2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്?
ട്രിയോണ്ട-
2025-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹരായവർ ആരെല്ലാം?
മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുചി -
ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച ഏലത്തൂർ തടാകം ഏതു സംസ്ഥാനത്താണ്?
തമിഴ്നാട് -
2025-ലെ മാഗ്സസെ പുരസ്കാരം നേടിയ ഇന്ത്യൻ സംഘടന ഏത്?
എജ്യുക്കേറ്റ് ഗേൾസ് -
PM SHRIയുടെ പൂർണരൂപം?
പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ -
ഇന്ത്യൻ പരസ്യരംഗത്തെ അതികായൻ പീയൂഷ് പാണ്ഡെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്നു?
പരസ്യരംഗം -
ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച രാജ്യം ഏത്?
ജപ്പാൻ -
ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം ഏത്?
യുറഗ്വായ് -
നാസയുടെ കാസിനി (Cassini) ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ത്?
ശനിഗ്രഹവും അതിന്റെ വളയങ്ങളും ഉപഗ്രഹങ്ങളും പഠിക്കുക -
കിഴക്കൻ അന്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന റിസർച്ച് സ്റ്റേഷന്റെ പേര്?
മൈത്രി 2 -
മോഹൻലാലിന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏതു വർഷത്തേതാണ്?
2023-ലെ (55-ാമത്) -
2026-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി?
ഹോംബൗണ്ട് -
'ഹോളിവുഡിലെ ഗോൾഡൻ ബോയ്' എന്നറിയപ്പെട്ടിരുന്ന അന്തരിച്ച അഭിനേതാവ് ആര്?
റോബർട്ട് റെഡ്ഫോർഡ് -
കേരള രാജ്ഭവന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന മാസിക ഏത്?
രാജഹംസ് -
ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ നടന്ന കസ്റ്റംസ് ഓപ്പറേഷൻ ഏത്?
നുംഖോർ -
2025-ലെ സമാധാന നൊബേൽ നേടിയതാര്?
മരിയ കൊരീന മച്ചാഡോ -
2025-ലെ സാഹിത്യ നൊബേൽ ജേതാവ് ആര്?
ലാസ്ലോ ക്രാസ്നഹോർകൈ -
ആദ്യമായി കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യം ഏത്?
ഐസ്ലൻഡ് -
കവർച്ച നടന്ന ഫ്രാൻസിലെ പ്രശസ്ത മ്യൂസിയം ഏത്?
ലൂവ്ര് -
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
സനേ തകായിച്ചി -
മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
ഛത്രപതി സാംഭാജി നഗർ സ്റ്റേഷൻ -
കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ മാനസികാരോഗ്യ അംബാസഡർ ആര്?
ദീപിക പദുക്കോൺ -
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയ നഗരം ഏത്?
ലഹോർ (പാക്കിസ്ഥാൻ) -
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
സുശീല കർക്കി -
ലോകത്തിലെ ആദ്യത്തെ എ.ഐ മന്ത്രി ചുമതലയേറ്റ രാജ്യം ഏത്?
അൽബേനിയ -
ന്യൂയോർക്കിന്റെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആര്?
സൊഹ്റാൻ മംദാനി -
'ബ്ലാക്ക് എവരിതിങ്' എന്ന പ്രക്ഷോഭം ഏതു രാജ്യത്തെ സർക്കാരിനെതിരെ നടന്നു?
ഫ്രാൻസ് -
വിക്രാന്ത് മാസി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രം ഏത്?
12th ഫെയിൽ -
ഇലോൺ മസ്ക് അവതരിപ്പിച്ച ട്വിറ്ററിന്റെ എ.ഐ പ്ലാറ്റ്ഫോം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
ഗ്രോക്കിപീഡിയ -
12-ാമത് ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം ഏത്?
ബ്രസീൽ -
ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാതാരം ആര്?
സ്മൃതി മന്ദാന -
അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ആര്?
ജോർജിയോ അർമാനി -
അന്തരിച്ച കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് സർജൻ ആര്?
ഷേർലി വാസു -
അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ പുതിയ പേര് എന്ത്?
യുദ്ധവകുപ്പ് -
ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഏതു രാജ്യത്തെ തോൽപ്പിച്ചാണ് കിരീടം നേടിയതു?
ദക്ഷിണ കൊറിയ -
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് എവിടെയാണ് നിർമ്മിച്ചത്?
കിഴക്കൻ ലഡാക്കിലെ മിഗ് ലാ പാസിൽ (5913.12 മീറ്റർ ഉയരം)

