16
1. മഹാത്മാ ഗാന്ധി ജനിച്ചതെന്നാണ്?
2. 1904-ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതാണ്?
3 ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാർഥനാ ഗീതം ഏതാണ്?
4. "വൈഷ്ണവ ജൻ തോ' എന്ന പ്രാർഥനാ ഗീതം രചിച്ചതാരാണ്?
5. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരി ച്ചെത്തിയ വർഷമേത്?
6 വിൻസ്റ്റൺ ചർച്ചിൽ ഗാന്ധി ജിയെ വിശേഷിപ്പിച്ചതെങ്ങനെയാണ്?
7.മഹാത്മാ ഗാന്ധിയുടെ ഭാര്യയുടെ പേരെന്ത്?
8.ഗാന്ധിജിയുടെ മുഴുവൻ പേര്?
9.മഹാത്മാ ഗാന്ധിയു ടെ രാഷ്ട്രീയഗുരു ആരായിരുന്നു?
10 മഹാത്മാ ഗാന്ധിയുടെ അമ്മയുടെ പേരെന്താണ്?
11. മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതെന്നാണ്?
12 മഹാത്മാ ഗാന്ധിയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
13 രബീന്ദ്രനാഥ ടഗോർ ഗാന്ധിജിയെ വിളിച്ച് പേര് എന്തായിരുന്നു?
14.ദണ്ഡിയാത്ര എത്ര ദിവ സം നീണ്ടതായിരുന്നു?
15 "സത്യമാണ് എന്റെ മതം. അഹിംസയാണ് അതു സാക്ഷാത്കരിക്കാ
നുള്ള ഏക മാർഗം.' അഹിംസയെക്കുറിച്ചുള്ള പ്രശസ്തമായ
ഈ വാക്കുകൾ ആരുടേതാണ്?
16. ഗുജറാത്തിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏതാണ്?
17. മഹാത്മാ ഗാന്ധി ആദ്യമായി ദക്ഷിണാഫ്രിക്ക സന്ദർശിച്ച വർഷം ഏതാണ്?
18 ഒക്ടോബർ 2ന് ഗാന്ധി ജയന്തിക്കു പുറമേ മറ്റൊ രു ദിനം കൂടി ആഘോഷി
ക്കുന്നുണ്ട്. ഏതാണ്?
19 ഗാന്ധിജി കൊല്ലപ്പെട്ടത് എവിടെ വച്ചാണ്?
20. മഹാത്മാ ഗാന്ധി നിയമബിരുദം നേടിയത് എവിടെനിന്നാണ്?
21.മഹാത്മാ ഗാന്ധി തന്റെ അവസാന ആശ്രമം സ്ഥാപിച്ചത് എവിടെയാണ്?
22 ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്താണ്?
23 ഗാന്ധിജി ഷർട്ട് ഉപേക്ഷിച്ച് മുണ്ടും മേൽമുണ്ടും മാത്രം ഉപയോഗിച്ചു തു ടങ്ങിയത് എവിടെ വച്ചാണ്?
24.നീലം കർഷകർക്കുവേണ്ടി ഗാന്ധിജി ചെയ്ത സമരം ഏതായിരുന്നു?
25 ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു പ്ര
സിദ്ധീകരണത്തിലാണ്?
26.മഹാത്മാഗാന്ധിയുടെ അവസാനവാക്കുകൾ എന്തായിരുന്നു?
27. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജനിച്ച മറ്റൊരു നേതാവ് ആരാണ്?
28 സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാംപിൽ ആദ്യമായി അച്ചടിപ്പിക്കപ്പെട്ട ഇന്ത്യ ക്കാരൻ ആരാണ്?
29 "കേരള ഗാന്ധി' എന്നറിയപ്പെടുന്നതാരാണ്?
30 “ആഫ്രിക്കൻ ഗാന്ധി' എന്നറിയ പ്പെടുന്നതാരാണ്?
