Saturday, August 2, 2025

G K AND CURRENT AFFAIRS-1600 T0 1700

 

 


GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔1601) 2025 ജൂലൈ 21 ന് അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വ്യക്തി?

☑️വി.എസ്.അച്യുതാനന്ദൻ


❔1602 ) 2025 ജൂലൈ 20 ന് നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ വെങ്കലതല മീറ്റായ പോർച്ചുഗലിലെ മായയിൽ ലോങ്ങ് ജമ്പിൽ കിരീടം നേടിയത് ആരാണ് ?

☑️എം.ശ്രീശങ്കർ


❔1603 ) ഏത് രോഗത്തിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആഡ് ഫാൾസിവാക്സ് എന്ന പുതിയ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്?

☑️മലേറിയ


❔1604 ) ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66 -ആംത് അന്താരാഷ്ട്ര ഗണിത ഒളിംപ്യാഡിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു?

☑️7 -ആം സ്ഥാനം (252 ൽ 193 സ്‌കോർ) 


❔1605 ) 2025 ജൂലൈ 19 ന് 20 വർഷമായി കോമയിൽ കിടന്ന് മരിച്ച സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരൻ ആരാണ് ?

☑️അൽവലീദ് ബിൻ ഖാലിദ്


❔1606) അടുത്തിടെ 5.3 മില്യൺ ഡോളറിന് ലേലം ചെയ്ത, ഭൂമിയിലെ ഏറ്റവും വലിയ ചൊവ്വാ ഉൽക്കയുടെ പേരെന്താണ്?

☑️എൻ‌.ഡബ്ല്യു‌.എ 16788 (NWA 16788)


❔1607 ) അടുത്ത മൂന്ന് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് (2027, 2029, 2031) ആതിഥേയത്വം ലഭിച്ച രാജ്യം ഏതാണ്?

☑️ഇംഗ്ലണ്ട്


❔1608) ജപ്പാൻ ബാഡ്മിന്റൺ ഓപ്പൺ 2025-ലെ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?

☑️ഷി യു ചി (Shi Yuqi)


❔1609 ) ശാസ്ത്രജ്ഞർ ജപ്പാനിൽ കണ്ടെത്തിയ, പാണ്ടയെപ്പോലെയുള്ള പുതിയ കടൽ ജീവിയുടെ പേരെന്താണ്?

☑️ക്ലാവെലിന ഓസിപാണ്ടേ (Clavelina ossipandae).


❔1610) അടുത്തിടെ പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയ രാജ്യം?

☑️UAE

❔1611) 2025 ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ച വ്യക്തി?

☑️ജഗ്‌ദീപ് ധൻഖർ


❔1612 ) ദേശീയ സുരക്ഷാ പ്രസക്തി കണക്കിലെടുത്ത് സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ്? 

☑️ബിത്ര


❔1613 ) അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച മിസോറാമിലെ കേന്ദ്രം?

☑️Lianpui Menhirs


❔1614 ) ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത് ?

☑️മൗസിൻറാം 


❔1615 ) യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തപ്പെട്ടത്  ?

☑️അൽബേനിയ


❔1616) 2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം?

☑️ട്രിനിറ്റി പരീക്ഷണം


❔1617 ) 2025 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്ടെ പ്രമേയം?

☑️One Moon, One Vision, One Future


❔1618) അടുത്തിടെ മലേഷ്യ സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ?

☑️INS Sandhayak


❔1619 ) 1200 ൽ താഴെ വോട്ടർമാരുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ് ?

☑️ ബീഹാർ


❔1620) കേരള ക്രിക്കറ്റ് ലീഗിന്ടെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ?

☑️ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ

❔1621) FISM 2025—‘മജീഷ്യൻമാർക്കുള്ള ഓസ്കാർ’ എന്നറിയപ്പെടുന്ന അന്തർദേശീയ മാജിക് ചാമ്പ്യൻഷിപ്പിൽ 'Best Magic Creator' അവാർഡ് ജേതാവായ ആദ്യ ഇന്ത്യക്കാരി ആരാണ്?

☑️സുഹാനി ഷാ


❔1622 ) ഇന്ത്യയിലെ ആദ്യത്തെ യാചക രഹിത നഗരമായി മാറിയ നഗരം?

☑️ഇൻഡോർ


❔1623 ) നാഷണൽ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ അനുസരിച്ച് എത്ര വ്യക്തികളെ സിക്കിൾ സെൽ രോഗത്തിനായി പരിശോധിച്ചു?

