നാം ദൈന്യംദിനം എത്രയേറെ ആപ്പുകളാണ് ഉപയോഗിക്കാറുള്ളത്. പണം അയക്കാനും, വസ്ത്രം വാങ്ങാനും, സാധനങ്ങൾ ഓർഡർ ചെയ്യാനും, ഗെയിം കളിക്കാനും, പഠിക്കാനും അങ്ങനെ എത്രയെത്ര കാര്യങ്ങൾക്ക് ആപ്പുകളെ കൂട്ടു പിടിക്കാറുണ്ട്. ഇത്തരത്തിൽ നൂതന കണ്ടുപിടുത്തങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾക്ക് വഴിയൊരുക്കു കയാണ് ഗുഗിൾ എന്ന ടെക് ഭീമൻ.
സ്മാർട്ട്ഫോണിലൂടെ ജനങ്ങൾക്ക് വസ്ത്രങ്ങൾ പരീക്ഷിക്കാനായുള്ള ഉപകാരപ്രദമായ ആപ്പുമായാണ് ഇത്തവണ ഗൂഗിൾ എത്തിയിരി ക്കുന്നത്. ഗൂഗിൾ ഡോപ്പ്ൾ എന്നാണ് ഈ ആപ്പി ന്റെ പേര്. വെർച്വൽ ഡ്രസ്സ് ട്രെയിങ് ആപ്പ് ആണിത്. 2025 ജൂൺ 26 നാണ് ഈ ആപ്പ് ഗൂഗിൾ പുറത്തിറക്കിറക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള വസ്ത്ര പരീക്ഷണം
ഗൂഗിൾ ലാബ്സിന്റെ ഭാഗമായ ആപ്പ് ഉപയോഗിച്ച് വെർച്വലായി വസ്ത്രങ്ങൾ പരീക്ഷിക്കാനും, ആ ഡ്രസ്സിൽ എങ്ങനെയാകും ഉപയോക്താവിന്റെ ലുക്ക് എന്നത് ദൃശ്യവൽക്കരിക്കാനും സാധിക്കും. വസ്ത്രങ്ങൾ ഡിജിറ്റൽ, അനിമേറ്റഡ് പതിപ്പിൽ കാണാൻ ഡോപ്പിൾ സഹായിക്കുന്നു.
ഉപയോക്താവിന് ഫോട്ടോ അപ്ലോഡ് ചെയ്ത് കോടി കണക്കിന് വസ്ത്രങ്ങൾ വെർച്വലായി അണി യാൻ സാധിക്കുന്നു. സ്റ്റാറ്റിക് ഇമേജുകളെ ഡൈനാമിക് വിഷൽ ആക്കി ഇതിലൂടെ മാറ്റാനാകും.
ഡോപ്പ്ൾ ആപ്പിലൂടെ നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏത് ലൂക്കും പരീക്ഷിക്കാനാകും. സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന വസ്ത്രങ്ങ ളുടെ സ്ക്രീൻ ഷോട്ട് എടുത്ത് അപ്ലോഡ് ചെയ്ത് ആ വസ്ത്രം ചേരുന്നുണ്ടോ എന്ന് മനസ്സിലാക്കാം. ഇത്തരത്തിൽ ടോപ്പുകൾ, ബോട്ടംസ്, ഉടുപ്പുകൾ മറ്റു വസ്ത്രങ്ങൾ ഇവ പരീക്ഷിക്കാൻ സാധിക്കും. ഡോപ്പ്ൾ ആപ്പ് ലഭ്യത ആൻഡ്രോയിഡിലും, ഐ. ഒ.എസിലും ഡോപ്പ്ൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
നിലവിൽ യു എസ്സിൽ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഗൂഗിളിന്റെ 2023 ലെ വെർച്വൽ ഫിറ്റിംഗ് സാങ്കേതിക വിദ്യയുടെ വിപുലീകരണമാണ് ഈ പതിപ്പ്. ഇത് ഒരു സ്വതന്ത്ര ആപ്പ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ പർച്ചേയ്സിനെ കാര്യക്ഷമമാക്കുന്ന ഒരു ആപ്പ് തന്നെയാകും ഗൂഗിൾ ഡോപ്പ്ൾ എന്നാണ് വിലയിരുത്തൽ. 18 വയസ്സായ ആർക്കും ഈ ആപ്പ് സംവിധാനം ഉപയോഗിക്കാൻ സാധിക്കും.
ഭാവിയിൽ എ.ഐ അധിഷ്ഠിത ഫാഷൻ, ഷോപ്പിം ഗ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഡേറ്റാ ശേഖരിക്കുന്നതിനൊപ്പം പുതിയ ശൈലികൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഡോപ്പ്ൾ ഉപയോഗിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു. അതേസമയം പ്രാരംഭഘട്ടമായതിനാൽ ഫിറ്റ്, രൂപഭാവം പോലുള്ളവ കൃത്യമായി ലഭിച്ചേക്കില്ലെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഗൂഗിൾ ഡോപ്പ്ൾ എങ്ങനെ ഉപയോഗിക്കാം?
പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡോപ്പ്ൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ശേഷം ആപ്പ് തുറന്ന് സൈൻ അപ്പ് ചെയ്യുക. തുടർന്ന് ഉപയോക്താവിന്റെ ഒരു പൂർണ ചിത്രം അപ്ലോഡ് ചെയ്യുക. ടിപ്സ് എന്ന വിഭാഗത്തിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. ഉപയോക്താവിന് പരീ ക്ഷിക്കാൻ താല്പര്യമുള്ള വസ്ത്രങ്ങളുടെ ചിത്രമോ, സ്ക്രീൻ ഷോട്ടോ അപ്ലോഡ് ചെയ്യാൻ ഡോപ്പ്ൾ അനുവദിക്കുന്നു. ഇവ വീഡിയോ അനിമേറ്റഡ് ചിത്ര ങ്ങളാക്കി മാറ്റാൻ കഴിയും. ഈ വീഡിയോ സേ ചെയ്യാനും, ഷെയർ ചെയ്യാനും സാധിക്കുന്നതാണ്.
ഷോപ്പിൽ പോയി വസ്ത്രം വാങ്ങുന്ന രീതി ഇന്ന് ഓൺലൈൻ യുഗത്തിന് വഴിമാറുമ്പോൾ ഗൂഗിൾ ഡോപ്പ്ൾ പോലുള്ള ആപ്പുകൾ ജനശ്രദ്ധ നേടുമെ ന്നതിൽ തർക്കമില്ല.

