ജവാഹർലാൽ നെഹ്റു ജനിച്ച വർഷം ഏത്?
1889 നവംബർ 14-
നെഹ്റുവിന്റെ മാതാപിതാക്കൾ ആരെല്ലാം?
മോത്തിലാൽ നെഹ്റു, സ്വരൂപ് റാണി -
നെഹ്റു കുട്ടിക്കാലം ചെലവഴിച്ച പ്രയാഗരാജിലെ വീടിന്റെ ഇന്നത്തെ പേര് എന്ത്?
സ്വരാജ് ഭവൻ -
ഗാന്ധിജിയും നെഹ്റുവും തമ്മിൽ ആദ്യമായി കണ്ട വർഷം ഏത്?
1916 -
നെഹ്റുവിന്റെ ഭാര്യ ആരായിരുന്നു?
കമലാ നെഹ്റു -
ജവാഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് എപ്പോൾ?
1947 ഓഗസ്റ്റ് 15 -
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം സമയത്ത് ജയിലിൽ കഴിയുമ്പോൾ നെഹ്റു രചിച്ച കൃതി ഏത്?
ഇന്ത്യയെ കണ്ടെത്തൽ -
ചിൽഡ്രൻസ് ഫിലിം സൊസൈറ്റിക്ക് രൂപം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ജവാഹർലാൽ നെഹ്റു -
‘Reminiscences of the Nehru Age’, ‘My Days with Nehru’ എന്നീ കൃതികൾ രചിച്ച മലയാളി ആര്?
എം.ഒ. മത്തായി -
നെഹ്റുവിന്റെ ജന്മദിനം ഔദ്യോഗികമായി ശിശുദിനമായി ആഘോഷിച്ചുതുടങ്ങിയ വർഷം ഏത്?
1957 -
1938-ൽ നെഹ്റു ആരംഭിച്ച ഇംഗ്ലീഷ് പത്രം ഏത്?
നാഷണൽ ഹെറാൾഡ് -
‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന കൃതിയെ ആസ്പദമാക്കി ശ്യാം ബെനഗൽ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ഏത്?
ഭാരത് ഏക് ഖോജ് -
നെഹ്റുവിന് എത്ര തവണ നൊബേൽ നാമനിർദ്ദേശം ലഭിച്ചു?
13 തവണ -
ജവാഹർലാൽ നെഹ്റു അവാർഡ് ആരംഭിച്ച വർഷം ഏത്?
1965 -
1982-ലെ ‘ഗാന്ധി’ സിനിമയിൽ നെഹ്റുവിനെ അവതരിപ്പിച്ചത് ആര്?
റോഷൻ സേഠ് -
നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?
1955 -
ജവാഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥലം ഏത്?
ശാന്തിവനം -
നെഹ്റുവിന്റെ ആത്മകഥ ഏത്?
An Autobiography (ആത്മകഥ) -
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രസിഡന്റായ ആദ്യ വനിതയും നെഹ്റുവിന്റെ സഹോദരിയും ആര്?
വിജയലക്ഷ്മി പണ്ഡിറ്റ് -
നെഹ്റു രൂപം നൽകിയ രാജ്യാന്തര കൂട്ടായ്മ ഏത്?
ചേരിചേരാ പ്രസ്ഥാനം -
തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആര്?
ജവാഹർലാൽ നെഹ്റു -
‘ഭാരതമാതാവിന് അവളുടെ പ്രിയപ്പെട്ട രാജകുമാരനെ നഷ്ടമായിരിക്കുന്നു’ എന്ന് പറഞ്ഞത് ആര്?
അടൽ ബിഹാരി വാജ്പേയി -
1947 ഓഗസ്റ്റ് 14 അർധരാത്രി നെഹ്റു നടത്തിയ പ്രസംഗം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Tryst with Destiny -
നെഹ്റുവിന്റെ ഏറ്റവും ഇളയ സഹോദരി ആര്?
കൃഷ്ണ നെഹ്റു ഹുതീസിങ് -
സ്വാതന്ത്ര്യസമരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നെഹ്റുവിന്റെ തൊഴിൽ എന്തായിരുന്നു?
അഭിഭാഷകൻ -
നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ വർഷം ഏത്?
1929 -
1984-ലെ ‘Nehru’ സിനിമ സംവിധാനം ചെയ്തത് ആര്?
ശ്യാം ബെനഗൽ, യൂറി ആൽഡോഖിൻ -
നെഹ്റു മകൾ ഇന്ദിരയ്ക്കയച്ച കത്തുകളുടെ സമാഹാരങ്ങൾ ഏത്?
Glimpses of World History, ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ -
ലോക്സഭയിൽ അവിശ്വാസപ്രമേയം നേരിട്ട ആദ്യ പ്രധാനമന്ത്രി ആര്?
ജവാഹർലാൽ നെഹ്റു -
ജവാഹർലാൽ നെഹ്റു അന്തരിച്ച വർഷം ഏത്?
1964 -
1919-ൽ മോത്തിലാൽ നെഹ്റുവിനൊപ്പം ആരംഭിച്ച പത്രം ഏത്?
The Independent -
പഞ്ചശീലതത്വങ്ങളിൽ നെഹ്റുവിനൊപ്പം ഒപ്പുവച്ച ചൈനീസ് ഭരണാധികാരി ആര്?
ചൗ എൻലായ് -
‘നമ്മുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞിരിക്കുന്നു’ എന്ന് നെഹ്റു പറഞ്ഞത് ആരുടെ മരണത്തിൽ?
മഹാത്മാ ഗാന്ധി -
ഇന്ദിരാ ഗാന്ധി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായ വർഷം ഏത്?
1966 -
ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി ആര്?
ജവാഹർലാൽ നെഹ്റു
ജവാഹർലാൽ നെഹ്റു QUIZ-23
November 09, 2025
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
Tags

