Saturday, August 2, 2025

GK & CURRENT AFFAIRS-JULY-WEEK-4

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-11

1. പേവിഷമുക്തം എന്ന നേട്ടം കൈവരി ച്ച ഇന്ത്യയിലെ ഏക സംസ്ഥാനം - 

  • ഗോവ. 2018 മുതൽ ഒരു പേവിഷ ബാധ കേസ് പോലും റിപ്പോർട്ട് ചെ യിട്ടില്ല

2.ബ്രഹ്മപുത്ര നദിയിൽ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർ മാണം തുടങ്ങിയ രാജ്യം

  • ചൈന. ടിബറ്റിലെ നീന്ദ് ചീ നഗരത്തി ലെ നദിപ്രദേശത്താണ് നിർമാണം. അണക്കെട്ടുമായി ബന്ധപ്പെടുത്തി അഞ്ചു വൈദ്യുതിനിലയങ്ങളാണ് നിർ മിക്കുന്നത്

3. പ്രൊഫഷണൽ ഫുട്ബോളിൽ പെ നാൽറ്റിയിതര ഗോളിൽ ക്രിസ്റ്റ്യാനോ റൊ ണാൾഡോയെ മറികടന്ന് ഒന്നാം സ്ഥാന ത്ത് എത്തിയത്

  •  ലയണൽ മെസ്സി

4.കുട്ടികൾക്കായി ഇലോൺ മസ്സ് പുറ ത്തിറക്കുന്ന നിർമിതബുദ്ധിയിൽ അധി ഷ്ഠിതമായ ആപ്പ്

  •  ബേബി ഗ്രോക്ക്

5.ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്ര തീക്ഷിതമായി രാജിവെച്ചത്

  • ജഗ്ദീപ് ധൻകർ

6.രാജ്യത്തെ ആദ്യ വേഴാമ്പൽ സങ്കേതം നിലവിൽവരുന്നത്

  •  തമിഴ്നാട്, കോയമ്പത്തൂരിലെ ആനമല കടുവാസങ്കേതത്തി ലാണ് ആരംഭിക്കുന്നത് 
7.ഐഎംഎഫിലെ രണ്ടാമത്തെ വലിയ പദ വിയായ ഫസ്റ്റ് ഡെപ്യൂ ട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറ ങ്ങുന്ന മലയാളി 

  • ഗീതാ ഗോപിനാഥ്

8. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ഏത് രാജ്യവുമായാണ് ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കിയത്

  •  ബ്രിട്ടൻ

9.തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദത്തിൽ ഇരുന്നവ രിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആരുടെ റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ഇത്

  • ഇന്ദിരാഗാന്ധി (4077 ദിവസം). ജവാ ഹർലാൽ നെഹ്റുവാണ് ഒന്നാമത് -6130 ദിവസം

10. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്

  • അബുദാബി. അഹമ്മദാബാദ് ഏറ്റ വും സുരക്ഷിതമായ ഇന്ത്യൻ നഗരം.
  • ഏറ്റവും സുരക്ഷി തമായ രാജ്യം യു റോപ്പിലെ അൻഡോറ


11. ഈയടുത്ത് അന്തരിച്ച വേൾഡ് റെസ് ലിങ് എൻറർ ടൈൻമെൻറിലെ ഇതിഹാസതാരം

  • ഹൾക്ക് ഹോഗൻ

12.ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ആദ്യ വനിതാ വിസി

- ഉമാ കാഞ്ചിലാൽ

13.പഹൽഗാം ഭീകരാക്രമണത്തിൽ കാളികളായ ഭീകരർക്കെതിരേ

ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യത്തിൻറ പേര്

  • ഓപ്പറേഷൻ മഹാദേവ്

14. വനിതാ ചെസ് ലോകകപ്പ് കിരീടം നേ ടുന്ന ആദ്യ ഇന്ത്യക്കാരി

  • ദിവ്യ ദേശ്മുഖ് ഫൈനലിൽ ഇന്ത്യൻ താരം കൊനേരു ഹംപിയെ പരാജയ പ്പെടുത്തി

15.ഇന്ത്യയിലെ ആദ്യത്തെ മൈനിങ് ടൂറിസം പദ്ധതി ആരംഭിക്കുന്നത് ഏത്

സംസ്ഥാനത്ത്

  • ഝാർഖണ്ഡ്

16.2025-ലെ വേൾഡ് സമ്മിറ്റ് ഓൺ ഇൻഫർമേഷൻ സൊസൈറ്റിയുടെ ചാമ്പ്യൻ പുരസ്കാരം നേടിയ ഇന്ത്യൻ മൊബൈൽ ആപ്ലിക്കേഷൻ

  • മേരി പഞ്ചായത്ത്

17. ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച് ജൂലായ് 30-ന് വിക്ഷേ പിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം:

  • നിസാർ

18.വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി 'ഇംപേഷ്യൻസ് അച്യുതാനന്ദനി' എന്ന പേര് നൽകപ്പെട്ട ചെടി

  • കല്ലാർ വനമേഖലയിലെ കാട്ടുകാശിത്തുമ്പ

19.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഇക്കോസിസ്റ്റം നിർമിക്കാനൊരുങ്ങുന്ന സംസ്ഥാനം

  • ആന്ധ്രാപ്രദേശ്

20.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)യുടെ പുതിയ ചെയർമാൻ

  • അജയ് സേത്ത്

21.2030 ആകുമ്പോഴേക്കും എല്ലാവർ ക്കും താങ്ങാനാവുന്ന വിലയിൽ നേ ത്രചികിത്സ നൽകുന്നതിനായി ഗ്ലോ ബൽ സ്പെക്സ് 2030' എന്ന ആഗോള സംരംഭം ആരംഭിച്ച സംഘടന 

  • ലോകാരോഗ്യ സംഘടന




No comments:

Post a Comment