Sunday, November 9, 2025

GK & CURRENT AFFAIRS 2601 TO 2700

   

GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔2601) മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏത്?

☑2012 നവംബർ 1

❔2602 ) കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം?

☑ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം (1931 നവംബർ 1)

❔2603 ) നവംബർ ഒന്നിന് രൂപം കൊണ്ട കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ് ?

☑വയനാട് 1980 നവംബർ 1 , പത്തനംതിട്ട1982 നവംബർ 1

❔2604 ) കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട കോർപ്പറേഷൻ ഏത്?

☑കണ്ണൂർ

❔2605 ) കേരളത്തിൽനിന്നുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ ഏതൊക്കെ?

☑കഥകളി, മോഹിനിയാട്ടം

❔2606 ) കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം പണികഴിപ്പിച്ച ആദ്യ അണക്കെട്ട് ഏത്?

☑പീച്ചി അണക്കെട്ട് (തൃശ്ശൂർ)

❔2607 ) “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?

☑അക്കിത്തം അച്യുതൻനമ്പൂതിരി

❔2608) കേരളത്തിലെ ഏറ്റവും അധികം അണക്കെട്ടുള്ള നദി ഏതാണ്?

☑പെരിയാർ

❔2609 ) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?

☑മുളങ്കുന്നത്തുകാവ്

❔2610) മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ ഏത്?

☑ഇന്ദുലേഖ (ഒ ചന്തുമേനോൻ)

❔2611) ഇ -വെഹിക്കിൾസിന് 100% നികുതി ഇളവ് ചെയ്യുന്ന സംസ്ഥാനം ഏത്?

☑തമിഴ്നാട്

❔2612 ) ഇന്ത്യയിലെ ആദ്യ ടയർ പാർക്ക്‌ നിലവിൽ വന്നത് എവിടെ?

☑കൊൽക്കത്ത

❔2613 ) ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ?

☑വേളി ടൂറിസ്റ്റ് വില്ലേജ്

❔2614 ) ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020-ലെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ ഉൾപ്പെട്ട ‘ജീൻ പെട്രോൾ ഓൺ ദ പർപ്പിൾ ലൈൻ’ എന്ന നോവൽ രചിച്ച മലയാളി?

☑ദീപ ആനപ്പാറ (പാലക്കാട് സ്വദേശി)

❔2615 ) നിർബന്ധിത മതംമാറ്റത്തിന് എതിരെ ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാനം ഏത്?

☑ഉത്തർപ്രദേശ്

❔2616 ) ഏത് വിദേശ പാർലമെന്റിൽ ആണ് ഇന്ത്യൻ വംശജൻ സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലി അംഗമായത്?

☑ന്യൂസിലൻഡ് (ഡോ.ഗൗരവ് ശർമ്മ)

❔2617 ) ഡോ. എപിജെ അബ്ദുൽ കലാമിനെ പറ്റി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എഴുതിയ പുസ്തകം ഏത്?

☑40 Years with Abdul Kalam – Untold Stories

❔2618) കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത്?

☑ഷൊർണൂർ

❔2619 ) തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

☑കേരളം

❔2620) ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രം അറിയപ്പെടുന്ന മറ്റൊരു പേര്?

☑കെ കെ നീലകണ്ഠൻ സ്മാരക പക്ഷി സങ്കേതം

❔2621) കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായത്?

 ☑ആനി മസ്ക്രീൻ

❔2622 ) കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി?

☑ഭാരതപ്പുഴ

❔2623 ) ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

☑ഡോ.നോർമാൻ ബോർലോഗ്

❔2154 ) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?

☑മൗലാനാ അബ്ദുൽ കലാം ആസാദ്

❔2625 ) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

☑ശ്രീനാരായണഗുരു

❔2626 ) നിലവിൽ ഇന്ത്യയിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്?

