ചാറ്റ് GPT, ഗൂഗിൾ ജെമിനി,കോപൈലറ്റ്, ഗ്രോക്ക്, ഡീപ്പ്സീക്ക്, പെർപ്ലക്സിറ്റി...
നമ്മുടെ ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകികൂടെനിൽക്കാൻ എത്ര എ.ഐ.ചങ്ങാതിമാരാണല്ലേ!
നമ്മുടെ ഭാഷ പഠിച്ച് നമ്മളെപ്പോലെ ചിന്തിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലുകൾ.
ഈ കൂട്ടത്തിലേക്ക് പുതിയ ഒരാളെ പരിചയപ്പെട്ടാലോ?
സുരക്ഷ, കൃത്യത എന്നിവ ലക്ഷ്യമിട്ട് Anthropic എന്ന കമ്പനി വികസിപ്പിച്ച എ.ഐ. അസിസ്റ്റന്റ്
ആണ് Claude.
മനുഷ്യരുമായി സംഭാഷണങ്ങൾ നടത്താനും ജോലികളിൽ സഹായിക്കാനുമായി
നിർമിച്ച ലാർജ് ലാംഗ്വേജ് മോഡലാണ് Claude. ആപ്ലിക്കേഷനായി ഡൗൺലോഡ് ചെയ്യാം.
എ.ഐ. ലോകത്തെ സത്യസന്ധൻ!
മറ്റ് എ.ഐ.അസിസ്റ്റൻ്റുകളേക്കാൾ ഉയർന്ന സുരക്ഷയിലാണ് Claude പ്രവർത്തിക്കുന്നത്.
Constitutional A.I. എന്ന സാങ്കേതികവിദ്യയാണ് ഇതിനുപിന്നിൽ. എന്താണ് Constitutional A.l. എന്നറിയണ്ടേ?
ആപ്ലിക്കേഷന് നേരത്തേ സെറ്റ് ചെയ്ത് വെച്ച ഒരു ഭരണഘടനയുണ്ടാവും. എങ്ങനെയൊക്കെ
പ്രതികരിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് ഈ ഭരണഘടന പഠിപ്പിക്കുന്നു.
നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാനും തെറ്റുത്തരങ്ങൾ പരമാവധി ഒഴിവാ
ക്കാനും ഈ സംവിധാനം സഹായിക്കുന്നു. Claude അപകടകരമായ വിവരങ്ങളും (Harmful)
സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും (Biased & Unsecured) നൽകില്ല.
സ്മാർട്ടാണ് Claude!
500 പേജുകളുള്ള പുസ്തകം വായിച്ച് വിശകലനം ചെയ്യാൻ Claude -ന് ഒരു നിമിഷം മതി. വലിയ
റിപ്പോർട്ടുകളും നോവലുകളുമെല്ലാം നൽകി ചോദ്യങ്ങൾ ചോദിക്കാം. ഫയലുകൾ എഡിറ്റ് ചെയ്യാ
നും എളുപ്പമാണ്.
ഒരു ലോഡ് മോഡലുകൾ!
കോഡിങ്, ഗണിതശാസ്ത്ര പ്രശ്നങ്ങൾ, ചിന്തിച്ച് ഉത്തരം നൽകേണ്ട കാര്യങ്ങൾ എന്നിവയ്ക്കെ ല്ലാം Claude-ൽ പ്രത്യേകം ടൂളുകളുണ്ട്. Claude Sonnet 4.5, Opus 4.1, Haiku 3.5 തുടങ്ങിയ നിറ വധി മോഡലുകൾ. Sonnet ആഴത്തിലുള്ള വി ശകലനവും Opus കൃത്യതയും Haiku വേഗവും ഉറപ്പാക്കുന്നു.
No ഹാലൂസിനേഷൻ!
തെറ്റായ വിവരങ്ങൾ വസ്തുതകളാണെന്ന മട്ടിൽ നൽകുന്ന എ.ഐ. ആപ്പുകളുടെ സ്വഭാവം ഹാ ലൂസിനേഷൻ (Hallucination) എന്നാണ് അറിയടുന്നത്. Claude-ന് ഇത് കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു.

