-
രാജ്യാന്തര വനദിനം എപ്പോഴാണ്?
മാർച്ച് 21 -
എറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം ഏത്?
റഷ്യ -
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?
ആമസോൺ -
ആഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവിസങ്കേതം ഏത്?
സെലൂസ് ഗെയിം റിസർവ് (ടാൻസാനിയ) -
‘വനങ്ങളുടെയും തടാകങ്ങളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഫിൻലൻഡ് -
ലോകത്തിലെ ഏറ്റവും വലിയ വനം ഏത്?
തൈഗ (കോണിഫറസ് വനം) -
വനനശീകരണത്തിന്റെ തോത് പൂജ്യത്തിലെത്തിച്ച ആദ്യ രാജ്യം ഏത്?
നോർവെ -
യാനോമാമി ഗോത്രക്കാരെ ഏതു വനത്തിലാണ് കാണാനാവുക?
ആമസോൺ -
ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?
യെല്ലോസ്റ്റോൺ (1872) -
WWF-ന്റെ പൂർണരൂപം എന്ത്?
World Wide Fund for Nature -
സഗാനോ ബാംബു ഫോറസ്റ്റ് ഏതു രാജ്യത്താണ്?
ജപ്പാൻ -
‘Crooked Forest’ എവിടെയാണ്?
പോളണ്ട് -
‘Dark Entry Forest’ ഏതു രാജ്യത്താണ്?
അമേരിക്ക -
ഇന്ത്യയിൽ ഏറ്റവും അധികം വനഭൂമിയുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ് -
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ഏത്?
സുന്ദർബൻസ് -
ഇന്ത്യയിൽ സിംഹമുള്ള ഒരേയൊരു വനം ഏത്?
ഗിർ (ഗുജറാത്ത്) -
കാസിരംഗ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
അസം -
കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ് -
ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം ഏത്?
ഹെയ്ലി ദേശീയോദ്യാനം -
മുതുമലൈ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
തമിഴ്നാട് -
ഇന്ത്യൻ വനമഹോത്സവത്തിന്റെ പിതാവ് ആര്?
കെ.എം. മുൻഷി -
വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?
1972 -
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവിസങ്കേതം ഏത്?
നെയ്യാർ -
കേരളത്തിൽ ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ജില്ല ഏത്?
ആലപ്പുഴ -
കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്?
ഇരവികുളം -
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ഏത്?
കണ്ണൂർ -
കൊച്ചിയുടെ ‘ഹരിതശ്വാസകോശം’ എന്ന് അറിയപ്പെടുന്നത് എന്ത്?
മംഗളവനം -
നെല്ലിയാമ്പതി ഏതു ജില്ലയിലാണ്?
പാലക്കാട് -
ഇന്ത്യയിൽ ‘പ്രോജക്ട് ടൈഗർ’ ആരംഭിച്ച വർഷം ഏത്?
1973 -
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
പാമ്പാടുംചോല -
കേന്ദ്ര വനംവകുപ്പ് മന്ത്രി ആര്?
ഭുപേന്ദ്ര യാദവ് -
ആഫ്രിക്കയിലെ ഏറ്റവും വലിയ ജൈവവൈവിധ്യ മേഖല ഏത്?
കോംഗോ ബേസിൻ -
‘റെഡ് ഫോറസ്റ്റ്’ ഏതു രാജ്യത്താണ്?
യുക്രെയിൻ -
ഐക്യരാഷ്ട്രസഭ രാജ്യാന്തര വനവർഷമായി പ്രഖ്യാപിച്ച വർഷം ഏത്?
2011 -
ലോകത്തിൽ ഏറ്റവും അധികം ജൈവവൈവിധ്യമുള്ള രാജ്യം ഏത്?
ബ്രസീൽ -
കേരള വനംവകുപ്പിന്റെ മുഖപത്രം ഏത്?
അരണ്യം -
ട്രോപ്പിക്കൽ മുൾക്കാടുകളുടെ മറ്റൊരു പേര് എന്ത്?
സ്ക്രബ് കാടുകൾ -
ജെയിൻ ഗുഡാൾ ചിമ്പാൻസികളെക്കുറിച്ചുള്ള പഠനം ആരംഭിച്ച വനം ഏത്?
ഗോംബെ സ്ട്രീം നാഷണൽ പാർക്ക് (ടാൻസാനിയ) -
‘ശാസ്ത്രീയ വനശാസ്ത്രത്തിന്റെ പിതാവ്’ ആര്?
സർ ഡീട്രിച് ബ്രാൻഡിസ് -
വനമില്ലാത്ത സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച് വനമാക്കുന്ന പ്രക്രിയ എന്ത്?
Afforestation