☑11 ഭാഷകൾക്ക് (പഴയ ക്ലാസിക്കൽ ഭാഷകൾ (6): തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ. - പുതിയ ക്ലാസിക്കൽ ഭാഷകൾ (5): മറാത്തി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി)

❔2627 ) ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?

☑മലയാളം

❔2628) ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

☑ചെന്തുരുണി വന്യജീവി സങ്കേതം

❔2629 ) കേരളത്തിന്റെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?

☑നൂറനാട്

❔2630) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത?

☑സിസ്റ്റർ അൽഫോൻസ

❔2631) കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല?

☑കാസർകോട്

❔2632 ) കേരളത്തിലെ ഏക സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

☑കഴക്കൂട്ടം (തിരുവനന്തപുരം)

❔2633 ) ‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?

☑ഭരതനാട്യം

❔2634 ) ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?

☑ഡി ഉദയകുമാർ

❔2635 ) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?

☑രാജസ്ഥാൻ

❔2636 ) ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ആരാണ്?

☑ദാദാ നവറോജി

❔2637 ) ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?

☑കണ്ണൂർ

❔2638) ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?

☑കൊല്ലം

❔2639 ) ഇന്ത്യയിൽ ഏറ്റവും കുറച്ചു മഴ പെയ്യുന്ന സ്ഥലം ഏത്?

☑ജയ്സാൽമീർ (രാജസ്ഥാൻ)

❔2640) ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര്?

☑ലാലാലജ്പത്റായ്

❔2641) ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?

☑തിരുവനന്തപുരം

❔2642 ) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

☑ശ്രീകാര്യം (തിരുവനന്തപുരം)

❔2643 ) ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

☑അഗസ്ത്യാർകൂടം

❔2644 ) ‘മ്യൂറൽ പഗോഡ’ എന്നറിയപ്പെടുന്നത്?

☑പത്മനാഭസ്വാമി ക്ഷേത്രം

❔2645 ) കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

☑നെയ്യാറ്റിൻകര

❔2646 ) കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?

☑കുട്ടനാട്

❔2647 ) കേരളത്തിലെ ഏറ്റവും വലിയ കായൽഏത്?

☑വേമ്പനാട്ടുകായൽ

❔2648) കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?

☑ആലപ്പുഴ

❔2649 ) കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ ജില്ല?

☑ആലപ്പുഴ

❔2650) ഒരു പുഷ്പത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം?

☑കുറിഞ്ഞിമല

❔2651) ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

☑ജവഹർലാൽ നെഹ്റു

❔2652 ) ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം ഏതാണ്?

☑അലഹബാദ് (ഉത്തർപ്രദേശ്)

❔2653 ) അലഹബാദിന്റെ പുതിയ പേര് എന്ത്?

☑പ്രയാഗ് രാജ്

❔2654 ) ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?

☑ചാച്ചാജി

❔2655 ) ലോക ശിശുദിനം എന്ന്?

☑നവംബർ 20

❔2656 ) കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?

☑ജവഹർ ലാൽ നെഹ്റു

❔2657 ) ‘ആധുനിക ഇന്ത്യയുടെ ശില്പി’ എന്നറിയപ്പെടുന്നത് ആര്?

☑ജവഹർലാൽനെഹ്റു

❔2658) നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?

☑1947 ഓഗസ്റ്റ് 15

❔2659 ) 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം?

☑വിധിയുമായുള്ള കൂടിക്കാഴ്ച

❔2660) “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?

☑വിൻസ്റ്റൺ ചർച്ചിൽ

❔2661) ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?

☑1912 ബന്ദിപൂർ സമ്മേളനം

❔2662 ) നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?

☑രവീന്ദ്രനാഥടാഗോർ

❔2663 ) ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?

☑ജവഹർലാൽ നെഹ്റു

❔2664 ) ‘ജവഹർ’ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്?

☑അമൂല്യമായ രത്നം

❔2665 ) ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്?

☑മണിപ്പൂർ

❔2666 ) നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?

