ഇന്ത്യയിൽ ആദ്യമായി ഒരു നദിയുടെ അടിയിലൂടെ തുരങ്ക റോഡ് നിർമ്മിക്കുന്നത് ഏത് നദിയിലാണ്?
ബ്രഹ്മപുത്ര-
അടുത്തിടെ അന്തരിച്ച പ്രൈമറ്റോളജിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ ബ്രിട്ടിഷ് വനിത ആര്?
ജെയ്ൻ ഗുഡാൾ -
കർണാടക സർക്കാരിന്റെ 2025-ലെ മഹാത്മാഗാന്ധി സേവാ പുരസ്കാരം നേടിയതാര്?
രാമചന്ദ്ര ഗുഹ -
49-ാമത് വയലാർ രാമവർമ പുരസ്കാരം നേടിയ എഴുത്തുകാരൻ ആര്?
ഇ. സന്തോഷ് കുമാർ -
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ ആര്?
റസൂൽ പൂക്കുട്ടി -
ഡിഎൻഎയുടെ ഘടന കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര്?
ജെയിംസ് ഡി. വാട്സൺ -
ലോകത്തിലെ ആദ്യത്തെ രാമായണം വാക്സ് മ്യൂസിയം ആരംഭിച്ചത് എവിടെ?
അയോധ്യ -
നവംബർ 2-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
സിഎംഎസ്-3 -
2025-ലെ ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കും ഇന്ത്യയിലെ മികച്ച ബാങ്കുമായ ബാങ്ക് ഏത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -
കേരള സർക്കാരിന്റെ ഓൺലൈൻ ഓട്ടോ, ടാക്സി പ്ലാറ്റ്ഫോം ഏത്?
കേരള സവാരി -
ബോസ്റ്റൺ ഗ്ലോബൽ ഫോറത്തിന്റെ സമാധാന പുരസ്കാരം നേടിയ ആത്മീയാചാര്യൻ ആര്?
ശ്രീ ശ്രീ രവിശങ്കർ -
നാവികസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി ചുമതലയേറ്റത് ആര്?
സമീർ സക്സേന -
നാല് ട്രില്യൺ ഡോളർ മൂല്യം കൈവരിച്ച ആദ്യ കമ്പനി ഏത്?
NVIDIA -
2025 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി ഏത്?
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് -
ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് 2025 അനുസരിച്ച് ഇന്ത്യയുടെ റാങ്ക് ഏത്?
നാല് -
റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ് ആര്?
ദ്രൗപതി മുർമു -
മണിക്കൂറിൽ 453 കിലോമീറ്റർ വേഗത കൈവരിച്ച ചൈനീസ് ട്രെയിൻ ഏത്?
CR450 -
അയർലൻഡിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
കാതറിൻ കൊണോലി -
റഷ്യ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ പവേഡ് അണ്ടർവാട്ടർ ഡ്രോൺ ഏത്?
പൊസൈഡോൺ -
ഫിഡെ ചെസ് ലോകകപ്പ് 2025 ട്രോഫിയുടെ പേര് എന്ത്?
വിശ്വനാഥൻ ആനന്ദ് കപ്പ് -
Dictionary.com 2025-ലെ വാക്കായി തിരഞ്ഞെടുത്ത സംഖ്യ ഏത്?
6–7 -
പുത്തൂർ സുവോളജിക്കൽ പാർക്ക് ഏത് ജില്ലയിലാണ്?
തൃശ്ശൂർ -
2025-ലെ സമാധാന നൊബേൽ ജേതാവ് മരിയ കൊറീന മച്ചാഡോ ഏത് രാജ്യക്കാരിയാണ്?
വെനസ്വേല -
ലോകത്തിലെ ആദ്യത്തെ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ഏത്?
ഗാലക്സ്ഐ -
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയ കവി ആര്?
കെ.ജി. ശങ്കരപ്പിള്ള -
‘വിജ്ഞാൻ രത്ന’ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ച ജ്യോതിശാസ്ത്രജ്ഞൻ ആര്?
ഡോ. ജയന്ത് നർലിക്കർ -
2025-ലെ കേരള ജ്യോതി പുരസ്കാരം നേടിയതാര്?
ഡോ. എം.ആർ. രാഘവ വാരിയർ -
ഒളിംപിക്സ് മെഡൽ നേടിയ ആദ്യ മലയാളി കായികതാരം, അന്തരിച്ച ഹോക്കി താരം ആര്?
മാനുവൽ ഫ്രെഡറിക് -
സുപ്രീം കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
ജസ്റ്റിസ് സൂര്യകാന്ത് -
ഗൂഗിൾ അവതരിപ്പിച്ച ഏഴാം തലമുറ TPUയുടെ പേര് എന്ത്?
അയൺവുഡ് -
ചൊവ്വയുടെ കാലാവസ്ഥ പഠിക്കാൻ നാസയുടെ ദൗത്യം ഏത്?
ESCAPADE (Escape and Plasma Acceleration and Dynamics Explorers) -
ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡിഫൻസ് വാഹനം ഏത്?
വീർ -
എയർ ആംബുലൻസ്, ഹെലികോപ്റ്റർ ടൂറിസം തുടങ്ങിയ സേവനങ്ങൾ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത്?
മധ്യപ്രദേശ് -
ലോക സുനാമി അവബോധ ദിനം എപ്പോൾ?
നവംബർ 5 -
ഗ്ലോബൽ പീസ് പ്രെയർ ഫെസ്റ്റിവൽ 2025 നടന്ന രാജ്യം ഏത്?
ഭൂട്ടാൻ -
ഇന്ത്യയിലെ ആദ്യ സിലിക്കൺ കാർബൈഡ് സെമികണ്ടക്ടർ നിർമ്മാണശാല ആരംഭിച്ച സംസ്ഥാനം ഏത്?
ഒഡീഷ -
2025-ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
ഫാത്തിമ ബോഷ്

