കൂട്ടുകാർ ഫ്ലാഷ് കാർഡുകൾ എന്ന് കേട്ടിട്ടി ല്ലേ... പാഠഭാഗങ്ങൾ വേഗത്തിൽ പഠിക്കാനും മനഃപാഠമാക്കാനും ഓർത്തെടുക്കാനും ഫ്ലാഷ്കാർഡുകൾ സഹായിക്കും.
ഫ്ലാഷ്കാർഡ് ഉപയോഗിക്കുന്നത് എങ്ങനെയാണെന്നറിയാമോ?
സാധാരണയായി കാർഡിൻ്റെ ഒരു വശത്ത് ഒരു ചോദ്യം, ഒരു വാക്ക്, ഒരു ആശയം അല്ലെങ്കിൽ ചിത്രം നൽകിയിരിക്കും. കാർഡിൻ്റെ മറുവശത്ത് അതിനുള്ള ഉത്തരം,നിർവചനം, വിശദീകരണം, വിവരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഒരു ഫ്ലാഷ്കാർഡ് എടുത്ത് അതിലെ ചോദ്യം വായിക്കാം. ഉത്തരം മനസ്സിൽ പറയാൻ ശ്രമിക്കണം. തുടർന്ന് കാർഡ് മറിച്ചിട്ട് നിങ്ങളുടെ ഉത്തരം ശരിയാണോ എന്ന് പരിശോധിക്കുകത്തിച്ച് ചെയ്യുന്നതിലൂ ടെ വിവരങ്ങൾ ഓർമ്മ യിൽ സൂക്ഷിക്കാൻ ഫ്ലാഷ്കാർഡുകൾ സഹായിക്കുന്നു. ഇവ നിർമിക്കാൻ ഒരുപാട് സമയമെ ടുക്കും. എന്നാൽ, നമുക്ക് പഠിക്കു കയും വേണം. ഇതിനൊരു വഴിയു ണ്ട് - ഒരു എ.ഐ. വഴി.
ഡിജിറ്റൽ ഫ്ലാഷ്കാർഡ്!
മൊബൈൽഫോണിലോ കംപ്യൂട്ടറിലോ വിവരങ്ങൾ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന കാർഡുകൾ ഡിജി റ്റൽ ഫ്ലാഷ്കാർഡ് എന്നാണറിയപ്പെടുന്നത്. ഇങ്ങ നെ ഡിജിറ്റൽ ഫ്ലാഷ് കാർഡുകളിലൂടെ പഠിക്കാൻ സഹായിക്കുന്ന എ.ഐ. ചങ്ങാതിയാണ് Quizlet.
ഫ്ലാഷ്കാർഡാണ് ഹീറോ!
ആദ്യം Quizlet ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്യണം. ശേഷം നമ്മൾ ഏത് പരീക്ഷ യ്ക്കായാണ് തയ്യാറെടുക്കുന്നതെന്ന് സെലക്ട് ചെ യ്യണം. സ്കൂൾ ക്ലാസുകളിലെ ബോർഡ് എക്സാ മുകൾ മുതൽ നീറ്റ്, ഐ.ഇ.എൽ.ടി.എസ്. വരെ നീ ളുന്നു ലിസ്റ്റ്. ഏതുവിഷയം സെലക്ട് ചെയ്താലും ടോപ്പിക്കുകളുടെ നീണ്ട നിര. അവയിലെല്ലാം ഫ്ലാഷ് കാർഡുകളും. റിവിഷൻ ചെയ്യാൻ ഇനി ആരുടെയും സഹായം വേണ്ട.
നമുക്കും നിർമിക്കാം
ഫ്ലാഷ്കാർഡ്! നമ്മളിപ്പോൾ ന്യൂട്ടൻ്റെ ചലനനിയമങ്ങൾ പഠിക്കുകയാണ്. അടുത്ത ദിവസം നമുക്ക് റിവിഷൻ ചെയ്യാനായി, പഠിക്കുന്ന കാര്യങ്ങൾ ആപ്പിൽ ഫ്ലാഷ്കാർഡാക്കി സൂക്ഷിക്കാം. അതായത് നോട്ടുണ്ടാക്കി പഠിക്കുന്നതിന് തുല്യം.
അധ്യാപകരുടെ ചങ്ങാതി!
Quizlet അധ്യാപകർക്കും ഉപകരിക്കും. പ്രയാസമുള്ളതും കുട്ടികൾക്ക് ഇഷ്ടമില്ലാ ത്തതുമായ ഭാഗങ്ങൾ രസകരമായി പഠിപ്പി ക്കാൻ ഫ്ലാഷ്കാർഡുകൾ ഉപയോഗിക്കാം. ക്രിസ്മസ് പരീക്ഷയ്ക്കുള്ള റിവിഷൻ തുടങ്ങുമ്പോൾQuizletനെ കൂടെക്കൂട്ടാൻ മറക്കണ്ട.