☑പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി

❔2667 ) നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തൽ’ നെ ആധാരമാക്കി ‘ഭാരത് ഏക് ഖോജ്’ എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്തത് ആര്?

☑ശ്യാം ബെനഗൽ

❔2668) നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?

☑ലാഹോർ സമ്മേളനം (1929)

❔2669 ) ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?

☑1955

❔2670) ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?

☑ജവഹർലാൽ നെ

❔2671) ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്?

☑ജവഹർലാൽ നെഹ്റു

❔2672 ) ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?

☑കമലാ നെഹ്റു

❔2673 ) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?

☑ജവഹർലാൽ നെഹ്റു

❔2674 )  ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത്?

☑ഭരണഘടനയുടെ ആമുഖം

❔2675 ) ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക്‌ എഴുതിയ കത്തുകളുടെ സമാഹാരമാണ്?

☑ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

❔2676 ) ജവഹർലാൽ നെഹ്റുഏതു കുടുംബത്തിൽ പെട്ട ആളാണ്?

☑കാശ്മീരിലെ കൗൾ കുടുംബം

❔2677 ) നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?

☑പുന്നമടക്കായൽ

❔2678) നെഹ്റുവിന്റെ പത്നിയുടെ പേര്?

☑കമലാ കൗൾ

❔2679 ) നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം

☑1921-ൽ

❔2680) 1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര്?

☑ജവഹർലാൽ നെഹ്റു

ചോദ്യോത്തരങ്ങൾ  (Q : 2681- 2690)

❔2681) നെഹ്റുവിന്റെ സ്മരണയിൽ ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോൾ താമസിച്ചിരുന്ന വീട്?
☑തീൻ മൂർത്തി ഭവൻ

❔2682 ) സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം?
☑1929 – ലെ ലാഹോർ സമ്മേളനം

❔2683 ) ടൈം മാഗസിന്റെ കവർ പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
☑ജവഹർലാൽ നെഹ്റു

❔2684 )  ജവഹർലാൽ അമർ ഹോ എന്ന മലയാള കവിത രചിച്ചത്?
☑ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

❔2685 ) എന്റെ ഗുരുനാഥൻ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
☑ജവഹർലാൽ നെഹ്റു

❔2686 ) ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
☑17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും ) -ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ

❔2687 ) കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി ഉണ്ടായിരുന്നു ?
☑ഇന്ദിര (മൈസൂരിൽ നിന്നാണ് ആനയെ വാങ്ങിയത്)

❔2688) ജവഹർലാൽ നെഹ്റുവിന്റെ തൂലിക നാമം?
☑ചാണക്യൻ

❔2689 ) തപാൽ സ്റ്റാമ്പിൽ നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി?
☑ജവഹർലാൽ നെഹ്റു

❔2690) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?
☑ജവഹർലാൽ നെഹ്റു

❔2691) പഞ്ചായത്തീരാജ് എന്ന വാക്കിന്റെ ശില്പി?

☑ജവഹർലാൽ നെഹ്റു

❔2692 ) അന്തർ ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

☑വി കെ കൃഷ്ണമേനോൻ

❔2693 ) “അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്?

☑നെഹ്റുവിന്റെ

❔2694 )  ഗാന്ധി സിനിമയിൽ നെഹ്റുവിന്റെ കഥാപാത്രം ചെയ്ത നടൻ ആര്?

☑റോഷൻ സേത്ത്

❔2695 ) ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം?

☑1969

❔2696 ) ‘ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?

☑മുൻഷി പ്രേംചന്ദ്

❔2697 ) ജവഹർലാൽ നെഹ്റു അവസാന തടങ്കലിൽ നിന്നും മോചിതനായത് എന്ന്?

☑1945 ജൂൺ 15

❔2698) നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?

☑ചേരിചേരാനയം

❔2699 ) രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച് ആരാണ്?

☑ജവഹർലാൽ നെഹ്റു

❔2700) അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം?

☑ചേരിചേരാനയം



No comments:

Post a Comment