☑️ആറ് കോടി


❔1624 ) അമേരിക്കയിൽ നിന്നുള്ള മൂന്ന് AH -64 E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഏത് തീയതിയിലാണ് ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുക ?

☑️2025 ജൂലൈ 22 


❔1625 ) എ.ഐ.എം (Atal Innovation Mission) മിഷന്റെ ഡയറക്ടറായി അടുത്തിടെ നിയമിതനായത് ആര്?

☑️ദീപക് ബാഗ്ല


❔1626) ഇന്ത്യയിലെ ആദ്യ “Mining Tourism” പദ്ധതി ആരംഭിച്ചത് എവിടെയാണ്?

☑️ജാർഖണ്ഡ്


❔1627 ) സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി ഏത് രാജ്യത്തിലാണ് ആരംഭിച്ചത്?

☑️ഇന്ത്യ


❔1628) നാഷണൽ ബ്രോഡ് കാസ്റ്റിംഗ് ഡേ ആയി എല്ലാ വർഷവും ആചരിക്കുന്നത് എന്നാണ്?

☑️Iജൂലൈ 23


❔1629 ) ഇന്ത്യയുടെ സൈബർ സുരക്ഷാ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എക്സർസൈസ് ?

☑️ഭാരത് എൻ‌ സി‌ എക്സ് 2025


❔1630) ഡൽഹിയിൽ നടക്കുന്ന കപ്പൽ നിർമ്മാണ സെമിനാറിന് ആരാണ് ആതിഥേയത്വം വഹിക്കുന്നത്?

☑️ഇന്ത്യൻ നാവികസേന

❔1631) ബ്ലാക്ക് സബത്ത് ബാൻഡിനെ നയിച്ച ഹെവി മെറ്റൽ സംഗീതത്തിന്റെ ഗാഡ്‌ഫാദർ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ 2025-ൽ അന്തരിച്ച വ്യക്തിയാര് ?

☑️ഒസീ ഓസ്‌ബോൺ (Ozzy Osbourne)


❔1632 ) ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ എക്കോസിസ്റ്റം ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?

☑️ആന്ധ്രാപ്രദേശ്


❔1633 ) 2025 -ൽ മാലിദ്വീപ് സ്വാതന്ത്ര്യ ദിനത്തിന്ടെ (60 th) മുഖ്യാതിഥി ?

☑️നരേന്ദ്രമോദി


❔1634 ) ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?

☑️തമിഴ്‌നാട് 


❔1635 ) ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ പവർ ഡാം ടിബറ്റിൽ നിർമ്മിക്കുന്ന രാജ്യം?

☑️ചൈന


❔1636) അമേരിക്കയെ ക്രിപ്റ്റോ ആസ്ഥാനമാക്കും എന്ന പ്രഖ്യാപനത്തോടെ ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ച നിയമം?

☑️ജീനിയസ് ആക്ട്


❔1637 ) 2025 ജൂലൈയിൽ യുണെസ്കോയിൽ നിന്ന് പിന്മാറിയ രാജ്യം ?

☑️അമേരിക്ക


❔1638) ഗോവ ഷിപ്യാർഡ് നിർമ്മിച്ച രണ്ടാമത്തെയും അവസാനത്തെയും തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പലിന്ടെ പേര്, 2025 ജൂലൈ 23 ന് പുറത്തിറക്കി?

☑️സമുദ്ര പ്രാചേത്


❔1639 ) 'ദി സീക്രട്ട്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയായ റോണ്ട ബൈർൺ 2025 നവംബറിൽ പുറത്തിറക്കുന്ന പുതിയ പുസ്തകം ഏതാണ്?

☑️ "Countdown to Riches: 21 Days of Wealth-Attracting Habits".


❔1640) കാർഗിൽ രക്തസാക്ഷികളെ ആദരിക്കുന്നതിനായി രാജസ്ഥാൻ നിയമസഭ സ്ഥാപിക്കുന്ന ഉദ്യാനം ഏതാണ്?

☑️ശൗര്യ വാടിക

❔1641) ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി സാക്ഷ്യം വഹിച്ച പുതിയ ആകാശീയ സംഭവമായി പരിഗണിക്കപ്പെടുന്നത് ഏതാണ്?

☑️ഒരു പുതിയ സൗരയൂഥത്തിന്റെ ജനനം


❔1642 ) 2025 ൽ PEN Translates Award നേടിയ ഗീതാഞ്ജലി ശ്രീയുടെ പുസ്തകം ഏതാണ്?