31."ഐ ഫോളോ ദ മഹാത്മ' എന്ന ഗ്രന്ഥം രചിച്ചതാരാണ്?
32."ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന പ്രശസ്തമായ പുസ്തകം എഴുതിയതാരാണ്?
33. 'വെയ്റ്റിങ് ഫോർ ദ മഹാത്മ എന്ന പ്രശസ്ത കൃതി എഴുതിയത് ആരാണ്?
34."ഇൻ സേർച്ച് ഓഫ് ഗാന്ധി' എന്ന പുസ്തകം എഴുതിയത് ആരാണ്?
35.ഗാന്ധിജിയുടെ ജീവിതത്തെ അടി സ്ഥാനമാക്കി റിച്ചാർഡ്ആറ്റൻബറോ സംവിധാ നം ചെയ്ത സിനിമ?
36."ഗാന്ധി' സിനിമയിൽ ഗാന്ധിജിയുടെ വേഷം അഭിനയിച്ച നടൻ ആരാണ്?
37. "ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിന്, ഓസ്കർ ലഭിച്ചത് ആർക്കാണ്?
38 ഒക്ടോബർ 2, രാജ്യാന്തര അഹിംസാദിനമായി ആചരി ക്കാൻ ആഹ്വാനം ചെയ്ത സംഘടന?
39 വധിക്കപ്പെടുമ്പോ ൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു?
40. “ആധുനിക കാല ത്തെ അദ്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷി പ്പിച്ചത് എന്തിനെയാണ്?
41. “നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം അണഞ്ഞുപോയിരിക്കുന്നു" ഗാന്ധിജി യുടെ മരണമറിഞ്ഞപ്പോഴുള്ള ആരുടെ വാക്കുകളാണ് ഇത്?
42. “ഇതുപോലാരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറക ൾക്ക് വിശ്വസിക്കാൻ പ്രയാസമായി രിക്കും. ഗാന്ധിജിയെക്കുറിച്ച് ആരു പറഞ്ഞതാണ് ഈ വാക്കുകൾ?
ANSWERS
1. 1869 ഒക്ടോബർ 2
2. ഇന്ത്യൻ ഒപ്പീനിയൻ
3. വൈഷ്ണവ ജൻ തോ
4. നരസിംഹ മേത്ത
6. അർദ്ധ നഗ്നനായ ഫക്കീർ
7. കസ്തൂർബ ഗാന്ധി
8. മോഹൻദാസ് കരംചന്ദ് ഗാന്ധി
9. ഗോപാൽ കൃഷ്ണ ഗോഖലേ
10. പുത്ലിബായ്
11. 1948 ജനുവരി 30
12. രാജ്ഘട്ട്, ന്യൂഡൽഹി
13. മഹാത്മാ
14. 24 ദിവസം
15. മഹാത്മാ ഗാന്ധി
16. സബർമതി
17. 1893 MAY 24
18. ലോക അഹിംസാ ദിനം
19. ഡൽഹി ബിർള ഹൗസ്
20. യൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ
21. സേവാഗ്രാം (വാർധ)
22. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
23. മധുരൈ (തമിഴ്നാട്
24. ചമ്പാരൻ സമരം
25. നവജീവൻ മാസിക
26. ഹേ റാം
28. മഹാത്മാ ഗാന്ധി
29. കെ. കേളപ്പൻ
30. നെൽസൺ മണ്ടേല
31. കെ. എം. മുൻഷി
32. ലൂയിസ് ഫിഷർ
33. ആർ. കെ. നാരായൺ
34. റിച്ചാർഡ് ആറ്റൻബറോ
35. ഗാന്ധി
36. ബെൻ കിങ്സ്ലി
37. ഭാനു അതയ്യ
38. ഐക്യരാഷ്ട്ര സംഘടന
39. 78
40. ക്ഷേത്രപ്രവേശന വിളംബരം
41. ജവാഹർ ലാൽ നെഹ്റു
42. ആൽബർട്ട് ഐൻസ്റ്റീൻ

