ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസി യുദ്ധം (1757)-
ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന ആദ്യ ആസൂത്രിത കലാപം ഏത്?
ആറ്റിങ്ങൽ കലാപം (1721) -
“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.” എന്ന് പറഞ്ഞത് ആര്?
സുഭാഷ് ചന്ദ്ര ബോസ് -
“ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങളുടെ മാതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
മാഡം ഭിക്കാജി കാമ -
മഹാത്മാഗാന്ധിയെ ആദ്യമായി “നമ്മുടെ രാഷ്ട്രപിതാവ്” എന്ന് വിളിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ് -
“ഇന്ത്യ ഇന്ത്യക്കാർക്ക്” എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
സ്വാമി ദയാനന്ദ സരസ്വതി -
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
1919 -
ജാലിയൻവാലാബാഗ് ഏത് നഗരത്തിലാണ്?
അമൃത്സർ (പഞ്ചാബ്) -
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
കെ. കേളപ്പൻ -
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആര്?
ഡോ. രാജേന്ദ്ര പ്രസാദ് -
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയുടെ പേര് എന്താണ്?
റാഡ്ക്ലിഫ് ലൈൻ -
“The Discovery of India” എഴുതിയത് ആര്?
ജവാഹർലാൽ നെഹ്റു -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
1885 -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ആര്?
അലൻ ഒക്ടേവിയൻ ഹ്യൂം -
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആര്?
ഡബ്ല്യു. സി. ബാനർജി -
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
സരോജിനി നായിഡു -
ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആര്?
പിംഗലി വെങ്കയ്യ -
ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച ആദ്യ കോട്ട ഏത്?
സെന്റ് ജോർജ് കോട്ട (ചെന്നൈ) -
“ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ” എന്ന് അറിയപ്പെടുന്നത് ആര്?
സർദാർ വല്ലഭ്ഭായ് പട്ടേൽ -
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആര്?
ലോർഡ് മൗണ്ട്ബാറ്റൻ -
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര്?
ലോർഡ് കാനിങ് -
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് എവിടെയാണ്?
ചെങ്കോട്ട, ഡൽഹി -
1947 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയത് ആര്?
ജവാഹർലാൽ നെഹ്റു -
ന്യൂഡൽഹി രാജ്യത്തിന്റെ തലസ്ഥാനമായത് എപ്പോൾ?
1931 ഫെബ്രുവരി 13 -
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?
1950 ജനുവരി 26 -
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?
ഡോ. ബി. ആർ. അംബേദ്കർ -
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
ക്ലെമന്റ് ആറ്റ്ലി -
“Young India” എന്ന മാസിക പ്രസിദ്ധീകരിച്ചത് ആര്?
മഹാത്മാ ഗാന്ധി -
“ജയ് ഹിന്ദ്”, “ദില്ലി ചലോ” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയത് ആര്?
സുഭാഷ് ചന്ദ്ര ബോസ് -
ഇന്ത്യ സ്വതന്ത്രമായപ്പോൾ ബ്രിട്ടൻ ഭരിച്ചിരുന്ന പാർട്ടി ഏത്?
ലേബർ പാർട്ടി -
“ബ്ലാക്ക് ബിൽ” എന്നറിയപ്പെടുന്ന നിയമം ഏത്?
റൗലറ്റ് ആക്ട് (1919) -
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നത് ഏത് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം -
“India Wins Freedom” എഴുതിയത് ആര്?
മൗലാന അബുൽ കലാം ആസാദ് -
“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാൻ നേടുക തന്നെ ചെയ്യും!” എന്ന് പറഞ്ഞത് ആര്?
ബാൽ ഗംഗാധർ തിലക് -
“ക്വിറ്റ് ഇന്ത്യ” പ്രസ്ഥാനം ആരംഭിച്ച വർഷം?
1942 -
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന മുദ്രാവാക്യം പറഞ്ഞത് ആര്?
മഹാത്മാ ഗാന്ധി -
ഗാന്ധിജിയെ “മഹാത്മാ” എന്ന് ആദ്യമായി വിളിച്ചത് ആര്?
രബീന്ദ്രനാഥ ടഗോർ -
ഇന്ത്യയിൽ ഗവർണർ ജനറൽ ഭരണം അവസാനിച്ചത് എപ്പോൾ?
1950 ജനുവരി 26 -
ദണ്ഡിയാത്ര നടന്നത് എപ്പോൾ?
1930 ഏപ്രിൽ 6

