 എന്ന് പേര് നൽകി.
  • ഫ്രാൻസിൽ പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചു.
  • യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയികൾ.
  • പോളണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കരോൾ നവ്റോക്കി വിജയിച്ചു.
  • ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കൾ.
  • ദക്ഷിണ കൊറിയ പ്രസി‍‍ഡന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ ലീ ജെ യങ് വിജയി.
  • അനലീന ബെയർബോക് യുഎൻ പൊതുസഭയുടെ അധ്യക്ഷ.
  • ഷെയ്ഖ് മുജീബുർ റഹ്മാന്റെ രാഷ്ട്രപിതാവ് പദവി ബംഗ്ലദേശ് സർക്കാർ നീക്കം ചെയ്തു.
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിജ് ആയ ജമ്മു കശ്മീരിലെ ചെനാബ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
  • വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനായി ഉമീദ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.
  • ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ കാർലോസ് അൽകാരസും വനിതാ സിംഗിൾസിൽ യുഎസ് താരം കൊക്കോ ഗോഫും ജേതാക്കൾ.
  • യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം പോർച്ചുഗലിന്.
  • ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 260 മരണം. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനദുരന്തമാണിത്.
  • രാഷ്ട്രപതിയുടെ എഡിസി പദവിയിൽ നിയമിതയായ ആദ്യ വനിത– ഗുജറാത്ത് സ്വദേശി ലഫ്. കമാൻഡർ യശസ്വി സോളങ്കി.
  • രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം ആയി സെനഗൽ.
  • ലോക സാമ്പത്തിക ഫോറത്തിന്റെ Global Gender Gap Index–ൽ സ്ത്രീ–പുരുഷ തുല്യതയിൽ ഇന്ത്യയുടെ സ്ഥാനം 131. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ ഇന്ത്യ.
  • യുദ്ധവും പീഡനവും മൂലം ലോകമാകെ കുടിയിറക്കപ്പെട്ടത് 12.2 കോടി ജനങ്ങൾ എന്ന് യുഎൻ അഭയാർഥി ഏജൻസി റിപ്പോർട്ട്.
  • ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് 5 വിക്കറ്റ് ജയം.
  • ഇംഗ്ലിഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന് സർ പദവി.
  • അഴിമതി കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സർക്കോസിയിൽനിന്ന് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തിരിച്ചെടുത്തു.
  • സൈപ്രസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് നരേന്ദ്ര മോദിക്ക്.
  • അനിമേഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ആൻസി ക്രസ്റ്റൽ അവാർഡ് മലയാളിയായ സുരേഷ് എറിയാട്ടിന്.
  • മെറ്റ പ്ലാറ്റ്ഫോംസ് ഇന്ത്യ മേധാവിയും മാനേജിങ് ഡയറക്ടറുമായി അരുൺ ശ്രീനിവാസ് നിയമിതനായി.
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാളത്തിൽ നിന്ന് അഖിൽ പി ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിനും ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന പുസ്തകത്തിനും.
  • ഇന്ത്യാ ഗ്ലോബൽ ഫോറം ആർച്ചർ–അമിഷ് സ്റ്റോറി ടെല്ലേഴ്സ് പുരസ്കാരം ഇന്ത്യൻ എഴുത്തുകാരി ശാലിനി മല്ലിക്കിന്.
  • ദയാമരണത്തിന് നിയമസാധുത നൽകുന്ന ബില്ലിന് ബ്രിട്ടിഷ് പാർലമെന്റ് ജനസഭ അംഗീകാരം നൽകി.
  • സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി– കേസരി മാധ്യമ പുരസ്കാരം കെ.ജി പരമേശ്വരൻ നായർ (2021), ഏഴാച്ചേരി രാമചന്ദ്രൻ (2022), എൻ. അശോകൻ (2023) എന്നിവർക്ക്.
  • പാരിസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ജേതാവ്
  • കർണാടകയിലെ കോടതിമുറികളിൽ ഡോ.ബി.ആർ അംബേദ്കറിന്റെ ചിത്രം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് വിജ്ഞാപനം.
  • രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയിലെ കെന്നഡി സ്പേസ് സെന്റെറിൽ നിന്ന് വിക്ഷേപിച്ച സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണ് ശുഭാംശു ശുക്ല ഉൾപ്പെട്ട നാൽവർ സംഘം ബഹിരാകാശ നിലയത്തിലെത്തിയത്.
  • ഉത്തർപ്രദേശിലെ ഫത്തേഹാബാദ് നഗരത്തിന്റെ പേര് സിന്ദൂർപുരം എന്നും ബാദ്ഷാഹി ബാഗ് പ്രദേശത്തിന്റെ പേര് ബ്രഹ്മപുരം എന്നും മാറ്റാനുള്ള ശുപാർശ സംസ്ഥാന സർക്കാരിന്റെ അംഗികാരത്തിനായി സമർപ്പിച്ചു.
  • കെ.വി രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം. പി.കെ.എൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം നാരായണൻ, ടി.കെ ഗംഗാധരൻ, കെ.ഇ.എൻ, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനാ പുരസ്കാരം.
  • ഉസ്ബക്കിസ്ഥാനിലെ ഉസ് ചെസ് കപ്പിൽ ജേതാവായതോടെ ആർ. പ്രഗ്നാനന്ദയ്ക്ക് ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും.
  • രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാറിലെ ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തെരഞ്ഞെടുക്കപ്പെട്ടു.
  • സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ദൂരദർശൻ അഡിഷനൽ ഡയറക്ടർ ജനറലായിരുന്ന കെ. കുഞ്ഞിക്കൃഷ്ണന്.
  • രാജ്യത്തെ ആദ്യത്തെ അതിദരിദ്ര മുക്ത ജില്ലായായി കോട്ടയത്തെ പ്രഖ്യാപിച്ചു.
  • റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി പരാഗ് ജെയിൻ നിയമിതനായി
  • കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മന്ത്രി ജി.ആർ അനിൽ പ്രഖ്യാപിച്ചു.
  • പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം നീരജ് ചോപ്രയ്ക്ക്.
  • ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ മക് ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് ജേതാവ്.

No comments:

Post a Comment