☑️Once Elephants Lived Here


❔1643 ) ഏത് വർഷത്തിലാണ് ഇന്ത്യ പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുക എന്ന ലക്‌ഷ്യം നേടിയത് ?

☑️2025


❔1644 ) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി മൂന്ന് വർഷത്തേക്ക് ആരെയാണ് നിയമിച്ചത്?

☑️അജയ് സേത്ത് 


❔1645 ) എത്ര വർഷങ്ങൾക്ക് ശേഷം ഇന്ത്യ ചൈനയിലേക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു?

☑️5 വർഷം


❔1646) 2025-ൽ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥാപിത മ്യൂച്ചുവൽ ഫണ്ടിന് നേതൃത്വം നൽകുന്ന വ്യക്തി ആരാണ്?

☑️മധു ലുനാവത്


❔1647 ) 2025 ജൂലൈ 24 ലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച്, ഇന്ത്യയിൽ എത്ര സ്വകാര്യ ടിവി ചാനലുകൾ ഉണ്ട്?

☑️908


❔1648) 2025 ജൂലൈ 23 ന് നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് ത്രിപാഠിയുടെ അഭിപ്രായത്തിൽ തദ്ദേശീയമായി രൂപകൽപന ചെയ്ത എത്ര കപ്പലുകൾ നാവികസേനയ്ക്ക് കൈമാറി?

☑️100 കപ്പലുകൾ


❔1649 ) 2025 ജൂലൈ 23 ന് കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറയുന്നതനുസരിച്ച് ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ പ്രധാന വികസനം എന്താണ്?

☑️ഗഗൻയാന്റെ ഗ്രൗണ്ട് ടെസ്റ്റ് പൂർത്തിയായി


❔1650) 2025-ലെ IBSF വേൾഡ് 6-റെഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പങ്കജ് അദ്വാനിയെ തോൽപിച്ച് കിരീടം നേടിയ വെൽഷ് താരം ആരാണ്?

☑️റിലി പവൽ (Riley Powell)

❔1651) തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രധാനമന്ത്രി ?

☑️നരേന്ദ്രമോദി


❔1652 ) ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർക്ക് നിയമനം നൽകരുതെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികൾക്ക് നിർദേശം നൽകിയ രാജ്യം?

☑️യു.എസ്


❔1653 ) വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി അടുത്തിടെ പേര് നൽകപ്പെട്ട സസ്യം ?

☑️ഇൻപേഷ്യന്റ്സ് അച്യുതാനന്ദനി (Impatiens achudanandanii)


❔1654 ) 2025 -ൽ ഇന്ത്യൻ സേനയിൽ നിന്ന് വിരമിക്കുന്ന യുദ്ധവിമാനം?

☑️മിഗ് -21 


❔1655 ) ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

☑️ദിവ്യ ദേശ് മുഖ്


❔1656) 2025 ജൂലൈയിൽ അന്തരിച്ച പ്രശസ്ത നാടക സംവിധായകൻ ആരാണ് ?

☑️രതൻ ഥിയാം


❔1657 ) 2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം?

☑️ഹൾക്ക് ഹോഗൻ


❔1658) ഭൂമിയുടെ കാന്തിക കവചത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിന്ടെ പേരെന്താണ് ?

☑️TRACERS


❔1659 ) ഇന്ത്യയിൽ "കാർഗിൽ വിജയ് ദിവസ്" ഏതു തീയതിയിലാണ് ആചരിക്കുന്നത്?

☑️ജൂലൈ 26


❔1660) അടുത്തിടെ അന്തരിച്ച ബ്രിട്ടനിലെ പ്രശസ്ത ജാസ് ഗായിക ആരാണ്?

☑️ക്ലിയോ ലെയ്ൻ

❔1661) ഐ.എം.എഫിൻ്റെ (IMF) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഏത് ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയാണ് 2025 ഓഗസ്റ്റിൽ സ്ഥാനമൊഴിയുന്നത്?

☑️ഗീതാ ഗോപിനാഥ്


❔1662 ) കേരളത്തിലെ റബ്ബർ തോട്ടങ്ങളിൽ വ്യാപകമായ നാശത്തിന് കാരണമാകുന്ന ഹാനികരമായ ഫംഗസുകളെ വഹിക്കുന്ന അധിനിവേശ കീടത്തിന്റെ പേര്?

