സി.എം കിഡ്സ് സ്കോളർഷിപ് (യു.പി) പരീക്ഷയുടെ ചോദ്യരീതിയിലും പരിക്ഷാഘടനയിലും കാര്യമായ മാറ്റമുണ്ട്.
മുൻപ് 90 ആയിരുന്ന പരമാവധി സ്കോർ 100 ആക്കി.
ഒന്നാം ഭാഷയുടെ ഭാഗം 2ലും (BT) അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയ ങ്ങളിലും ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനു നേരത്തേ ഉണ്ടായിരുന്ന ഓപ്ഷൻ വ്യവസ്ഥ ഇനി ഇല്ല.
2 പേപ്പറുകളുണ്ടാകും.
പരീക്ഷയുടെ ഘടന
➡️ പേപ്പർ 1 ആകെ ചോദ്യങ്ങളുടെ എണ്ണം: 50 (തിരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ) ആകെ സ്കോർ: 50 (ഓരോ ചോദ്യത്തിനും ഒരു സ്കോർ വീതം) സമയം 2 മണിക്കൂർ (ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയം)
| ഭാഗം | വിഷയം | ചോദ്യ എണ്ണം | സ്കോർ |
|---|---|---|---|
| പാർട്ട് (എ) | ഒന്നാം ഭാഷ (ഭാഗം 1 AT) (മലയാളം/കന്നഡ/ തമിഴ്/ അറബി/ ഉറുദു/ സംസ്കൃതം) | 15 | 15 |
| പാർട്ട് (ബി) | ഒന്നാം ഭാഷ (ഭാഗം 2 BT) മലയാളം/കന്നഡ/ തമിഴ് | 15 | 15 |
| പാർട്ട് (സി) | ഗണിതശേഷിയും മാനസികശേഷിയും | 20 | 20 |
| ആകെ | 50 | 50 |
➡️ പേപ്പർ 2 ആകെ ചോദ്യങ്ങളുടെ എണ്ണം: 50 (തിരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ) ആകെ സ്കോർ: 50
(ഓരോ ചോദ്യത്തിനും ഒരു സ്കോർ വീതം) സമയം 2 മണിക്കൂർ (ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്)
| ടോം. | വിഷയം | ചോദ്യ എണ്ണം | സ്കോർ |
|---|---|---|---|
| പാർട്ട് (എ) | ഇംഗ്ലിഷ് | 15 | 15 |
| പാർട്ട് (ബി) | അടിസ്ഥാന ഗണിതം | 15 | 15 |
| പാർട്ട് (സി) | സയൻസ് ശാസ്ത്രം | 20 | 20 |
| ആകെ | 50 | 50 | |
രണ്ടു പേപ്പറിലെയും എല്ലാ ചോദ്യങ്ങൾക്കും (50 + 50 = 100) ഗുണോത്തരമുണ്ടാകും. ഓരോ വിഷയം അടിസ്ഥാനത്തിലും അതുമായി ബന്ധപ്പെട്ട ഉയർന്നശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടായിരി ക്കും.
ചോദ്യരീതിയിലും മാറ്റം രണ്ടു പേപ്പറിലെയും ചോദ്യങ്ങൾ Selected Response Items (തിരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ) മാതൃകയിലായിരിക്കും. ഇവയിൽ താഴെക്കൊടുത്ത രീതിയിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
- ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുന്നവ
- പ്രസ്താവന ടൈപ്പ് ചോദ്യങ്ങൾ
- മാച്ചിങ് ടൈപ്പ് ചോദ്യങ്ങൾ
- ഒന്നിലധികം ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുക്കുന്നവ
കണ്ടെത്തേണ്ടവയും ഉയർന്നശേഷിക്ക് പ്രാമുഖ്യം നൽകുന്നവയുമായിരിക്കും.
സിലബസ്
2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ ചോദ്യങ്ങളുണ്ടാകുന്നത്. ജനുവരി 31ന് 'സ്കീം ഓഫ് വർക്ക് അനുസരിച്ച് തീരുന്ന പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഏഴാം ക്ലാസ് വരെ കുട്ടി നേടേണ്ട പഠനലക്ഷ്യങ്ങളെ പരിഗണിച്ചാകും ചോദ്യങ്ങൾ. പാഠഭാഗവുമായി ബന്ധപ്പെട്ട അനുബന്ധ വായനാ സാമഗ്രികൾ, തുടർപ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും കാണാം.
ആനുകാലിക ചോദ്യങ്ങൾ
ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കണം. സാമൂഹ്യശാസ്ത്രത്തിലെ 6 ചോദ്യങ്ങൾ ഈ മേഖലയിൽ നിന്നുള്ളതായിരിക്കും. ദിവസേന പത്രം വായിച്ച് പ്രധാന സംഭവങ്ങൾ കുറിച്ചുവയ്ക്കാൻ മറക്കരുത്.

