
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.O 11
1. ഓസ്ട്രേലിയയുടെ അടുത്തുള്ള ഏതു ദീപരാജ്യമാണ് കാലാവസ്ഥാ
വ്യതിയാനത്തിന്റെ ഫലമായി കടൽ നിരപ്പ് ഉയർന്ന് അപ്രത്യക്ഷമാകാൻ
സാധ്യതയുള്ളതായി കരുതപ്പെടുന്നത്?
2. മുറിവുണക്കാനായി നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു
സസ്യത്തിന്റെ ശാസ്ത്രനാമമാണ് സ്ട്രോബിലാന്തസ് ആൾട്ടർനേറ്റ
(Strobilanthus alternate). ഇതിന്റെ മലയാളം പേരെന്ത്?
3. "ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയിൽ നിനക്കാത്മശാന്തി!" ഈBവരികൾ എഴുതിയതാണ്?
4. ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച നവോത്ഥാന നായകൻ?
5. വൻകുടലിലെ അർബുദത്തിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത
വാക്സിന്റെ പേര് ?
6. മിന്നൽ ഉണ്ടാകുന്ന സ്ഥലങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നതിന്
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി
(IITM), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടി 2018 നവംബറിൽ
വികസിപ്പിച്ചെടുത്ത ആപ്പ് ?
7. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്ര
മായ ചെമ്മീന്റെ സംവിധായകൻ ആര്?
8. ഷിക്കാഗോ (Chicago) നഗരം ഏതുരാജ്യത്താണ്?
9. കൈയെഴുത്തുപ്രതികളും പുരാവസ്തു പൈതൃകവും സംരക്ഷിക്കാൻ ഭാരത സർക്കാർ ആവിഷ്കരിച്ച പുതിയ ദൗത്യത്തിന്റെ പേര്?
10. ഇന്ത്യയുടെ ദേശീയഗീതം ആയ വന്ദേമാതരം തിരഞ്ഞെടുത്തത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നാണ് ?
11. ഗ്രാമപഞ്ചായത്ത് അംഗമാകാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
12. ഡിഫ്ത്തീരിയ, വില്ലൻചുമ (Pertussis), ടെറ്റനസ് എന്നീ രോഗ ങ്ങൾക്കെതിരെ നൽകുന്ന വാക്സിന്റെ പേരെന്ത്?
13. സ്വീഡിഷ് കായികതാരമായ അർ മാൻഡ് ഡുപ്ലാന്റ്റിസ് (Armand Duplantis) ഏത് കായിക ഇനത്തി ലാണ് ഈയിടെ ലോക റെക്കോർഡ് നേടിയത്?
14. ഐഎസ്ഐ മുദ്ര നൽകി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഇന്ത്യയിലെ സ്ഥാപനം?
15. 2025 ൽ ബാംഗ്ലൂരിലെ ഒരു വനിത യുടെ ശരീരത്തിൽ കണ്ടെത്തിയ അപൂർവ രക്തഗ്രൂപ്പിന്റെ പേര്?
16. 'ഭാരതസ്ത്രീ എന്ന പഠനഗ്രന്ഥ ത്തിന്റെ രചയിതാവ് ആരാണ്?
17. ഇന്ത്യയിലെ മൊബൈൽ ഫോൺ സേവനത്തിന്റെ ഉദ്ഘാടനം നിർവ
ഹിച്ചുകൊണ്ട് ആദ്യമായി ഫോൺ സംഭാഷണം നടത്തിയ മുഖ്യമന്ത്രി?
18. ഭാരത സർക്കാരിൻ്റെ നിർദേശപ്രകാരം കേരളത്തിലെ പ്രാഥമിക ആരോ
ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം 2024-ൽ കൂട്ടിച്ചേർത്ത പേര്?
19. സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
20. ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച ഏക മലയാളി?
ANSWERS
1. ടുവാലു
2. മുറികൂട്ടി (മുറിവൊട്ടിപ്പച്ച)
3. ഒ.എൻ.വി.കുറുപ്പ്
4. ശ്രീനാരായണഗുരു
5. എൻ്റോമിക്സ് (Enteromix)
6. ദാമിനി (Damini)
7. രാമു കാര്യാട്ട്
8. അമേരിക്ക
9. ജ്ഞാനഭാരതം
10. ആനന്ദമഠം
11. 21
12. DPT (ട്രിപ്പിൾ വാക്സിൻ)
13. പോൾവോൾട്ട്
14. ബ്യൂറോ ഓഫ് ഇന്ത്യൻ
സ്റ്റാൻഡേർഡ്സ് (BIS)
15. CRIB
16. ഡോ. എം.ലീലാവതി
17. ജ്യോതി ബസു (1995 ജൂലൈ 31)
18. ആയുഷ്മാൻ ആരോഗ്യമന്ദിർ
19. നാഥുല (Nathula Pass)
20. കെ.ആർ.നാരായണൻ (1992-1997)