Saturday, July 5, 2025

IT UPDATE-ലിയോനാർഡ് എ ഐ - LEONARD AI-TEXT TO IMAGE GENARATOR

 



ടെക്നോളജി ലോകത്ത് കലയും സൃഷ്ടിയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയാണ്. അതിന്റെ മികച്ച ഉദാഹരണമാണ് Leonard.ai

എന്ന ടൂൾ. സ്വന്തമായി കോമിക്സ് നിർമ്മിക്കാൻ കൂട്ടുകാരെ ഇനി ലിയോനാർഡ്

സഹായിക്കും. ലിയോനാർഡ് ഒരു ജനറേറ്റീവ് AI ടൂളാണ്. കൃത്രിമ ബുദ്ധിയുടെ ശക്തി ഉപയോഗിച്ച് കോമിക്സ്, സ്ക്രിപ്റ്റ കൾ തുടങ്ങിയവ ഉണ്ടാക്കാൻ ഈ ടൂൾ സഹായിക്കും. കോമിക് ഉണ്ടാക്കാൻ ആദ്യം വേണ്ടത് ഒരു രസികൻ കഥയാണ്. കഥ കിട്ടിയാൽ ലിയോനാർഡിൽ ലോഗിൻ ചെയ്യുക. (ഫീ ട്രയൽ ലഭ്യമാണ്. ലിയോനാർഡ് നിങ്ങളോട് കുറച്ച് വിവരങ്ങൾ ചോദിക്കും: കഥാപാത്രങ്ങൾ, സ്ഥലം, കഥയുടെ ശൈലി (കോമഡിയാണോ, ഹൊററാണോ എന്നെല്ലാം),  ആരാണ് കോമിക്  തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.

ഈ വിവരങ്ങൾ ഉപയോഗിച്ച്, ലിയോനാർഡ് നിങ്ങളുടെ കഥയ്ക്ക് ഒരു സ്ക്രിപ്റ്റ് എഴുതും. അതിൽ ഡയലോഗുകൾ, ചിത്രങ്ങളുടെ വിവരണം എല്ലാം ഉണ്ടാവും. സ്ക്രിപ്റ്റ് ഓക്കേ ആണെങ്കിൽ ലിയോനാർഡ് അതുപയോഗിച്ച് ചിത്രങ്ങൾ ഉണ്ടാക്കിത്തരും

സ്ക്രിപ്റ്റ് ഇഷ്ടത്തിനനുസരിച്ച് നിങ്ങൾക്കു മാറ്റുകയുമാവാം. ലിയോനാർഡ് തന്നെ കോമിക് പേജുകൾ ലേഔട്ട് ചെയ്യും. നിങ്ങൾക്കു വേണമെങ്കിൽ, ഓരോ പാനലിന്റെയും സ്ഥാനം ഇഷ്ടാനുസരണം മാറ്റുകയും ചെയ്യാം. കാർട്ടൂൺ, മാംഗോ ഫോട്ടോറിയലിസം തുടങ്ങി ഇഷ്ടമുള്ള തിരഞ്ഞെടുക്കാനുമാവും. സ്റ്റൈൽ ഇതിനെല്ലാം കൂടി വളരെ കുറച്ചു സമയം മതി. രണ്ടു പേർക്ക് ഒന്നിച്ച് ഒരു കോമിക്സ് ചെയ്യാവുന്ന സൗകര്യവുമുണ്ട്. റെഡിയായ കോമിക് സ്ട്രിപ്പ് പിഡിഎഫ് (PDF) ആയോ, മറ്റു ഫോർമാറ്റുകളിലോ ഡൗൺലോഡ് ചെയ്യാം. സംഭവം സിംപിൾ!

രണ്ടു കോടിയോളം പേർ ഉപയോഗിക്കുന്ന പ്രശസ്ത മായ ഒരു ടൂളാണ് ലിയോ നാർഡ്.



No comments:

Post a Comment