☑️അംബ്രോസിയ വണ്ട് (Ambrosia Beetle)


❔1663 ) ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് ജനാധിപത്യ ക്രമവും സ്ഥാപനപരമായ തുടർച്ചയും നിലനിർത്തിക്കൊണ്ട് സ്ഥാനമൊഴിയാൻ വ്യക്തവും ഭരണഘടനാപരവുമായ മാർഗ്ഗം നൽകുന്ന ആർട്ടിക്കിൾ ഏതാണ്?

☑️ആർട്ടിക്കിൾ 67(a)


❔1664 ) ഇഗ്നോയുടെ (IGNOU) ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത് ആര്?

☑️പ്രൊഫ. ഉമ കാഞ്ചിലാൽ 


❔1665 ) സാംസ്കാരിക നയതന്ത്രത്തിൻ്റെ ഭാഗമായും, ബുദ്ധമതത്തിന് അശോക ചക്രവർത്തി നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായും അടുത്തിടെ അശോകസ്തംഭത്തിൻ്റെ പകർപ്പ് സ്ഥാപിച്ചത് എവിടെയാണ്?

☑️ശ്രീ സുഭൂതി വിഹാരം, ശ്രീലങ്ക


❔1666) ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയുടെ (GIFT City) മാനേജിങ് ഡയറക്ടറായും ഗ്രൂപ്പ് സി.ഇ.ഒ. ആയും നിയമിതനായത് ആര്?

☑️സഞ്ജയ് കൗൾ


❔1667 ) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ കോച്ച് വിജയകരമായി പരീക്ഷിച്ചത് എവിടെയാണ്?

☑️ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF), ചെന്നൈ


❔1668) 2025 സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ ജി7 (G7) രാജ്യമാകുന്നത് ഏത് രാജ്യമാണ് ?

☑️ഫ്രാൻസ്


❔1669 ) നംബിയോയുടെ (Numbeo) സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ്-ഇയർ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതാണ്?

☑️യു.എ.ഇ.


❔1670) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ (VACB) സംസ്ഥാനത്തുടനീളമുള്ള 81 എം.വി.ഡി. (MVD) ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് നൽകിയ പേരെന്ത്?

☑️ഓപ്പറേഷൻ ക്ലീൻ വീൽസ്

❔1671) മലബാർ റിവർ ഫെസ്റ്റിവലിന്റെ 11-ആംത് പതിപ്പ് 2025 ൽ 'റാപ്പിഡ് രാജ', 'റാപ്പിഡ് റാണി' എന്നീ കിരീടങ്ങൾ നേടിയത് ആരാണ്?

☑️റയാൻ ഒ'കോണറും റാറ്റ ലോവൽസ്‌മിത്തും (ന്യൂസിലാൻഡ്)


❔1672 ) ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്ടെ പേരെന്ത്?

☑️എക്സർസൈസ് ബോൾഡ് കുരുക്ഷേത്ര


❔1673 ) 2025 ജൂലൈയിൽ സൻസദ് ടിവിയുടെ സി.ഇ.ഒ യായി നിയമിക്കപ്പെട്ടത് ആരാണ്?

☑️ഉത്പൽ കുമാർ സിംഗ്


❔1674 ) 2025 ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?

☑️സീമ 


❔1675 ) 2025 ജൂലൈ 26 ന് ന്യൂഡൽഹിയിൽ നടന്ന 2025 ലെ സൻസദ് രത്ന അവാർഡ് എത്ര പേർ നേടി?

☑️പതിനേഴ് പാർലമെന്റേറിയന്മാർ


❔1676) 2025 ലോകമാന്യ തിലക് അവാർഡിന് അർഹനായത്?

☑️നിതിൻ ഗഡ്‌കരി


❔1677 ) പുരുഷന്മാരുടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡ് നേടിയത്?

☑️ദേവ് കുമാർ മീണ


❔1678) World Hepatitis Dary ആയി ആചരിക്കുന്നത് എന്നാണ്?

☑️ജൂലൈ 28


❔1679 ) 2025-ൽ Nahid-2 ടെലികോം ഉപഗ്രഹം വിജയകരമായി ഏത് റോക്കറ്റിന്റെ സഹായത്തോടെ റഷ്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ടു?

☑️സോയൂസ്


❔1680) അടുത്തിടെ അന്തരിച്ച, പ്രശസ്തനായ സംഗീത ആക്ഷേപഹാസ്യകാരനും ഗണിതശാസ്ത്ര അധ്യാപകനും ആരായിരുന്നു?

☑️ടോം ലേറർ

❔1681) 2025 ജൂലൈ 28 ന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മഹാദേവ് നടത്തിയത് എവിടെയാണ്?

