Tuesday, July 1, 2025

LSS-USS-GK QUESTIONS-J4

 

LSS-USS പരീക്ഷകൾക്കും വിവിധ ക്വിസ് മത്സരങ്ങൾക്കും തയാറെടുക്കുന്നവർക്കായി  GK ചോദ്യശേഖരം

1. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്ര ത്തിന്റെ പിതാവ്എന്നറിയപ്പെടുന്നമലയാളി ശാസ്ത്രജ്ഞൻ?

2. ദ് മേക്കിങ് ഓഫ് മഹാത്മ' എന്ന സിനിമയുടെ സംവിധായകനാര്? 

3. 2024-ലെ കേരള രാജ്യാന്തര ചലച്ചി ത്രമേളയിൽ (IFFK) ലൈം അച്ചീ വ്മെന്റ് പുരസ്കാരം നേടിയതാര്?

 4. പ്രസാർ ഭാരതി ആരംഭിച്ച പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്?

-5. ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ - ദ് മേക്കിങ് ആൻഡ് അൺമേക്കി ങ് ഓഫ് മൻമോഹൻ സിങ് എന്ന ഗ്രന്ഥം രചിച്ചതാര്?

6. 2024-ലെ കേരള നിയമസഭാ സാഹിത്യപുരസ്കാരം ലഭിച്ചതാർക്ക്? 

7. 2024-ൽ ഫിഫ മികച്ച ഫുട്ബാൾ താരമായി തിരഞ്ഞെടുത്തതാരെ? 

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?

9. “പാരുഷ്യം പെരുകുന്നു വാക്കിലും മനസ്സിലും / മാതുലാ, പൊറുത്താ ലും തീർന്നു മാമ്പഴക്കാലം". ഈ വരികൾ ആരുടേത്?

10. ഏറ്റവും കുറവ് ജനസംഖ്യയുള്ള കേന്ദ്രഭരണപ്രദേശം?

11. എം.ടി വാസുദേവൻ നായരും എൻ. പി മുഹമ്മദും ചേർന്നെഴുതിയ നോവലിന്റെ പേര്?

12. കൊനേരു ഹംപി ഏതു കളിയിലൂടെയാണ് പ്രശസ്തയായത്? 

13. സൂര്യനെ വലംവയ്ക്കാൻ 84 ഭൗമ വർഷം വേണ്ട ഗ്രഹമേത്?

14. സത്യജിത് റേയുടെ 'പാഥേർ പാഞ്ചാലി' എന്ന സിനിമയിൽ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പി ച്ചതാ

15. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തി നു നൽകിയ പുതിയ ലൊക്കേഷൻ കോഡ് എന്താണ്

16, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും തിര സ്കരിക്കാൻ വോട്ടർമാർക്ക് നൽ കുന്ന അവകാശം ഏതു ചുരുക്ക പേരിൽ അറിയപ്പെടുന്നു?

17. ആശാവർക്കർ എന്നതിലെ'ആശയുടെ പൂർണരൂപം?

18. കേരളത്തിൽ പൊതുവേ കണ്ടു വരുന്ന ഈ ജീവിയുടെ (ചിത്രം-1) പേരെന്ത്?

19. രാജ്യസഭയിൽ പ്രതിപക്ഷ നേതാ വായശേഷം ഇന്ത്യൻ പ്രധാനമന്ത്രി യായ ആദ്യ വ്യക്തി

20. ലോകസമാധാനത്തിനുള്ള 2002- ലെ നൊബേൽ സമ്മാനം ലഭിച്ച മുൻ

അമേരിക്കൻ പ്രസിഡന്റ്?


1. ഡോ. പി.ആർ പിഷാരടി 

2. ശ്യാം ബെനഗൽ

3. ആൻ ഹുയി ഹോങ്കോങ്) 

. വേവ്സ് (Waves)

5. സഞ്ജയ ബാരു 6. എം മുകുന്ദൻ

7. വിനീഷ്യസ് ജൂനിയറിനെ (ബ്രസീൽ) 

8. എവറസ്റ്റ്

9. കെ സച്ചിദാനന്ദൻ (ഇവനെക്കൂടി) 

10. ആൻഡമൻ നിക്കോബർ

11. അറബിപ്പൊന്ന്

12. ചെസ്

13. യുറാനസ്

14. ഉമ ദാസ് ഗുപ്ത

15. IN TRV 01

16. നോട്ട (NOTA - None Of The Above) 

17. അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്

18. മരപ്പട്ടി (Asian Palm Civet

19. ഡോ. മൻമോഹൻ സിങ്

20. ജിമ്മി കാർട്ടർ

No comments:

Post a Comment