ഗ്രോക് 3! ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ പേരുപോലെ, അല്ലേ? എന്നാൽ ഇതൊരു AI ടൂളാണ്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ എലോൺ മസ്കിന്റെ AI കമ്പനി വികസിപ്പിച്ച ഒരു AI ഭാഷാ മോഡ ലാണ് ഗ്രോക് 3. മറ്റു ഭാഷാ മോഡലുകളായ ചാറ്റ് ജിപിടി-4, ക്ലോഡ് തുടങ്ങിയ AI ടൂളുകളെപ്പോലെ കഥകൾ എഴുതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രോഗ്രാമിങ്ങിനും സഹായിക്കും. മറ്റ് ഭാഷാ മോഡലുകൾ അവയെ പരിശീലിപ്പിച്ച വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ ഗ്രോക് 3 പുതുപുത്തൻ വിവരങ്ങൾ കൂടി ഉപയോഗിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. പുസ്തകങ്ങൾ, ശാസ്ത്രീയ ലേഖനങ്ങൾ,
ട്വിറ്റർ എന്ന പേരിൽ പ്രശസ്തമായിരുന്ന X എന്ന സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ വാർത്തകൾ, ചർച്ചകൾ, സംഭവങ്ങൾ തുടങ്ങിയവയിലെ പുതിയ വിവര ങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഗോക് അറിവു നേടുന്നത്. എഐ ടൂളുകളുടെ ഏറ്റവും വലി യ പോരായ്മ എന്താണെന്നോ? “ബയസ്' അഥവാ പക്ഷം പിടിക്കൽ ഒരു എഐ ടൂൾ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നത് അതിനെ പഠിപ്പിച്ച വിവരങ്ങളെ ആശ്രയിച്ചാണെന്ന് അറിയാമല്ലോ?
ഉദാഹരണത്തിന് താൻ ചൈനയുടെ ഭാഗമാണ് എന്നാണ് AI ടൂളായ ഡീപ്സീക്കിനെ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ചോദ്യത്തിനും ഡീപ്സീക് ഇതേ ഉത്തരം നൽകും. ഇത്തരം ഉത്തരങ്ങൾ പൂർണമായും ശരിയാവണമെന്നില്ല. ഈ പ്രശ്നം കുറയ്ക്കാനുള്ള കഴിവ് ഗ്രോക്കിന് ഉണ്ട്. സങ്കീർണമായ ചോദ്യങ്ങൾക്ക് ഉടൻ ഉത്തരം തരാനും ഗവേഷണ ങ്ങൾക്കും പഠനങ്ങൾക്കുമെല്ലാം സഹായിക്കാനും ലേഖനങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, കംപ്യൂട്ടർ സോഫ്റ്റ് വേറുകൾക്കുവേണ്ട കോഡുകൾ തുടങ്ങിയവ അതിവേഗം എഴുതാനും ഗ്രോക്കിനറിയാം.
ഇതൊക്കെയാണങ്കിലും ഗ്രോക്കും ഒരു AI ടൂളാണെന്നും ഇതിനും തെറ്റുകളും അബദ്ധങ്ങളും പറ്റാമെന്നും ഓർക്കണം.

No comments:
Post a Comment