☑️ശ്രീനഗറിലെ ലിഡ്വാസ് പ്രദേശം

❔1682 ) പ്രോക്ടർ & ഗാംബിൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആരെയാണ് നിയമിച്ചത്?

☑️ശൈലേഷ് ജെജൂരിക്കർ

❔1683 ) വീർ പരിവാർ സഹായത യോജന 2025 ജൂലൈ 26 ന് ഏത് സംഘടനയാണ് ആരംഭിച്ചത് ?

☑️ദേശീയ നിയമ സേവന അതോറിറ്റി (National Legal Services Authority- NALSA)


❔1684 ) ഇന്ത്യയ്ക്ക് ചരിത്രപരമായ നിമിഷം സമ്മാനിച്ച്, FIDE വനിതാ ചെസ് ലോകകപ്പ് 2025-ൽ വിജയിച്ചത് ആരാണ്?

☑️ദിവ്യ ദേശ്മുഖ് 

❔1685 ) ജമ്മു & കാശ്മീരിലെ ആദ്യത്തെ നേരിട്ടുള്ള അൺലോക്കിംഗ് സിസ്റ്റം സ്ഥാപിച്ചത് ?

☑️ദിനാനഗർ റെയിൽവേ സ്റ്റേഷൻ

❔1686) 2025 ജൂലൈ 28 ന് പോളണ്ടിൽ 7,826 പോയിന്റുകളുമായി പുതിയ ദേശീയ ഡെക്കാത്‌ലൺ റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ?

☑️തേജസ്വിൻ ശങ്കർ

❔1687 ) കരസേനയുടെ വിവിധ യൂണിറ്റുകളെ കോർത്തിണക്കി രൂപീകരിക്കുന്ന സർവാംഗസേന?

☑️രുദ്ര ബ്രിഗേഡ്

❔1688) 2025 -ൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

☑️വേദ കൃഷ്ണമൂർത്തി

❔1689 ) 170 മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ?

☑️റെമോണ എവെറ്റ് പെരേര

❔1690) മഹാരാഷ്ട്രയിലെ ആദ്യത്തെ ഗ്ലാസ് പാലം എവിടെയാണ് തുറക്കുന്നത്?

☑️സിന്ധുദുർഗിലെ നാപ്നെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ

❔1691) 2025-ലെ ബുക്കർ സമ്മാന പട്ടികയിൽ തിരിച്ചെത്തിയ ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി?

☑️കിരൺ ദേശായി

❔1692 ) ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും 2025 ജൂലൈ 29 ന് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് ?

☑️ബീഹാറിലെ വൈശാലി ജില്ല

❔1693 ) 2025 ജൂലൈ 29 ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കടുവാ സാന്ദ്രത രേഖപ്പെടുത്തിയ കടുവ സംരക്ഷണ കേന്ദ്രം ഏതാണ്?

☑️ആസാമിലെ കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം

❔1694 ) അടുത്തിടെ ബാർബഡോസിൽ നിന്നും വീണ്ടും കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ?

☑️ബാർബഡോസ് ത്രെഡ് സ്നേക്ക്

❔1696) 2025 ബെൽജിയം ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത്?

☑️ഓസ്കാർ പിയാസ്ട്രി

❔1697 ) ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി മീഡിയം എം.ബി.ബി.എസ് കോളേജ് ഏത് സംസ്ഥാനത്തിലാണ് ആരംഭിക്കുന്നത്?

☑️മധ്യപ്രദേശ്

❔1698) ആറ് വർഷത്തിനുള്ളിൽ ഇന്ത്യ എത്ര തുകയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തി?

☑️₹12,000 ട്രില്യൺ രൂപ മൂല്യമുള്ള ഏകദേശം 65,000 കോടി ഡിജിറ്റൽ ഇടപാടുകൾ

❔1699 ) രാജസ്ഥാനിൽ നിന്നുള്ള മേവാർ ഭിൽസുകളുടെ ഒരു വാർഷിക നാടോടി ആചാരമായി അറിയപ്പെടുന്നത് എന്താണ്?

☑️ഗാവ്രി (Gavri)

❔1700) ബഹിരാകാശതലത്തിൽ ബഹിരാകാശയാത്രികരെ സഹായിക്കുന്നതിനായി പരീക്ഷിച്ച AI അധിഷ്ഠിത ബഹിരാകാശ സഹായി ഏതാണ്?

☑️പ്രോജക്റ്റ് സിമോൺ (CIMON – Crew Interactive Mobile Companion)


No comments:

Post a Comment