നമ്മൾ ഒരു സ്ഥാപനത്തിൽ ജോലി തേടിപ്പോ കുമ്പോൾ കൈയിൽ കരുതുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് റെസ്യൂമേ അഥവാ സി.വി. (Curriculum Vitae).
ഇൻ്റർവ്യൂവിൽ നമ്മെ പരിചയപ്പെടുത്താനും നമ്മുടെ യോഗ്യതകൾ തെളിയി ക്കാനും റെസ്യൂമേ സഹായിക്കും.
പേര്,വിദ്യാഭ്യാ സയോഗ്യത,ജോലിപരിചയം എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം റെസ്യൂമേയിൽ ഒരു ലൈബ്രറിയിൽ എന്നപോലെ അടുക്കിവെച്ചിരിക്കും.
റെസ്യൂമേക്കൊരു കിക്ക്!
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് 'Kickresume'ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ശേഷം സൈൻ ഇൻ ചെയ്യണം.ഇപ്പോൾ ഓറഞ്ചുനിറത്തിലുള്ള ചുവരിൽ കുറെ നിർദേശങ്ങൾ തെളിഞ്ഞു കാണുന്നില്ലേ?
ഇനി തുടങ്ങാം. ആരാണ് ഞാൻ? 'Create a resume' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് നമ്മെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്ത് വയ്ക്കണം.
Work experience, Education, Skills എന്നിവയെല്ലാം ഇതിൽപ്പെടും.
ശേഷം ഇഷ്ടമുള്ള Template'സെലക്ട് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ റെസ്യൂമേ റെഡിയാകും. വ്യത്യസ്ത ജോലികൾക്കാവശ്യമായ ഒട്ടേറെ ടെംപ്ലേറ്റുകൾ ലഭ്യമാണ്.
എഴുതാനും റെഡി!
'Create Resume with Al' എന്ന ഭാഗത്ത് പേരും മറ്റ് വിവരങ്ങളും നൽകിയാൽ എ.ഐ. നമ്മെക്കുറിച്ച് പാരഗ്രാഫുകൾ തരും.
Kickresume Al എന്തൊരു ക്രി യേറ്റിവാണല്ലേ?!
റെസ്യൂമേ മാത്രമല്ല, കവർ ലെറ്റർ, രാജിക്കത്ത് എന്നിവയെല്ലാം ഇവൻ സെറ്റാക്കും.
ഇന്റർവ്യൂ ടിപ്സ് വേണോ?
Kickresume ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷൻ ഫ്രീയായി ഇൻ്റർവ്യൂ ടിപ്സ് നൽകുന്നുണ്ട്. 'Interview Tips' എന്ന ഭാഗത്ത് പരിശീലിക്കാം.

