സിന്ധു നദീതട സംസ്കാരത്തിന്റെ അവശേഷിപ്പുകൾ ആദ്യമായി കണ്ടെത്തിയ വർഷം ഏത്?
1921-
ഏതു സ്ഥലത്തെ അശോകസ്തംഭത്തിൽ നിന്നാണ് നമ്മുടെ ദേശീയചിഹ്നം എടുത്തിട്ടുള്ളത്?
സാരനാഥ് (ഉത്തർപ്രദേശ്) -
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ഭാരതം സന്ദർശിച്ച ചൈനീസ് സഞ്ചാരി ആര്?
ഫാഹിയെൻ -
'രണ്ടാം അശോകൻ' എന്നറിയപ്പെടുന്ന ചക്രവർത്തി ആര്?
കനിഷ്കൻ -
മൗര്യ രാജസദസ്സിലെ ഏത് പ്രധാനമന്ത്രിയാണ് ‘അർഥശാസ്ത്രം’ രചിച്ചത്?
ചാണക്യൻ -
പാണ്ഡ്യന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു?
മധുര -
ചോളവംശത്തിന്റെ സ്ഥാപകൻ ആര്?
വിജയാലയ ചോളൻ -
മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏത്?
പാടലീപുത്രം -
പുലികേശി രണ്ടാമൻ ഏതു രാജവംശത്തിലെ പ്രബല ഭരണാധികാരിയായിരുന്നു?
ചാലുക്യവംശം -
'ഇന്ത്യാചരിത്രത്തിലെ സുവർണകാലഘട്ടം' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതു രാജവംശത്തിന്റെ ഭരണകാലമാണ്?
ഗുപ്തകാലഘട്ടം -
കുശാന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര്?
കനിഷ്കൻ -
സംഘകാല ചേരന്മാരുടെ പ്രധാന തുറമുഖം ഏത്?
മുസിരിസ് (കൊടുങ്ങല്ലൂർ) -
ശിലാശാസനങ്ങളിൽ അശോകചക്രവർത്തി ഉപയോഗിച്ച ഭാഷ ഏത്?
പാലി -
'ഗംഗൈകൊണ്ട ചോളൻ' എന്ന വിശേഷണം സ്വീകരിച്ച ചോളരാജാവ് ആര്?
രാജേന്ദ്ര ചോളൻ -
രണ്ടാം ചേരസാമ്രാജ്യത്തിലെ ആദ്യത്തെ പെരുമാൾ ആര്?
കുലശേഖര ആഴ്വാർ -
ചോള രാജവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി ആര്?
രാജരാജ ചോളൻ -
ഇന്ത്യയിൽ സുൽത്താൻ ഭരണത്തിനു തുടക്കം കുറിച്ച രാജവംശം ഏത്?
അടിമവംശം -
കുത്തബ് മിനാറിന്റെ നിർമാണം ആരംഭിച്ച ഡൽഹി സുൽത്താൻ ആര്?
കുത്തബ് ഉദ് ദിൻ ഐബക് -
ഡൽഹി ഭരിച്ച ഒരേയൊരു വനിത സുൽത്താൻ ആര്?
റസിയ സുൽത്താൻ -
ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോൾ ഭരണാധികാരി ആര്?
ജെങ്കിസ് ഖാൻ -
ഖിൽജി വംശത്തിന്റെ സ്ഥാപകൻ ആര്?
ജലാൽ ഉദ് ദിൻ ഖിൽജി -
തുഗ്ലഖ് വംശത്തിലെ ആദ്യ സുൽത്താൻ ആര്?
ഗിയാസുദ്ദിൻ തുഗ്ലഖ് -
ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം ഏത്?
തുഗ്ലഖ് വംശം -
ലോദി വംശത്തിനു തുടക്കമിട്ട ഭരണാധികാരി ആര്?
ബഹ്ലുൾ ഖാൻ ലോദി -
ഡൽഹി സുൽത്താനേറ്റിന് അന്ത്യം കുറിച്ച യുദ്ധം ഏത്?
ഒന്നാം പാനിപ്പത്ത് യുദ്ധം -
വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകർ ആര്?
ഹരിഹരനും ബുക്കനും -
വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലം ഏത്?
1336–1646 -
വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും ശക്തനും പ്രശസ്തനുമായ ഭരണാധികാരി ആര്?
കൃഷ്ണദേവരായർ -
കൃഷ്ണദേവരായരുടെ സദസ്സിലെ തെലുങ്ക് പണ്ഡിത സംഘം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
അഷ്ടദിഗ്ഗജങ്ങൾ -
ഇന്ത്യയിൽ മുഗൾഭരണത്തിന് തുടക്കം കുറിച്ചതാര്?
ബാബർ -
1526-ൽ നടന്ന ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെട്ടത് ആര്?
ഇബ്രാഹിം ലോദി -
'അക്ബർനാമ' എന്ന കൃതി രചിച്ചതാര്?
അബുൾ ഫസൽ -
ഷാജഹാൻ ചക്രവർത്തിയുടെ തലസ്ഥാന നഗരം ഏത്?
ഷാജഹാനാബാദ് -
ശിവജി 'ഛത്രപതി' ആയി സ്ഥാനാരോഹണം നടത്തിയ വർഷം ഏത്?
1674 -
അവസാനത്തെ മുഗൾ ചക്രവർത്തി ആര്?
ബഹാദൂർ ഷാ സഫർ

