QUESTIONS
അന്തരീക്ഷത്തിലെ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം?
എയറോബയോളജി (Aerobiology)-
പുല്ലുകളെക്കുറിച്ചുള്ള പഠനം?
അഗ്രോസ്റ്റോളജി (Agrostology) -
തേനീച്ചകളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
എപ്പിയോളജി (Apiology) -
ഭൂപടശാസ്ത്രം എന്താണ്?
കാർട്ടോഗ്രഫി (Cartography) -
ബ്രയോളജി (Bryology) എന്തിനെക്കുറിച്ചുള്ള പഠനമാണ്?
പായലുകൾ -
ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം?
എന്റമോളജി (Entomology) -
പക്ഷികളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
ഓർണിത്തോളജി (Ornithology) -
ഹെപ്പറ്റോളജി (Hepatology) ഏത് അവയവത്തെക്കുറിച്ചുള്ള പഠനമാണ്?
കരൾ -
സമുദ്രത്തിലെ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം?
മറീൻ ബയോളജി (Marine Biology) -
അളവുകളെക്കുറിച്ചുള്ള പഠനം?
മെട്രോളജി (Metrology) -
എന്താണ് ന്യൂമിസ്മാറ്റിക്സ്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം -
ഒഡോനാറ്റോളജി (Odonatology) എന്തിനെക്കുറിച്ചുള്ള പഠനമാണ്?
തുമ്പികൾ -
മഴയെക്കുറിച്ചുള്ള പഠനത്തിന് എന്താണ് പേര്?
ഓംബ്രോളജി (Ombrology) -
മുട്ടകളെക്കുറിച്ചുള്ള പഠനം?
ഓളജി (Oology) -
പനികളെക്കുറിച്ചുള്ള പഠനം?
പൈറെറ്റോളജി (Pyretology) -
ഫെലിനോളജി (Felinology) ഏത് ജീവിയെക്കുറിച്ചുള്ള പഠനമാണ്?
പൂച്ച -
അന്യഗ്രഹജീവികളെക്കുറിച്ചുള്ള പഠനം?
സീനോളജി (Xenology) -
ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം?
ഓസ്മോളജി (Osmology) -
ചെവി, മൂക്ക്, തൊണ്ട എന്നിവയെക്കുറിച്ചുള്ള പഠനം എന്താണ്?
Otorhinolaryngology -
ഓഫ്താൽമോളജി (Ophthalmology) എന്തു രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ്?
നേത്രരോഗങ്ങൾ -
പാമ്പുകളെക്കുറിച്ചുള്ള പഠനം?
ഓഫിയോളജി (Ophiology) -
നെഫ്രോളജി (Nephrology) എന്തിനെക്കുറിച്ചുള്ള പഠനമാണ്?
വൃക്കയെക്കുറിച്ചുള്ള പഠനം -
പക്ഷിക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പഠനശാഖ ഏത്?
നിയോസ്റ്റോളജി -
സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനം?
ഒനെയ്റോളജി (Oneirology) -
മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ആന്റൺ വാൻ ലെയ്ൻഹൂക്ക് -
മിർമെക്കോളജി (Myrmecology) എന്ന പേര് നൽകിയത് ആര്?
വില്യം മോർട്ടൺ വീലർ -
മരങ്ങളിലെ വാർഷികവലയങ്ങളെക്കുറിച്ചുള്ള പഠനം?
ഡെൻഡ്രോക്രോണോളജി (Dendrochronology) -
ജീവി ആർജിച്ച സവിശേഷതകൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള പഠനം?
റ്റെതോളജി (Ctetology) -
തിമിംഗിലങ്ങളെയും ഡോൾഫിനുകളെയും കുറിച്ചുള്ള പഠനം?
സെറ്റോളജി (Cetology) -
മമ്മികളെക്കുറിച്ചുള്ള പഠനം?
മോമിലജി (Momilogy) -
ഹൈഡ്രോപതി (Hydropathy) എന്താണ്?
ജലചികിത്സയെക്കുറിച്ചുള്ള പഠനം -
കയ്യെഴുത്തിനെക്കുറിച്ചുള്ള പഠനം?
ഗ്രാഫോളജി (Graphology) -
ഗ്രന്ഥികളെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ?
എൻഡോക്രൈനോളജി (Endocrinology) -
ത്വക്കിനെക്കുറിച്ചുള്ള പഠനം?
ഡെർമറ്റോളജി (Dermatology) -
പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനശാഖ?
കാലിയോളജി (Caliology)

