സയൻസ് ബഡി (Science Buddy)
സയൻസ് ഇഷ്ടമാണോ കൂട്ടു കാർക്ക്? സയൻസ് എന്നാൽ വെറും പാഠം മാത്രമല്ല. അത് കാണാനും പരീക്ഷിക്കാനുമുള്ള വിസ്മയലോകമാണ് സയൻസ് പഠിക്കുക എന്നാൽ തിയറികളും
ഫോർമുലകളുമൊക്കെ മനഃപാഠമാക്കൽ മാത്രമല്ല. ശാസ്ത്രം കാര്യ കാരണ സഹിതം ആലോചിക്കാ നുള്ള കഴിവുണ്ടാക്കിയെടുക്കുക എന്നുകൂടിയാണ് അർഥം.
ഇത്രയും പറഞ്ഞത് എന്തിനാ ണെന്നോ? രസകരമായ രീതിയിൽ സയൻസിന്റെ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു A ടൂൾ പരിചയപ്പെടുത്താനാണ്. സയൻസ് ബഡി (Science Buddy) എന്നാണ് ടൂളിന്റെ പേര്.
സയൻസ് ബഡി ഒരു ഓൺ ലൈൻ ഇന്ററാക്ടീവ് സയൻസ് പ്ലാറ്റ്ഫോം ആണ്. കണ്ടും കേട്ടും പരീക്ഷിച്ചും സയൻസ് പഠിക്കാൻ ഈ ടൂൾ നമ്മളെ സഹായിക്കും.
ഉദാഹരണം: "Blood Circulation പഠിക്കുമ്പോൾ ഹൃദയം മിടിക്കുന്ന തും രക്തം എങ്ങിനെയാണ് ഒഴു കുന്നത് എന്നതും കാണാം, കേൾ ക്കാം, മനസ്സിലാക്കാം.
വിഡിയോ ക്ലാസുകൾക്കും പരീ ക്ഷണങ്ങൾക്കും പുറമേ ലൈവ് ക്വിസുകളും ഗെയിമുകളുമുണ്ട്
ഇതിൽ. ഓരോ ക്ലാസുകാർക്കും അനു യോജ്യമായ വിധത്തിൽ പാഠഭാഗ ങ്ങൾക്കു രൂപം കൊടുക്കാൻ ഈ A പേഴ്സണൽ ടീച്ചർ സഹായിക്കും. ഒരു സംശയം ചോദിച്ചാൽ ചോദിച്ച യാളിന്റെ പഠന നിലവാരമനുസരിച്ച് അപ്പോൾത്തന്നെ ഉത്തരം കിട്ടും.
വീട്ടിൽ തന്നെ ചെയ്യാവുന്ന സുര ക്ഷിതമായ ചെറിയ പരീക്ഷണങ്ങൾ ക്കുള്ള വിഡിയോ മാർഗനിർദേശങ്ങളും സയൻസ് ബഡി നൽകും. പ്രൈമറി മുതൽ
ഹൈസ്കൂൾ ക്ലാസിലുള്ളവർ വരെയുള്ള കൂട്ടുകാർക്ക് ഈ ടൂൾ ഉപേയാഗിക്കാം. അതിന് www.sciencebuddy.org എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ക്ലാവൽ തിരഞ്ഞ ടുക്കുക. ഡാഷ്ബോർഡിൽനിന്ന് ചാപ്റ്റർ തിരഞ്ഞെടുത്ത് പഠനം തുടങ്ങാം. ചില ഫീച്ചറുകൾ ഫ്രീയാ യിരിക്കും. കൂടുതൽ പഠന ങ്ങൾക്കായി
സബ്സ്ക്രിപ്ഷൻ പ്ലാൻ ഉണ്ട്.

No comments:
Post a Comment