Tuesday, July 8, 2025

GK & CURRENT AFFAIRS-JULY-WEEK-1

  


എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK

1.ഇന്ത്യയിലെ ആദ്യത്തെ ഹരിത ഡേറ്റാ സെൻറർ നിലവിൽ വരുന്നതെവിടെ?

  • ഷാഹിബാബാദ് (ഉത്തർപ്രദേശ്) 
2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ അതിദരിദ്രവിമുക്ത ജില്ല?
  • കോട്ടയം

3.നാഷണൽ ടെർമെറിക് ബോർഡ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യ പ്പെട്ടതെവിടെ?

  • നിസാമാബാദ് (തെലങ്കാന) 
4,2025-ലെ നാറ്റോ (NATO) ഉച്ചകോടി യുടെ വേദി?

  •  ഹേഗ് (നെതർലൻഡ്സ്). 1949 ഏപ്രിൽ നാലിനാണ് നോർത്ത് അറ്റ്ലാ ൻറിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ സ്ഥാപിതമായത്.

5.ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് സൈനികനടപടിയുടെ പേര്

  • ഓപ്പറേഷൻ നൈറ്റ് ഹാമർ. ഫോർദോ, നാൻസ്, ഇസ്ഫഹാൻ എന്നീ ആണ വകേന്ദ്രങ്ങൾ ആക്രമിച്ചു

6.ബെർലിൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്

  • മർക്കേറ്റ കൊണ്ടോസോവ 
7.യാത്രക്കാരെ വഹിച്ചു പറന്ന ലോക ത്തെ ആദ്യ വൈദ്യുതവിമാനം (ഓൾ ഇലക്ട്രിക്)

  • ബീറ്റ ടെക്നോളജീസിന്റെ അലിയ സി എക്സ് 300. 30 മിനിറ്റുകൊണ്ട് 180 കിലോ മീറ്റർ പറന്നു 
8.ആക്സിയം 4 ദൗത്യത്തിലൂടെ ആദ്യമാ യി അന്താരാഷ്ട്ര ബഹിരാകാശനിലയ ത്തിലെത്തിയ ഇന്ത്യക്കാരൻ 
  • ശുഭാംശു ശുക്ല. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ്. 2025 ജൂൺ 26-നാണ് എത്തിയത്. സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ (ഗ്രെയ്സ്) പേടകത്തിലാണ് ബഹിരാകാശത്തുപോയത്. മനുഷ്യ രെ ബഹിരാകാശത്ത് എത്തിക്കാനു ള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയു ടെ ഭാഗമാണ് അദ്ദേഹം. ഐഎസ്ആർഒയ്ക്കുവേണ്ടി 14 ദിവ സംകൊണ്ട് ഏഴു പരീക്ഷണങ്ങൾ ശുഭാംശു നിലയത്തിൽ നടത്തും. 41 വർഷത്തിനുശേഷം ബഹിരാകാശ ത്തുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ്. 1984-ൽ റഷ്യയുടെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തുപോയ രാകേഷ് ശർമയാണ് ആദ്യ ഇന്ത്യക്കാ രൻ. ഉമ, ജ്യോതി എന്നീ നെൽവിത്തു കൾ ഉൾപ്പെടെ വെള്ളായണി കാർഷിക സർവകലാശാല വികസിപ്പിച്ച അഞ്ചു വിത്തിനങ്ങൾ പരീക്ഷണങ്ങൾക്കായി കൊണ്ടുപോയിട്ടുണ്ട്

9. ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം നേടിയത് 

  • കോഴിക്കോട്

10.ചെക് റിപ്പബ്ലിക്കിൽ നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ മീ റ്റിൽ ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്

  • നീരജ് ചോപ്ര (പുരുഷ ജാവലിൻ ത്രോ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു 
11.ന്യൂയോർക്ക് മേയർ തിരഞ്ഞെടു പ്പിൽ സ്ഥാനാർഥിയാകാനുള്ള ഡെ മോക്രാറ്റിക് പാർട്ടിയുടെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ച് ഇന്ത്യൻ വംശജൻ

  • സൊഹ്റാൻ മംദാനി

12.2024 കേരള സാഹിത്യ അക്കാദമി അവാർഡിൽ അക്കാദമിയുടെ വിശി ഷ്ടാംഗത്വം ലഭിച്ചത് ആർക്കൊക്കെ 

  • കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ.

13.ഡീപ്പ് ഫെയ്ത് ചിത്രങ്ങളും ശബ്ദങ്ങ ളും പ്രചരിക്കുന്നതു തടയാൻ വ്യ ക്തികളുടെ ശരീരത്തിന് പകർപ്പവ കാശം നൽകാൻ നിയമം കൊണ്ടു വരുന്ന രാജ്യം

  • ഡെന്മാർക്ക്

14.ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗ മായ റോ(റിസർച്ച് ആൻഡ് അനാ ലിസിസ് വിങ്)യുടെ മേധാവിയായി നിയമിതനായത്

  • പരാഗ് ജയിൻ

15.സമുദ്രനിരപ്പ് ഉയരുന്നതിനനുസരി ച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫി ക് ദ്വീപ് രാജ്യം

  • ടുവാലു

16.സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായത്

  • റവാഡ എ. ചന്ദ്രശേഖർ

17. നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർ ത്തിക്കുന്ന റോബോട്ടുകളുടെ ലോക ത്തെ ആദ്യത്തെ ഫുട്ബോൾ മത്സരം നടന്നത് എവിടെ

  • ചൈന

18.വ്യക്തികളിൽനിന്ന് ആദായനികു തി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം

  • ഒമാൻ










No comments:

Post a Comment